എസ് എം വി സ്കൂളിന്റെ സ്കൂൾ വിക്കിയുടെ ഈ സൈറ്റിലേക്കുള്ള QR Code
തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടു പഴമയുള്ള ഗവൺമെന്റ് വിദ്യാലയമാണ് എസ്.എം.വി. മോഡൽ സ്‍കൂൾ.
ചരിത്രാവലോകനം
തിരുവനന്തപുരം[1] ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടു പഴമയുള്ള ഗവൺമെന്റ് വിദ്യാലയമാണ് എസ്.എം.വി. മോഡൽ സ്‍കൂൾ.കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപരമായ മുന്നേറ്റങ്ങൾക്ക് നെടുനായകത്വം വഹിച്ച ഒരു മഹദ് വിദ്യാഭ്യാസ സ്ഥാപനമാണ് തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന എസ് എം വി ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂൾ. ഒട്ടനവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള എസ് എം വിയുടെ ചരിത്രം നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഒരു ചരിത്ര രേഖകൂടിയാണ്.1834-ൽ രാജാക്കന്മാരിൽ വച്ച് കലാകാരനും,കലാകാരന്മാരിൽ വച്ച് മഹാരാജാവുമായിരുന്ന ശ്രീ സ്വാതി തിരുന്നാൾ മഹാരാജാവാണ്[2] തിരുവനന്തപുരത്ത് ആദ്യമായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചത്. പിൽക്കാലത്ത് ഇവിടെ മഹാരാജാവ് കോളേജും (യൂണിവേഴ്സിറ്റി കോളേജ്) തിരുവിതാംകൂർ യൂണിവേഴ്സിറ്റി ആസ്ഥാനവും ഉയർന്നു വന്നതോടുകൂടി യു.പി. വിഭാഗം ഇപ്പോഴത്തെ സംസ്കൃത കോളേജിന്റെ ഭാഗത്തും എച്ച് എസ് വിഭാഗം യൂണിവേഴ്സിറ്റി കോളേജിന്റെ ഭാഗത്തുമായാണ് പ്രവർത്തിച്ചിരുന്നത് .സ്കൂളിന്റെ ആരംഭക്കാലത്ത് ഫീസ് നൽകിയാണ് കുട്ടികൾ പഠനം നടത്തിയിരുന്നത്. പിന്നീട് ഫീസ് സൗജന്യ സ്കൂളാക്കി മാറ്റുകയുണ്ടായി. കുബേരന്മാരുടേയും പ്രമുഖരുടേയും മക്കൾക്കാണ് ഈ സ്കൂളിൽ പഠിക്കാൻ ഭാഗ്യം സിദ്ധിച്ചത്.
അദ്ധ്യാപകരിൽ ഏറിയ പങ്കും തമിഴ് ബ്രാഹ്മണരായിരുന്നു. തലപ്പാവ് വച്ച അദ്ധ്യാപകർ സ്കൂളിന്റെ മഹനീയതയ്ക്ക് മാറ്റ് കൂട്ടിയിരുന്നു . ഓരോ വിഷയത്തിനും പ്രഗത്ഭമതികളായ അദ്ധ്യാപരകരുടെ കൂട്ടത്തിൽ ചിലരുടെ നാമധേയങ്ങൾ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു. ഇംഗ്ലീഷീനു് സർവ്വശ്രീ .എൻ .കെ .വെങ്കിടേശ്വരൻ , എം .സി .തോമസ്, വൈദ്യനാഥയ്യർ , കണക്കിനു് ശ്രീ .പി.എ .സുന്ദരയ്യർ , മലയാളത്തിനു് ശ്രീ .ശാസ്തമംഗലം രാമകൃഷ്ണപിള്ള, ശാസ്ത്രത്തിന് സർവ്വശ്രീ .ഇ.ആർ കൃഷ്ണയ്യർ , ആർ . ശങ്കരനാരായണയ്യർ , എ. സുബ്രമണ്യയ്യർ എന്നീ മഹാരഥന്മാരുടെ സേവനം മുക്തകണ്ഠം പ്രശംസക്കു് അർഹമായിട്ടുണ്ടെന്നു് ചരിത്ര രേഖകളിൽ പരാമർശിക്കുന്നു. ജാതിവ്യവസ്ഥ സികൂളിൽ നിലനിന്നിരുന്നുവെന്ന് ആധികാരിക ചരിത്രരേഖകളിൽ പ്രതിപാദിച്ചിട്ടുണ്ട്. ചില പ്രത്യേക സന്ദർഭങ്ങളിൽ സ്കൂളിൽ സ്റ്റാഫ് കൗൺസിൽ കൂടുകയും വിഭവസമൃദ്ധമായ ചായ സൽക്കാരങ്ങൾ നടക്കുകയും മിശ്രഭോജനം ഒഴിവാക്കാനായി അവരവരുടെ പലഹാരങ്ങൾ എടുത്തു കൊണ്ട് അടുത്തമുറിയിലേക്കു പോകുന്ന രീതി നിലനിന്നിരുന്നു. മാത്രമല്ല , സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിനുള്ള മുറികൾ ജാതിവ്യത്യാസം ഉറപ്പിക്കുന്ന രീതിയിൽ ബ്രാഹ്മണർ , നായർ , ഈഴവർ , ക്രിസ്ത്യൻ എന്നിങ്ങനെ വിവിധ സമുദായങ്ങൾക്ക് വെവ്വേറെ മുറികളാണ് സജ്ജീകരിച്ചിരുന്നത്. ഒരു ജാതിയിൽപ്പെട്ട വിദ്യാർത്ഥികൾ ഭക്ഷണ സമയത്ത് മറ്റൊരു ജാതിക്കാരുടെ മുറിയിൽ പ്രവേശിക്കുന്നത് കർശനമായി നിയന്ത്രിച്ചിരുന്നുവെന്നത് അന്നത്തെ ജാതിചിന്ത എത്ര രൂക്ഷമായിരുന്നുവെന്നതിന് ഉത്തമോദാഹരണമാണ്.
