ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഉച്ച ഭക്ഷണ പദ്ധതി

Schoolwiki സംരംഭത്തിൽ നിന്ന്

ഉച്ച ഭക്ഷണ പദ്ധതി

ശരീരമാദ്യം ഖലു ധർമ്മ സാധനം
ധർമ്മത്തിന്റെ പാത തന്നെയാണ് ആരോഗ്യത്തിന്റെയും പാത. പോഷക സമൃദ്ധമായ ആഹാര രീതിയിലൂടെയും , വ്യായാമത്തിലൂടെയും മാത്രമേ ആരോഗ്യം നിലനിർത്താനാകൂ. സർക്കാർ തലത്തിൽ സ്കൂളുകളിൽ ഏർപ്പെടുത്തിയിട്ടുള്ള ഉച്ചഭക്ഷണ പദ്ധതി കുട്ടികൾക്ക് എറെ പ്രയോജനപ്രദമാണ്. ജാതി, മത, ലിംഗ, വർണ ,വിവേചനമില്ലാതെ സാമൂഹികപരവും, ആരോഗ്യപരവും വിദ്യാഭ്യാസ പരവുമായി മുന്നാക്കം നില്ക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ തലത്തിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നത്. ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ഉച്ച ഭക്ഷണ പദ്ധതി വിഷ്ണു ലാൽ സാറിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി നടന്നു വരുന്നു. പ്രീ പ്രൈമറി മുതൽ 8-ാം തരം വരെയുള്ള കുട്ടികൾക്ക് വിവിധ വിഭവങ്ങളോടുകൂടി സ്വാദിഷ്ഠവും, ഗുണപ്രദവും ആരോഗ്യദായകവും, പോഷകസമൃദ്ധവുമായ ഭക്ഷണമാണ് നൽകി വരുന്നത്.

എല്ലാ വിധ ശുചിത്വ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് ഭക്ഷണം പാകം ചെയ്യുന്നത്. കറികൾക്കായി സമീപ പ്രദേശങ്ങളിൽ നിന്നും ലഭിക്കുന്ന വിഷരഹിത പച്ചക്കറികളാണ് കൂടുതലും ഉപയോഗിക്കുന്നത്. ഭക്ഷ്യദിനത്തോടനുബന്ധിച്ച് കൺവീനറായ വിഷ്ണു ലാൽ സാറിന്റെ നേതൃത്വത്തിൽ 'ഭക്ഷ്യമേള' നടത്തുകയുണ്ടായി. വിഷരഹിത നാടൻ വിഭവങ്ങളാണ് കൂടുതലും മേളക്കായി കുട്ടികൾ കൊണ്ടുവന്നത്. പദ്ധതിയുടെ ഭാഗമായി 20 21-22 അധ്യയന വർഷം നവംബർ മാസം സ്കൂൾ തുറന്നപ്പോൾ കുട്ടികൾക്കെല്ലാം പായസം വിതരണം ചെയ്യുകയുണ്ടായി. ..... ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ - എന്ന പ്രമാണത്തെ അടിസ്ഥാനമാക്കി ഈ മഹാമാരിക്കാലത്തും കോവി ഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നമ്മുടെ സ്കൂളിലെ ഉച്ച ഭക്ഷണ പദ്ധതി നല്ല രീതിയിൽ നടത്തിവരുന്നു.

ഉച്ച ഭക്ഷണവിതരണം

ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻ കുട്ടി പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ

