ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(44220 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ വെങ്ങാനൂർ എന്ന കൊച്ചു ഗ്രാമത്തിൽ പ്രകൃതിരമണീയതയുടെയും ദേവികടാക്ഷത്താൽ പകർന്നു കിട്ടുന്ന സർവഐശ്വര്യങ്ങളുടെയും നടുവിൽ അധ:കൃതവർഗ്ഗത്തിന്റെ സർവതോൻമുഖമായ സ്വാതന്ത്ര്യത്തിന് സാക്ഷ്യം വഹിച്ച ധീരദശാഭിമാനി ശ്രീ അയ്യങ്കാളിയുടെ സ്മരണ നിലനിൽക്കുന്ന പവിത്രമായ മണ്ണിൽ വിരാജിക്കുന്ന ഗവ: എൽ പി എസ് മുടിപ്പുരനട വെങ്ങാനൂർ 106- മത് വർഷത്തിലൂടെ വിജയകരമായി കടന്നു പോകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞമെന്ന ലക്ഷ്യം സാക്ഷത്കരിക്കാൻ നമ്മുടെ കുഞ്ഞു കുരുന്നുകളെ സജ്ജരാക്കുകയും മികവുറ്റ മേഖലകളിൽ അവരെ എത്തിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്ന മഹത്തായ സംരംഭത്തിലേക്കു നമ്മുടെ വിദ്യാലയംപ്രൈമറി തലത്തിൽ 253 കുട്ടികളും പ്രീ പ്രൈമറി തലത്തിൽ 112 കുട്ടികളുമായി അനുദിനം വളർന്നു കൊണ്ടിരിക്കുന്നു.

ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ
44220 s1.jpg
വിലാസം
വെങ്ങാനൂർ

ഗവ. എൽ. പി. എസ്. മുടിപ്പുര നട, വെങ്ങാനൂർ ,വെങ്ങാനൂർ ,വെങ്ങാനൂർ ,695523
,
വെങ്ങാനൂർ പി.ഒ.
,
695523
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0471 2482400
ഇമെയിൽglpsmudippuranada@gmail.com
കോഡുകൾ
സ്കൂൾ കോഡ്44220 (സമേതം)
യുഡൈസ് കോഡ്32140200506
വിക്കിഡാറ്റQ64036087
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ122
പെൺകുട്ടികൾ116
ആകെ വിദ്യാർത്ഥികൾ238
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരശ്മി എ.ആർ
പി.ടി.എ. പ്രസിഡണ്ട്പ്രവീൺ. എൻ. എസ്
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യാ ലക്ഷ്മി
അവസാനം തിരുത്തിയത്
15-12-202344220


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പ്രസിദ്ധവും പ്രകൃതി രാമണീയവുമായ വെങ്ങാനൂർ ഗ്രാമത്തിന്റെ ഐശ്വര്യദേവതയായ ശ്രീ നീലകേശി അമ്മ കുടികൊള്ളുന്ന കൊച്ചു ക്ഷേത്ര മുറ്റത്തു സ്ഥാപിച്ച ഒരു ഓല കെട്ടിടമായിരുന്നു ആദ്യകാലത്തു മുടിപ്പുരനട എൽ. പി. എസ്. യശ:ശരീരനായ ശ്രീമാൻ. എൻ. വിക്രമൻ പിള്ള ആയിരുന്നു ഈ സ്കൂളിന്റെ സ്ഥാപകൻ. വെങ്ങാനൂരിന്റെ വിദ്യാഭ്യാസമേഖലയിലെ ആദ്യ സ്ഫുരണമായിരുന്നു മുടിപ്പുര നട സ്കൂൾ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

6 ക്ലാസ് മുറികളും വലിയ ഹാളും ഓഫീസ് മുറിയും സ്മാർട്ട് ക്ലാസും ഉൾപ്പെടുന്ന ഇരുനില കെട്ടിടവും  ഊണ് മുറിയും  സിക്ക് റൂമും ഉൾപ്പെടുന്ന ഓടിട്ട കെട്ടിടവും സ്കൂളിന്റെ പ്രധാന കെട്ടിടങ്ങളാണ് . കൂടുതൽ അറിയുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി രാ‍ജേശ്വരി
ശ്രീമതി കെ.ജയശ്രീ
ശ്രീമതി എം.വസന്തകുമാരി
ശ്രീമതി ഹെസി
ശ്രീമതി സുമതിക്കുട്ടിയമ്മ
ശ്രീ കെ.എം.റോബർട്ട്‌
ശ്രീ എൻ.വേലായുധൻനാടാർ
ശ്രീ അർജുനപണിക്കർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് പ്രശസ്തി
1 ശ്രീ ജി.എൻ പണിക്കർ പ്രശസ്തസാഹിത്യകാരൻ
2 ശ്രീ Dr.ജസ്റ്റിൻജോസ് എസ്.ജെ സിവിൽസർജൻ
3 ബിനോജ്. ആർ.വി ശാസ്ത്രജ്ഞൻ


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരത്തു നിന്നും ഏകദേശം 15 കിലോമീറ്റർ ദൂരം.
  • ബൈപാസ് റോഡ് മാർഗം തിരുവല്ലം വഴി പാച്ചല്ലൂർ ,പൂംകുളം കഴിഞ്ഞു വെങ്ങാനൂർ ജംഗ്ഷൻ എത്തിയ ശേഷം നീലകേശി റോഡ് വഴി കാൽ കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .നീലകേശി ക്ഷേത്രത്തിനു അടുത്തു സ്ഥിതി ചെയ്യുന്നു
  • തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ പള്ളിച്ചലിൽ നിന്ന് 5Km അകലെയായി വിഴിഞ്ഞം റോഡിൽ വെങ്ങാനൂർ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് 500m മാറി വലതു ഭാഗത്തു സ്ഥിതി ചെയ്യുന്നു.
  • വിഴിഞ്ഞം ബസ്സ്റ്റേഷനിൽ നിന്നും 3Km അകലെയായി പള്ളിച്ചൽ- വിഴിഞ്ഞം റോഡിൽ വെങ്ങാനൂർ ജംഗ്ഷനിൽ നിന്ന് വലത്തോട്ടു 500m മാറി സ്ഥിതി ചെയ്യുന്നു.
  • വിഴിഞ്ഞം ബസ്റ്റേഷനിൽനിന്ന് വിഴിഞ്ഞം- ബാലരാമപുരം റോഡിൽ മുക്കോല ജംഗ്ഷനിൽ നിന്ന് 1Km നുഅപ്പുറം ഇടത്തോട്ട് 1Km മാറി നീലകേശി ഓഡിറ്റോറിയത്തിനു സമീപത്തായി സ്ഥിതിചെയ്യുന്നു.

Loading map...