പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവർത്തനം

നവാഗതർക്കായി സ്വാഗതം നൽകുന്ന പ്രവേശനോൽസവത്തോടെ അധ്യയനം ആരംഭിക്കുന്നു. എല്ലാ അധ്യാപകരും ആത്മാർത്ഥതയോടെ കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ നൽകി വരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും അവസാന പിരീഡുകളിൽ കുട്ടികളിലെ സർഗ്ഗവാസന ഉണർത്തുന്ന സർഗ്ഗ വേളകൾ നടത്തിവരുന്നു. വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് ഓരോ ക്ലാസ്സിലെയും അധ്യാപകർ പഠനം കൈകാര്യം ചെയ്യുന്നു. കലാ പഠനം, കായിക ആരോഗ്യ വിദ്യാഭ്യാസം എന്നിവ പഠനത്തോടോപ്പം നൽകി വരുന്നു. പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും പഠന ഇതര പ്രവർത്തനങ്ങളിലൂടെ (ക്വിസ്സ് മത്സരങ്ങൾ, ചിത്ര രചന മത്സരങ്ങൾ, പോസ്റ്റർ രചന, പ്രസംഗം മുതലായവ) നടത്തി വരുന്നു. കലാ മേള, കായിക മേള ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള എന്നിവ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരിശീലനത്തിലൂടെയും തുടർന്ന് സ്ക്കൂൾ തലം, സബ് ജില്ലാ തലം എന്നങ്ങനെയും തുടർന്ന് പോരുന്നു.

ആരോഗ്യസംരക്ഷ​ണം

കേൾവി, കാഴ്ച, ബുദ്ധിമാന്ദ്യം, പഠനപിന്നോക്കം തുടങ്ങിയ വൈകല്യമുള്ള കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിനായി ബി. ആർ. സി. തലത്തിൽ നിന്നും ടീച്ചറെ നിയമിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഗവൺമെന്റ് ഡോക്ടുർമാരുടെ വിദഗ്ദ പരിശോധനകൾ നടത്തി വരുന്നു.

രക്ഷിതാക്കളുടെ സഹകരണം

കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളെ അറിയിക്കാനായി ക്ലാസ്സ് പി. ടി. എ കൾ വിളിച്ചു കൂട്ടാറുണ്ട്. അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള അവകാശം രക്ഷിതാക്കൾക്ക് കൊടുക്കുന്നുണ്ട്. പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പഠനയാത്രകൾ അധ്യാപകരുടെയും കുട്ടികളുടെയും സഹായസഹകരണത്തോടെ പരിപാലിച്ചു പോരുന്നു.

എല്ലാ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം സ്ക്കൂൾ വാർഷിക ആഘോഷത്തിൽ ഉറപ്പു വരുത്തുന്നു.


ഊർജോത്സവം

2019-20 അധ്യയന വർഷത്തിൽ ക്വിസ് കോംപെറ്റീഷന് വിജയികൾ ആയവർ

2021-22 അധ്യയന വർഷത്തിൽ ആസാദി ക അമൃത് മഹത്സവ് ന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ നടന്ന വിവിധ മല്സരങ്ങളിൽ വിജയികളായവർ

2022-23 വർഷത്തെ  യു.പി വിഭാഗം (ഏഴാം ക്ലാസ്  ) സോഷ്യൽ സയൻസിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി, "ഇല"  എന്ന പദ്ധതിയോട് അനുബന്ധിച്ച് *ഏഴാം ക്ലാസ് വിദ്യാർഥികൾ തയ്യാറാക്കിയ ഡിജിറ്റൽ  ആൽബം അവതരിപ്പിച്ചപ്പോൾ

2022 23 വർഷത്തെ  യു.പി വിഭാഗം (ഏഴാം ക്ലാസ്  ) സോഷ്യൽ സയൻസിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി, "ഇല"  എന്ന പദ്ധതിയോട് അനുബന്ധിച്ച് *ഏഴാം ക്ലാസ് വിദ്യാർഥികൾ  നാടകം അവതരിപ്പിച്ചപ്പോൾ

യു.പി. വിഭാഗം നാടക അവതരണത്തിന്റെ മുന്നൊരുക്കമായി ഗാന്ധി സിനിമയിലെ ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗവും ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട മറ്റു ചില  ദൃശ്യങ്ങളും കുട്ടികൾക്ക് പ്രൊജക്ടറിന്റെ സഹായത്തോടെ പ്രദർശിപ്പിച്ചു

"ഇല" - യു.പി. വിഭാഗം സോഷ്യൽ  സയൻസ്  പ്രോജക്റ്റിന്റെ ഭാഗമായി കൃഷിയുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്ക് കൃഷിയിൽ വിദഗ്ധനും നമ്മുടെ സ്കൂളിലെ ഹൈ സ്കൂൾ വിഭാഗം അധ്യപകനും  ആയ  ശ്രീ. ബെൻഹർ സാർ തൻറെ അറിവുകൾ പങ്കുവയ്ക്കുന്നു.  

"ഇല" - യു.പി. വിഭാഗം സോഷ്യൽ  സയൻസ്  പ്രോജക്റ്റിന്റെ ഭാഗമായി കൃഷിയുമായി ബന്ധപ്പെട്ടു നടത്തിയ ഫീൽഡ് ട്രിപ്പ്