എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സൗഹൃദ ക്ളബ്ബ്

നമ്മുടെ സ്കൂളിൽ 2016-17 മുതലാണ് സൗഹൃദ ക്ലബ്‌ പ്രവർത്തനം ആരംഭിച്ചത് . കൗമാരപ്രായക്കാരുടെ മാനസികവും ശാരീരികവുമായുള്ള പല പ്രശ്നങ്ങൾക്കും ഒരു പരിധി വരെ സഹായിക്കാൻ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന mental health ക്ലാസുകൾക്കും Reproductive health ക്ലാസുകൾക്കും കഴിഞ്ഞിട്ടുണ്ട്. കൂടാതെ രക്ഷകർത്താക്കൾ പങ്കെടുക്കുന്ന 'മക്കളെ അറിയാൻ ' പ്രോഗ്രാമും എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. ഇതിനുപുറമേ counselling ക്ലാസുകളും Fire &Rescue Department നടത്തുന്ന fire and safety പ്രോഗ്രാമും സംഘടിപ്പിക്കാൻ സാധിച്ചു. കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മഹാമാരി കാരണം ഈ ക്ലാസുകളെല്ലാം ഓൺലൈൻ ആയി മാറി.




ബാന്റ് ട്രൂപ്പ്

ഓ ആർ സി (അവർ റെസ്പോൺസിബിലിറ്റി റ്റു ചിൽഡ്രൻ)

ഓ ആർ സി (അവർ റെസ്പോൺസിബിലിറ്റി റ്റു ചിൽഡ്രൻ)എന്ന സംയോജിതശിശുസംരക്ഷണ പദ്ധതി എസ എം വി ഗവെർന്മെന്റ് ഹയർ സെക്കന്ററി സ്കൂ;ളിൽ ഫലപ്രദമായി നടപ്പാക്കി വരുന്നു.കൗൺസിലിങ്, സ്മാർട്ട് ഫോർട്ടി ക്യാമ്പ്, കുട്ടിടെസ്‌ക്, തുടങ്ങി വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾക്ക് ഓ ആർ സി യുടെ കോർ ടീമിന്റെ നേതൃത്വത്തിൽ പരിഹാരം കണ്ടെത്തുന്നു.കോവിഡ് കാലത്തു ആവശ്യക്കാരായ വിദ്യാർത്ഥികൾക്കുള്ള സഹായവും പിന്തുണയും ഓ ആർ സി നൽകിയിരുന്നു.

6.ഓ ആർ സി യുടെ നിലവിലെ സ്ക്കൂൾകൺവീനർ സ്ക്കൂളിലെ ഇംഗ്ളീഷ് അധ്യാപകനായ ശ്രീ ഫെലിക്സ് സാർ ആണ്