നഗര മധ്യത്തിലായി 3 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ വിപുലമായ നിരവധി കെട്ടിടങ്ങളാൽ സമ്പന്നമാണ്.മൂന്നു നിലകളായി പ്രവർത്തിക്കുന്ന എസ് എസ് എ ബിൽഡിംഗ് വിശാലമായ ഓഡിറ്റോറിയം പൗരാണികത വിളിച്ചോതുന്ന ഓഫീസ് കെട്ടിടം, മറ്റു ക്ലാസ്സ് മുറികൾ ടൈൽ പാകിയ വിശാലമായ മുറ്റവും കളിസ്ഥലവും ആധുനിക സൗകര്യങ്ങളോടെ പണി കഴിപ്പിച്ച പുതിയ മൂന്നു നില കെട്ടിടം.
ബഹു നില മന്ദിരം ഉദ്ഘാടനം
ജീർണാവസ്തയിലായ പഴയ കെട്ടിടം പുതുക്കി പണിയാൻ ശ്രീ ശിവകുമാർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുകയും ആ തുക ഉപയോഗിച്ച് പുതിയ ബഹു നില മന്ദിരം മിർമ്മിച്ചു നൽകുകയും ചെയ്തു. അതിന്റെ ഉദ്ഘാടനം ബഹു; മന്ത്രി ശ്രീ വി എസ് ശിവകുമാർ നിർവ്വഹിച്ചു.
അസ്സംബ്ലീ ഗ്രൗണ്ട് ഉദ്ഘാനം
ശ്രീ മതി റ്റി എൻ സീമ [3] എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഗ്രൗഅടിന്റെ ഉദ്ഘാടനം ഡോ.റ്റി എൻ സീമ നിർവ്വഹിച്ചു.
ഗവൺമെന്റിന്റെ ഹൈടെക്ക് സ്കൂൾ പദ്ധദിയിൽ എസ് എം വി സ്കൂളും ഹൈടെക്കിലേക്ക് മാറുകയുണ്ടായി. ഒൻപത് ക്ലാസ്സ് റൂമുകൾ ഹൈടെക്ക് തലത്തിലേക്ക് മാറ്റപ്പെട്ടു. എല്ലാ ക്ലാസ്സുകളിലും ഓരോ പ്രൊജക്ടർ, ഒരു ലാപ്ടോപ്പ്, ഒരു ഇന്റർനെറ്റ് കണക്ഷൻ എന്നിവ കൈറ്റ് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പുസ്തകത്തിനു പുറമേ ദൃശ്യാവിഷ്കാരത്തിലൂടെയും സ്റ്റഡീമെറ്റിരിയൽസിലൂടെയും വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി പഠിപ്പിക്കുവാനും ഇത് ഉപകാരപ്രദമാകുന്നു.
പൂർവ്വ അദ്ധ്യാപക സംഘടന ഈ സ്കൂളിന് മാറ്റ് കൂട്ടുന്നു. ഗുരു എന്നറിയപ്പെടുന്ന ഈ സഘടനയുടെ പ്രസിഡന്റ് ശ്രീ എൻ ശശിധരൻ ആണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എസ് എം വി ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സഘടന "സതീർത്ഥ്യർ" ഈ സ്കൂളിലെ മറ്റൊരു പ്രത്യേകതയാണ്.റിസെർവ് ബാങ്ക് മാനേജറായി വിരമിച്ച ശ്രീ ആർ ഗണേശൻ ആണ് ഇതിന്റെ പ്രസിഡന്റ്
അദ്ദ്യാപകരുടെ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്താന തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ സ്കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപകൻ ശ്രീ കെ സുരേഷ് കുമാർ
'2018 ജൂലൈ 06 ാം തിയതി ആയിരുന്നു സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം. അടാർ ലൗ ബാന്റ് ഫേം, ചുമടുതാങ്ങി ബാന്റ് ഗ്രൂപ്പിലേയും അംഗങ്ങളായ സംഗീത് വിജയനും ജിഷ്ണു ആർ വർമ്മയുമായിരുന്നു ഉദ്ഘാടകർ.