എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്ക്കൂളിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സയൻസ് ക്ലബ്ബ് നിലവിലുണ്ട്. ലഘു പരീക്ഷണങ്ങൾ., ലഘു പ്രൊജക്ടുകൾ, വിദ്യാർത്ഥികൾക്ക് വീട്ടിൽ ഒരു സയൻസ് ലാബ് - പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.. കുട്ടി സയന്റിസ്റ്റുകൾ നല്ല പങ്കാളിത്തത്തോടെ ലഘു പരീക്ഷണങ്ങൾ ചെയ്ത് വീഡിയോ അയച്ചു. കുട്ടികൾക ഓഫ് ലൈനായി ലഘു സയൻസ് പരീക്ഷണങ്ങൾ - ഒരു ദിവസത്തെ വർക്ക് ഷോപ്പ് - നടത്തി. നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.

  • സയൻസ് ക്ലബ്ബ് - സ്ക്കൂൾ സയൻസ് ക്ലബ്ബിൻ്റെ കൺവീനർ ശ്രീമതി സുജിത ടീച്ചറാണ്. യു.പി ,ഹൈസ്ക്കൂൾ സെക്ഷനിൽ നിന്നും 30 കുട്ടികൾ ‌ ക്ലബ്ബിൽ അംഗങ്ങളാണ്.
  • ക്ലബ്ബ് യോഗങ്ങൾ എല്ലാ മാസവും കൂടാറുണ്ട്.
  • ശാസ്ത്രമേളക്ക് കുട്ടികളെ എല്ലാ മത്സരയിനങ്ങളിലും പങ്കെടുപ്പിക്കാറുണ്ട് . വിധയിനങ്ങളിൽ സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്
  • സയൻസ് ക്ലബ് മാതൃകാ പരമായ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ശാസ്ത്രാവബോധവും ശാസ്ത്രാഭിരുചിയും വളർത്താനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നു.
  • 2018 അധ്യയനവർഷത്തെ സയൻസ് ക്ലബിന്റെ പ്രവർത്തനോദ്ഘാടനം ദൈർഘ്യമേറിയ ചാന്ദ്രദിനത്തിൽ സംഘടിപ്പിച്ചു. കുട്ടികൾക്ക് സയൻസ് ലബോറട്ടറിയിൽ വച്ച് ഗ്രഹണത്തിന്റെ വിവിധവശങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിച്ച് ക്ലാസെടുത്തു.