തിരുവനന്തപുരംഡിഇഒ നെയ്യാറ്റിൻകരകാട്ടാക്കടനെയ്യാറ്റിൻകരപാറശാലബാലരാമപുരം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് ബാലരാമപുരം. 56 എൽ പി, യു പി സ്കൂളുകളുണ്ട്. എ ഇ ഒ ശ്രീമതി ലീന ടീച്ചർ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ബാലരാമപുരം. നേമം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. തിരുവനന്തപുരം ജില്ലയിൽ ചാല കമ്പോളം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട കമ്പോളമായി പരിഗണിക്കപ്പെടുന്നത് ബാലരാമപുരത്തെയാണ്. അതിപുരാതന വസ്ത്രനിർമ്മാണ ചാതുരിയുടെ പാരമ്പര്യം കൊണ്ട് പ്രശസ്തമായ ബാലരാമപുരം സാംസ്കാരിക മികവിന്റെയും, മതസൗഹാർദ്ദത്തിന്റെയും പര്യായമാണ്. തിരുവിതാംകൂർ മഹാരാജാവ് ബാലരാമവർമ്മയുടെ നാമധേയത്തിൽ സ്ഥാപിതമായ ബാലരാമപുരത്തിന്റെ വിസ്‍തൃതി ഏകദേശം പത്ത് കിലോമീറ്റർ ചുറ്റളവ് ആണ്. വടക്ക് എരുത്താവൂർ മലയും, തെക്ക് കുന്നിൻപ്രദേശങ്ങൾ ചേർന്ന പീഠഭൂമിയും, കിഴക്ക് നെയ്യാറ്റിൻകര നഗരാതിർത്തിയും പടിഞ്ഞാറ് പള്ളിച്ചൽ പഞ്ചായത്തും ആണ് അതിരുകൾ. നൂറ്റാണ്ടുകൾ പഴമയുള്ള ഈ മണ്ണ് ഇന്ന് വികസിക്കാൻ വീർപ്പ്മുട്ടി നിൽക്കുന്ന ഒരു കൊച്ചു നഗരം ആണ്. ഉടയാടകൾ നെയ്യുന്ന നെയ്ത്തുകാരും, മണ്ണിൽ ജീവിതം തളിർപ്പിക്കുന്ന കർഷകരും, കടലിനെ ആശ്രയിക്കുന്ന ത്സ്യത്തൊഴിലാളികളും, പടർന്നുപന്തലിച്ച കച്ചവടക്കാരും, കച്ചവടസൂത്രങ്ങളുമായി മറ്റുനാടുകൾ തേടിപ്പോയ ഇൻസ്റ്റോൾമെന്റ് ക്യാമ്പുകളും, ക്രമേണ വർദ്ധിച്ചുവരുന്ന ഉദ്യോഗസ്ഥരും ആണ് ഈ നാടിന്റെ സാമ്പത്തികഘടനയെ നിയന്ത്രിക്കുന്നത്. അരി, പച്ചക്കറി എന്നിവയുടെ വിലയെ നിയന്ത്രിക്കുന്ന പ്രധാന വിപണിയാണ് ബാലരാമപുരം. ഗൃഹോപകരണങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും, വിലക്കുറവും ആധുനിക ബാലരമാപുരത്തിന്റെ മാർക്കറ്റിനെ കൂടുതൽ ജനശ്രദ്ധയുള്ളതാക്കുന്നു. ഗതാഗത സൗകര്യം ഏറെയുള്ള പ്രദേശമാണ് ബാലരാമപുരം. .ദേശീയപാത ഇതുവഴി കടന്നുപോകുന്നു. തിരുവനന്തപുരം, നാഗർകോവിൽ, വിഴിഞ്ഞം, കാട്ടാക്കട തുടങ്ങിയ സ്ഥലങ്ങളുമായി നിലവാരമുള്ള പാതകളാൽ ഗതാഗത സൗകര്യമുണ്ട് .ബാലരാമപുരം റെയിൽവേ സ്റ്റേഷൻ ദേശീയ പാതയിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ്


അപ്പർ പ്രൈമറി വിദ്യാലയങ്ങൾ
വിദ്യാലയത്തിന്റെ
കോഡ് സംഖ്യ
വിദ്യാലയത്തിന്റെ പേര്
(ആംഗലേയത്തിൽ)
വിദ്യാലയത്തിന്റെ പേര് വർഗം
44247 L.M.U.P.S.Adimalathura എൽ.എം.യൂ.പി.എസ്.അടിമലത്തുറ Aided
44248 M. V U. P. S. Chowara എം.വി.യൂ.പി.എസ്.ചൊവ്വര Aided
44249 S. N U. P. S. Kattachalkuzhi എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി Aided
44250 S. R. S U. P. S. Pallichal എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ Aided
44251 D. V U. P. S. Thalayal ഡി.വി.യൂ.പി.എസ്.തലയൽ Aided
44252 S. A. S U. P. S. Venganoor എസ്.എ.എസ്.യൂ.പി.എസ്.വെങ്ങാനൂർ Aided
44253 St.Josephs U. P. S Venniyoor സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ Aided
44242 Govt. U. P. S. Athiyannoor ഗവ. യൂ.പി.എസ്.അതിയന്നൂർ Government
44243 Govt U.P.S Mulloor Panavila ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള Government
44244 Govt. U. P. S. Nemom ഗവ. യൂ.പി.എസ്.നേമം Government
44245 Govt. U. P. S. Puthichal ഗവ. യൂ.പി.എസ്. പുതിച്ചൽ Government
44246 Govt. U. P. S. Venganoor Bagavathinada ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട Government
ലോവർ പ്രൈമറി വിദ്യാലയങ്ങൾ
വിദ്യാലയത്തിന്റെ
കോഡ് സംഖ്യ
വിദ്യാലയത്തിന്റെ പേര്
(ആംഗലേയത്തിൽ)
വിദ്യാലയത്തിന്റെ പേര് വർഗം
44224 Lutheran L. P. S. Anthiyoor ലൂഥറൻ എൽ.പി.എസ്. അന്തിയൂർ Aided
44225 D.V.L.P.S Thalayal ഡി.വി.എൽ.പി.എസ്. തലയൽ Aided
44226 B. F. M L. P. S. Avanakuzhi ബി.എഫ്.എം.എൽ.പി.എസ്. അവണാകുഴി Aided
44227 M. S. C L. P. S. Balaramapuram എം.എസ്.സി.എൽ.പി.എസ്. ബാലരാമപുരം Aided
44228 St.Josephs L. P. S. Balaramapuram സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം Aided
