ഉച്ചഭക്ഷണം
കേന്ദ്രസർക്കാരിന്റെ |ഉച്ചഭക്ഷണപദ്ധതി]] വിജയകരമായി നടപ്പിലാക്കിവരുന്നു.പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് നൽകുന്നു. പാൽ,മുട്ട, എന്നിവ നിശ്ചിത ഇടവേളകളിൽ ലഭ്യമാക്കുന്നുണ്ട്. ജാതി-മത-ലിംഗ-വർണ്ണ വിവേചനമില്ലാതെ സാമൂഹികപരവും, ആരോഗ്യപരവും, വിദ്യാഭ്യാസപരവുമായി മുന്നോക്കം നില്ക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2021-22 അദ്ധ്യയന വർഷത്തിലും ഉച്ചഭക്ഷണം സ്കൂൾ തുറന്ന 2021 നവംബര് ഒന്നിന് തന്നെ നൽകിത്തുടങ്ങി . പദ്ധതിയുടെ ഭാഗമായി പ്രവേശനോത്സവത്തിൽ മുഴുവൻ കുട്ടികൾക്കും പായസം നൽകി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ ഗുണഭോക്താക്കളായി ഈ അദ്ധ്യയനവർഷം--- കുട്ടികളാണുള്ളത്.ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് ചോറിനോടൊപ്പം രണ്ട് കറികൾ നല്കിവരുന്നു. കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന തരത്തിൽ എല്ലാ പോഷകഘടകങ്ങളും ആവശ്യമായ അളവിലും അനുപാതത്തിലും ലഭ്യമാകും വിധമാണ് മെനു തയ്യാറാക്കിയിരിക്കുന്നത്.എല്ലാവിധ ശുചിത്വ മാനദണ്ഡങ്ങളും പദ്ധതി ഉറപ്പുവരുത്തുന്നു.പാചകപ്പുരയും പരിസരവും, പാത്രങ്ങൾ സ്റ്റോർ എന്നിവയുടെ ശുചിത്വത്തോടൊപ്പം പാചകതൊഴിലാളികളും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നു. അംഗീകൃത ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കിയ വെള്ളമാണ് പാചകത്തിന് ഉപയോഗിക്കുന്നത്.