സഹായം Reading Problems? Click here

മാതൃകാതാളും

എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വിദ്യാ്യാരംഗം കലാ സാാഹിത്യ വേദി


2017-18 അദ്ധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം ജൂൺ 19-ന് വായനാദിനത്തിൽ നിർവഹിച്ചു. വിദ്യാർത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവൺമെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയിൽ കുട്ടികളുടെ സർഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്ക്കൂൾ തലത്തിൽ നടത്തി സമ്മാനങ്ങൾ നൽകിവരുന്നു.യു.പി,ഹൈസ്കൂൾ തലങ്ങളിലായി 30 കുട്ടികൾ അവരുടെവിവിധ കഴിവുകൾ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവർത്തനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യുന്നു'. ക്ലാസ്സ്റും വായനാമൂല സജ്ജീകരണം,ഉപന്യാസരചന,കവിതാരചന,പുസ്തകാസ്വാദനക്കുറിപ്പ്,സാഹിത്യ ക്വിസ്,ചുമർപത്രനിർമ്മാണം,എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. അറിവിന്റെയും വായനയുടെയും സർഗ്ഗാത്മകതയുടെയും ലോകത്ത് സ‍ഞ്ചരിക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്കാണ് സാഹിത്യ ക്ലബ്ബ് ഊന്നൽ നൽകുന്നത്.താഴെ പറയുന്ന പ്രവർത്തനങ്ങൾ സാഹിത്യ ക്ലബ്ബിൽ നടത്തിയിട്ടുണ്ട്.സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അഖിലകേരള വായനാമത്സരം സ്ക്കൂൾ തലത്തിൽ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി സർക്കാരിന്റെ സാംസ്ക്കാരിക വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന ഏറ്റവും മികച്ച ബാലമാസികയായ തളിര് കുട്ടികൾക്ക് എത്തിക്കാനുള്ള ഉദ്യമം നടത്തി .സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങൾ നടത്തി വിജയികൾക്ക് അസംബ്ളിയിൽ സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു വരുന്നു. ദിനാചരണങ്ങൾ വളരെ പ്രാധാന്യത്തോടെ ക്ലബ്ബുകളിൽ നടത്തുന്നു'

        അറിവിൻറെയും വായനയുടെയും സർഗ്ഗാത്മകതയുടെയും ലോകത്ത് സ‍ഞ്ചരിക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്കാണ് സാഹിത്യ ക്ല ബ്ബ് ഊന്നൽ നൽകുന്നത്.താഴെ പറയുന്ന പ്രവർത്തനങ്ങൾ സാഹിത്യ ക്ല ബ്ബിൽ നടത്തിയിട്ടുണ്ട്.സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻറെ ആഭിമുഖ്യ ത്തിൽ നടത്തുന്ന അഖിലകേരള വായനാമത്സരം സ്ക്കൂൾ തലത്തിൽ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തിൽ പങ്കെടുപ്പിച്ചു.കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത.കേരള സർക്കാരിൻറെ സാംസ്ക്കാരിക വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികൾക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി.സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങൾ എല്ലാ മാസവും നടത്തി വിജയികൾക്ക് അസംബ്ളിയിൽ സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു വരുന്നു. ദിനാചരണങ്ങൾ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളിൽ നടത്തുന്നു. 

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു. കുട്ടികളുടെ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ ക്ലാസ്സ് മുറികളിൽ അവർക്ക് ചെയ്യാൻ കഴിഞ്ഞു. കുട്ടികളോടൊപ്പം അധ്യാപകരും ഈ ക്ലബിൽ സജീവമായി പങ്കെടുക്കുന്നു. കുട്ടികളുടെ വായനാശീലം വളർത്തുന്നതിനും ഉച്ചാരണ ശുദ്ധിയോടെ തെറ്റുകൂടാതെ വായിക്കുന്നതിനും ദിനംപ്രതിയുള്ള വാർത്താ വായനസഹായിക്കുന്നു.

പ്രധാന ദിനാചരണങ്ങളോടനുബന്ധിച്ച് (പരിസ്ഥിതി ദിനം വായനാദിനം സ്വാതന്ത്ര്യ ദിനം മലയാള ഭാഷാ ദിനം), കവിതാലാപനം, നാട്ടൻ പാട്ട്, ചിത്രരചന, പ്രശ്നോത്തരി, പ്രസംഗം, ഉപന്യാസം എന്നീ മൽസരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. .

കോവിഡ് കാലത്തെ അതിജീവിച്ചുകൊണ്ട് 2020-2021 വർഷത്തെ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടന്നു വരുന്നു. പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്ര്യ ദിനം, മലയാള ഭാഷ ദിനം, തുടങ്ങിയ പ്രധാന ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ രചന, കവിതാലാപാനം, ഉപന്യാസം, നാടൻപാട്ട്, ചിത്രരചന, പ്രശ്നോത്തരി, ക്വിസ്സ് തുടങ്ങിയ മൽസരങ്ങൾ ഓൺലൈനായി നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.. ഇതു വരെയുള്ള വിദ്യാരംഗത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടന്നുവരുന്നു.

ഗമന വഴികാട്ടി

 • വായിക്കുക
 • തിരുത്തുക
 • മൂലരൂപം തിരുത്തുക
 • നാൾവഴി കാണുക
 • ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ നിന്നു മാറ്റുക

കൂടുതൽ

ഉപകരണശേഖരം

ഉപകരണങ്ങൾ

 • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 19:02, 11 ജനുവരി 2022.