44229 St. Josephs L. P. S. Chowara സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര Aided
44230 L. M. S L. P. S. Mangalathukonam എൽ.എം.എസ്.എൽ.പി.എസ്. മംഗലത്തുകോണം Aided
44231 P. T. M L. P. S. Maruthoorkonam പി.റ്റി.എം.എൽ.പി.എസ്. മരുതൂർക്കോണം Aided
44232 M. S. C L. P. S. Kannancode എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട് Aided
44233 L. M. S L. P. S. Muttakkad എൽ.എം.എസ്.എൽ.പി.എസ്. മുട്ടയ്ക്കാട് Aided
44234 M. S. C L. P. S. Pamamcode എം.എസ്.സി.എൽ.പി.എസ്. പാമംകോട് Aided
44235 S. A L. P. S. Paruthanpara എസ്. എ. എൽ.പി.എസ്. പരുത്തൻപാറ Aided
44236 K. V L. P. S. Punnakkad കെ.വി.എൽ.പി.എസ്. പുന്നയ്ക്കാട് Aided
44237 L. M. S L. P. S. Venganoor എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ Aided
44238 St. Aloysious L. P. S Vengannoor സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ Aided
44239 M.K.M.L.P.S Pongil എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ Aided
44240 St.Marys L. P. S. Vizhinjam സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം Aided
44201 Govt. L. P. S. Avanakuzhy ഗവ.എൽ.പി.എസ് അവണാകുഴി Government
44202 Govt. L. P. B. S. Chowara ഗവ.എൽ.പി.ബി.എസ്.ചൊവ്വര Government
44203 Govt. L. P. S. Chundavilakom ഗവ.എൽ.പി.എസ്.ചുണ്ടവിളാകം Government
44204 Govt. L.P.S. Kazhivoor Moolakkara ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര Government
44205 Govt. L. P. S. Kidarakuzhi ഗവ.എൽ.പി.എസ്. കിടാരക്കുഴി Government
44206 Govt. L. P. S. Kottukal ഗവ.എൽ.പി.എസ്. കോട്ടുകാൽ Government
44207 Govt. D. V. L. P. S. Kottukal ഗവ.ഡി.വി.എൽ.പി.എസ്. കോട്ടുകാൽ Government
44208 Govt. L. P. S. Kottukal puthalam ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം Government
44209 Govt. S. N. V. L. P. S. Kovalam ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം Government
44210 Govt. P. V. L. P. S. Kuzhivila ഗവ.പി.വി.എൽ.പി.എസ്. കുഴിവിള Government
44211 Govt. K. V. L. P. S. Mulloor ഗവ.കെ.വി.എൽ.പി.എസ്. മുല്ലൂർ Government
44212 Govt. L. V. L. P. S. Mulloor ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ Government
44213 Govt. L. P. S. Muttakkad ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട് Government
44214 Govt. L. P. S. Nellivila ഗവ.എൽ.പി.എസ്. നെല്ലിവിള Government
44215 Govt. S. V. L. P. S. Pooncode ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട് Government
44216 Govt. K. V. L. P. S. Thalayal ഗവ.കെ.വി.എൽ.പി.എസ്. തലയൽ Government
44217 Govt. K. V. L. P. S. Thongal Nellimoodu ഗവ.കെ.വി.എൽ.പി.എസ്.തൊങ്ങൽ നെല്ലിമൂട് Government
44218 Govt. L. P. B. S. Venpakal ഗവ.എൽ.പി.ബി.എസ്. വെൺപകൽ Government
44219 Govt. L. P. G. S. Venpakal ഗവ.എൽ.പി.ജി.എസ്.വെൺപകൽ Government
44220 Gvot.L.P.S Mudippuranada Venganoor ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ Government
44221 Govt. L. P. S. Vizhinjam ഗവ.എൽ.പി.എസ്. വിഴിഞ്ഞം Government
44222 Govt. S. V. L. P. S. Vizhinjam ഗവ.എസ്.വി.എൽ.പി.എസ്. വിഴിഞ്ഞം Government
44223 Govt. H. A. L. P. S. Vizhinjam ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം Government
44241 Stella Marys L. P. S. Nellimoodu സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട് Unaided Recognised
44254 St. Francis De sales E. M School Kalluvettankuzhi സെന്റ് ഫ്രാൻസിസ് ഡി സെയിൽസ് ഇ.എം സ്ക്കൂൾ കല്ലുവെട്ടാംകുഴി Unaided Recognised
44255 St. Mary`s L. P. School Venniyoor സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ Unaided Recognised
44257 Eskay Public School, Naruvamoodu എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട് Unaided Recognised