നമ്മുടെ സ്കൂളിൽ പിടിഎ പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെ സാമ്പത്തിക പ്രതിസന്ധിയില്ലാതെ നല്ല രീതിയിൽ ഉച്ച ഭക്ഷണം നൽകിവരുന്നു. മൂന്നു കറികൾ ഉൾപ്പെടുത്തിയാണ് കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി വരുന്നത്. മാസത്തിൽ ഒരു തവണ ചിക്കൻ,മീൻ, പായസം എന്നിവ നൽകുന്നു. നാടൻ വിഭവങ്ങളായ ചക്ക, ചീനി കിഴങ്ങ്,മരിച്ചീനി എന്നിവ ലഭ്യതയ്ക്ക് അനുസരിച്ച് ഉച്ചഭക്ഷണം എനിവിൽ ഉൾപ്പെടുത്താറുണ്ട്. രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെ പ്രാദേശിക വിഭവസമാഹരണം നടത്തി കുട്ടികൾക്ക് ആവശ്യമായ ഉച്ചഭക്ഷണ കറികൾ നൽകാൻ ശ്രമിച്ചുവരുന്നു. എല്ലാ മാസവും നോൺ കമ്മറ്റി കൃത്യമായി കൂടുകയും രണ്ടിൽ കൂടുതൽ കറികൾ നൽകുന്നതിനാൽ അധികമായി ഒരു പാചക തൊഴിലാളിയെ പിടിഎ നിയമിക്കുകയും വിവിധതരത്തിലുള്ള പച്ചക്കറികൾ കട്ട് ചെയ്യുന്നതിന് പച്ചക്കറി കട്ടിംഗ് മെഷീൻ,വലിയ ഗ്രൈൻഡർ വാങ്ങുകയും ചെയ്തു. തേങ്ങ തിരുവാൻ കഴിയുന്ന തരത്തിലുള്ള ഗ്രൈൻഡർ ഉപയോഗിച്ച് വളരെ പെട്ടെന്ന് തേങ്ങ ചികു ന്നതിനും കഴിയുന്നു. ഇത്തരത്തിലുള്ള ആധുനിക രീതിയിലുള്ള യന്ത്ര സംവിധാനത്തോടെ അടുക്കള പ്രവർത്തിക്കുന്നതിനാൽ കൃത്യസമയത്ത് ഉച്ചഭക്ഷണം നൽകുന്നതിനും വ്യത്യസ്ത കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്താൻ കഴിയുന്നു.

അടുക്കള പച്ചക്കറിത്തോട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയും അടുക്കളയ്ക്ക് പുറകുവശം പന്തലിട്ട് കോവൽ കൃഷി ആരംഭിച്ചുകഴിഞ്ഞു. പച്ചക്കറി വാങ്ങുമ്പോൾ ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ വളമായി ഉപയോഗിക്കുന്നു. കഴിഞ്ഞ അധ്യയന വർഷം നാടൻ വിഭവങ്ങൾ ശേഖരിച്ചുകൊണ്ട് ഭക്ഷ്യവാരാഘോഷം സംഘടിപ്പിച്ചു. ബഹു: കോവളം എംഎൽഎ ശ്രീ.വിൻസന്റ് ഭക്ഷ്യവാരാഘോഷത്തിന്റെ ഉദ്ഘാടനം നടത്തി. ചേന, ചേമ്പ്,കാച്ചിൽ,ചീനി കിഴങ്ങ് തുടങ്ങിയ നിരവധി കിഴങ്ങ് വർഗ്ഗങ്ങളുടെ ശേഖരണവുംപ്രദർശനവും നടത്തി. വിവിധതരം പായസം വ്യത്യസ്ത തരത്തിലുള്ള കറികൾ എന്നിവ ഭക്ഷ്യവാരാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞു.

സ്കൂൾ ഉച്ചഭക്ഷണ കമ്മറ്റി ചാരിറ്റബിൾ ട്രസ്റ്റിനെ സമീപിക്കുകയും പ്രഭാത ഭക്ഷണം കൂടി കുട്ടികൾക്ക് നൽകാനുള്ള ശ്രമത്തിലാണ് വരുന്ന മാസം പ്രസ്തുത പരിപാടിയുടെ ഉദ്ഘാടന കർമ്മം നടത്താൻ തീരുമാനിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി ആധുനിക രീതിയിലുള്ള അടുക്കളയുടെ നിർമ്മാണം പുരോഗമിച്ചു വരുന്നു. രക്ഷിതാക്കളുടെയും, അധ്യാപകരുടെയും,പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ വളരെ നല്ല രീതിയിൽ കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു.

ചിത്രശാല

ഭക്ഷ്യ മേള