സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

  തലസ്ഥാന നഗരിയുടെ പൊൻതൂവലായ് മാറുന്ന അന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞം പട്ടണത്തിൽ തിരുവിതാംകൂർ ചരിത്രമുറങ്ങുന്ന മാർത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മാഅയ്യൻകാളിയുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂർ[1] ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിൽ അതിയന്നൂർ ബ്ലോക്കിൽവെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാർഡിലായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വെങ്ങാനൂർ ഡിവിഷനിലും കോവളം നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലുമാണ് ഗവ.മോഡൽഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
വിലാസം
വെങ്ങാനൂർ

ഗവൺമെൻറ് മോഡൽ ഹയർ സെക്കൻററി സ്കൂൾ
,
വെങ്ങാനൂർ പി.ഒ.
,
695523
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ0471 2480125
ഇമെയിൽgmhssvenganoor125@gmail.com
കോഡുകൾ
സ്കൂൾ കോഡ്44050 (സമേതം)
എച്ച് എസ് എസ് കോഡ്01152
യുഡൈസ് കോഡ്32140200403
വിക്കിഡാറ്റQ64037071
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെങ്ങാനൂർ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ915
പെൺകുട്ടികൾ727
ആകെ വിദ്യാർത്ഥികൾ1642
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ139
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ241
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീന ടി എസ്
പ്രധാന അദ്ധ്യാപികസുഖി ഡി ഒ
പി.ടി.എ. പ്രസിഡണ്ട്പ്രവീൺ പി
എം.പി.ടി.എ. പ്രസിഡണ്ട്ആര്യ കൃഷ്ണ
അവസാനം തിരുത്തിയത്
08-11-202344050
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

  വേലുപ്പിള്ള നാട്ടാശാൻ എന്ന സുമനസ്സ് 1885 – ൽ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സംഭാവനയായി നൽകിയതാണ് ഈ വിദ്യാലയം. അന്ന് വെങ്ങാനൂർ പേരയിൽ തറവാട്ടിൽ വേലുപ്പിള്ള എന്ന നിലത്തെഴുത്താശാന്റെ നേത‍ൃത‌്വത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം, ശിപായി പിള്ള എന്നറിപ്പെട്ടിരുന്ന ഗോവിന്ദപ്പിള്ള 1920 – ൽ സർക്കാരിന് കൈമാറി. 1941-ൽ സ്ക്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ വി. ആർ. പരമേശ്വര പിളള ആയിരുന്നു ആദ്യത്തെ ഹെഡ്‌മാസ്റ്റർ. അംബുക്കുട്ടിയമ്മ ആയിരുന്നു യു പി വിഭാഗത്തിലെ ആദ്യത്തെ വിദ്യാർത്ഥി. 1981-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.1994-ൽ മോഡൽ സ്ക്കൂളായി അംഗീകരിക്കപ്പെട്ടു. 2004-ഹയർസെക്കന്ററി വിഭാഗം സ്ഥാപിതമായി. 2011 മുതൽ പ്രീ പ്രൈമറി വിഭാഗവും ആരംഭിച്ചു. വിദ്യാലയചരിത്രം കൂടുതൽ അറിയാൻ...
വെങ്ങാനൂർ ചരിത്രം അറിയാൻ ...
നാടിന്റെ നാൾവഴിയിലൂടെ

ഭൗതികസൗകര്യങ്ങൾ

   ഒരേക്കർ അമ്പത്തൊമ്പത് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർസെക്കന്ററിവരെ 48 ക്ലാസ്സുകൾ വിവിധ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. ഹൈസ്ക്കൂൾ - ഹയർ സെക്കന്ററി വിഭാഗങ്ങളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാണ്. ഹയർ സെക്കന്ററിക്ക് 4ക്ലാസ് മുറികളും ഹൈസ്ക്കൂളിന് 16 ക്ലാസ് മുറികളും യു പി വിഭാഗത്തിനു 16 ക്ലാസ് മുറികളും എൽ പി വിഭാഗത്തിനു 1൦ ക്ലാസ് മുറികളും പ്രീപ്രൈമറിക്ക് 2ക്ലാസ് മുറികളും ഉണ്ട്. പ്രൈമറി‍‍, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം 3 കമ്പ്യൂട്ടർ ലാബുകളും 4 സയൻസ് ലാബുകളും ഉണ്ട്. മീറ്റിംഗുകൾ നടത്താനായി ഒരു ഹാളും 2 സ്മാർട്ട് ക്ലാസ്സ്മുറികളും ഒരുവിശാലമല്ലാത്ത കളിസ്ഥലവും ചെറിയ ഒരു സൊസൈറ്റിയും നല്ലൊരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്. സ്കൂൾ നിരീക്ഷ​ണത്തിനായി ആറ് സി സി ക്യാമറ ഹയർ സെക്കണ്ടറി വിഭാഗത്തിനുണ്ട്. ബി എസ് എൻ എൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ അഞ്ച് സ്കൂൾ ബസുകൾ സ്വന്തമായുണ്ട്. കൂടുതൽ അറിയാൻ ...

 
സമേതം ക്യൂ ആർ കോഡ്

പാഠ്യേതര പ്രവർത്തനങ്ങൾ

   സാംസ്കാരികാവബോധം വളർത്തി, മാനവികമായ കാഴ്ചപ്പാടുകൾ രൂപീകരിച്ച്, സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കാൻ പുസ്തക പഠനം മാത്രം പോരാ. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകണം. സ്കൂൾ പാഠ്യപദ്ധതിയിൽ, കലാ, കായിക, പ്രവൃത്തി പരിചയമേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾ വേണം. അതിനുള്ള വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം. കൂടുതൽ അറിയാൻ ...

മാനേജ്‌മെന്റ്

   തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ വെങ്ങാനൂർ ഡിവിഷനിലാണ് ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ. ഔദ്യോഗികമായി കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ബാലരാമപുരം ഉപജില്ലയിലാണ് സ്ക്കൂൾ. ബാലരാമപുരം ബിആർസി പരിധിയിലാണ് സ്കൂൾ ഉൾപ്പെട്ടിട്ടുള്ളത്.

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

1981 ൽ ഹൈസ്കൂൾ ആയശേഷം 14 അധ്യാപകർ സ്കൂളിന്റെ പ്രധാനാദ്ധ്യാപക സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ശ്രീമതി സുഖി ഡി ഒ യാണ് ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക.

ഹയർ സെക്കന്ററി പ്രിൻസിപ്പൽ

2004 ൽ സ്ഥാപിതമായ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇപ്പോൾ ‍അഞ്ചാമത്തെ പ്രിൻസിപ്പലാണ് ഉള്ളത്. ഇപ്പോഴത്തെ സ്കൂൾ മേധാവി ശ്രീമതി ബീന ടി എസ് ആണ്.

പ്രിൻസിപ്പൽമാർ
ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി ചിത്രം
1 പുരുഷോത്തമൻ 15/02/2006
 
2 ഉഷ ജോർജ് 26/11/2010
 
3 സന്തോഷ് രാജ് എൻ കെ 04/05/2011
 
4 റാണി എൻ ഡി 07/07/2018
 
5 ബീന ടി എസ് 03/06/2020
 

പ്രശസ്തരായ അധ്യാപകർ

പ്രശസ്തരായ അധ്യാപകർ
ക്രമ നമ്പർ പേര് ചിത്രം
1 ശ്രീ. മുല്ലൂർ സുരേന്ദ്രൻ, ദേശീയ അധ്യാപക പുരസ്കാര ജേതാവ്
 
2 ശ്രീ. അംബികദാസൻ നാടാർ, ദേശീയ അധ്യാപക പുരസ്കാര ജേതാവ്
 
3 ശ്രീമതി.ബീന ടി എസ്, സംസ്ഥാന അധ്യാപക പുരസ്കാര ജേതാവ്
 

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

 
വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിയിൽ നിന്ന് പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു.
  • സ്കൂൾ വിക്കി അവാർഡ്-2022 -സംസ്ഥാനത്ത്‌ ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ സ്കൂൾവിക്കി അവാർഡുകളിൽ 2022 ൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം.
 
പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ വിക്കി പുരസ്കാരം പ്രഥമാധ്യാപിക ശ്രീമതി ബികെ കല ഏറ്റുവാങ്ങുന്നു
  • സ്കൂൾ വിക്കി അവാർഡ്-2018 -സംസ്ഥാനത്ത്‌ ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ പ്രഥമ കെ ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡുകളിൽ 2018 ൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം
  • ലിറ്റിൽ കൈറ്റ്സ് അവാർഡ് 2018-19-ജില്ലാതലത്തിൽ രണ്ടാം സ്ഥാനം-തിരുവനന്തപുരം
 
വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു.
  • 2022 ലെ സ്‌കോളർഷിപ്പ് പരീക്ഷയിൽ എട്ടുപേർ എൽ എസ് എസും ഏഴു പേർ യു എസ് എസും കരസ്ഥമാക്കി
  • 2021 നവംബറിൽ നടന്ന തിരികെ സ്കൂളിലേക്ക് ഫോട്ടോഗ്രഫി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം
  • 2023 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം
  • നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് സ്‌കീം (എൻ എം എം എസ്)" പരീക്ഷയിൽ തുടർച്ചയായി നാലാം വർഷവും.

ചിത്രശാല

ജീവനക്കാർ

ഉച്ചഭക്ഷണ പദ്ധതി

സ്‍കോളർഷിപ്പ്

പി ടി എ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം ബസ് സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ
  • തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ
  • തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 17 കിലോമീറ്റർ
  • തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ പള്ളിച്ചലിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയായി വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു.
  • വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് നാലു കിലോമീറ്റർ അകലെയായി പള്ളിച്ചൽ-വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിലാണ് സ്കൂൾ.
  • കഴക്കൂട്ടം - കോവളം ബൈപാസ് റോഡിൽ വിഴിഞ്ഞത്തിനടുത്തായി കല്ലുവെട്ടാംകുഴി നിന്നും വടക്കു ഭാഗത്തായി രണ്ടരകിലോമീറ്റർ അകലെയാണ് സ്കൂൾ.

{{#multimaps: 8.40166,77.01267| width=100% | zoom=18 }} ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ

  1. സാമൂഹ്യ പരിഷ്ക്കർത്താവും അവശജനോദ്ധാരകനും ആയ മഹാനായ ശ്രീ. അയ്യങ്കാളി ജന്മം കൊണ്ട നാടാണ് വെങ്ങാനൂർ