ഉള്ളടക്കത്തിലേക്ക് പോവുക

എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 24 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള
വിലാസം
ഇടയാറൻമുള

689532
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04682319276
ഇമെയിൽammhssedl@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. ലാലി ജോൺ
പ്രധാന അദ്ധ്യാപകൻശ്രീമതി.അന്നമ്മ നൈനാൻ എം
അവസാനം തിരുത്തിയത്
24-11-202037001
ക്ലബ്ബുകൾ
പ്രോജക്ടുകൾ





മധ്യ തിരുവിതാംകൂറിൽ ഏറ്റവും അവസാനം രൂപം കൊണ്ട ജില്ലയാണ് പത്തനംതിട്ട. കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളുടെ താലൂക്കുകൾ കൂട്ടിച്ചേർത്ത് 1982 നവംബർ 1ന് പത്തനംതിട്ട ജില്ല രൂപീകരിച്ചു. മലനാട്, ഇടനാട് പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഈ ജില്ലയുടെ വലിയൊരുഭാഗം നിബിഡവന പ്രദേശങ്ങളാണ്. 'ശുദ്ധവായു വിന്റെ ആസ്ഥാനം' എന്ന് വിളിക്കപ്പെടുന്ന പത്തനംതിട്ട ജില്ലയിൽ സമാധാന പ്രിയരും സഹവർത്തിത്വത്തോടെ കഴിയുന്നവരുമാണ് ഉള്ളത്. പമ്പ, മണിമല, അച്ചൻകോവിൽ നദികളും മറ്റു നിരവധി ചെറു നദികളും സമ്പന്നമാക്കിയ കാർഷിക സംസ്കൃതി ആണ് ഇവിടെ ഉള്ളത്. ഇവിടെ രൂപപ്പെട്ട ആചാരാനുഷ്ഠാനങ്ങൾ മിക്കതും കാർഷിക പശ്ചാത്തലത്തിൽ നിന്നുമുള്ളതാണ്. പാടവും കൃഷിയും ആരാധനാലയങ്ങളും ഒക്കെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന ഈ ദേശത്തെ, വിദ്യാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ആധുനികതയിലേക്ക് കൈപിടിച്ചു നടത്തി. അതുകൊണ്ടുതന്നെ വികസന സൂചികകളിൽ മുൻനിരയിൽ നിൽക്കാൻ പത്തനംതിട്ടയ്ക്ക് കഴിയുന്നു.



സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ മുന്നിട്ടുനിൽക്കുന്ന കോഴഞ്ചേരി താലൂക്കിലെ സാംസ്കാരിക, പൈതൃക ഗ്രാമമായ ആറന്മുളയുടെ ഭാഗമായ ഇടയാറന്മുളയിൽ 1919ൽ തുടക്കമിട്ടതാണ് എ എം എം ഹയർ സെക്കൻഡറി സ്കൂൾ.പൈതൃകഗ്രാമം എന്ന യു.എൻ അംഗീകാര നിറവിൽ നിൽക്കുന്ന വിശാല ആറന്മുളയുടെ സാംസ്കാരിക സവിശേഷതകൾ ഏറെയാണ്. വെള്ളവും വള്ളവും വള്ളപ്പാട്ടുകളും സദ്യപ്പാട്ടുകളും കൊയ്ത്തുപാട്ടുകളും മുഴങ്ങുന്ന ആറന്മുളയുടെ സ്വന്തം ആറന്മുളക്കണ്ണാടിയും ആറന്മുള അടയ്ക്കയും എല്ലാം പ്രശസ്തമാണ്. സാംസ്കാരിക, സാഹിത്യ മേഖലകളിൽ സംഭാവനകൾ നൽകിയ ആറന്മുളക്കാർ അനവധിയാണ്.കൂടുതൽ പഠനങ്ങൾ നടക്കേണ്ടതായ പമ്പാനദീതട സംസ്കാരം നിലനിന്നതായ ഈ ഭൂമിക സാമൂഹിക, സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ അതികായരുടെ പിള്ളത്തൊട്ടിൽ ആയിരുന്നു. സഹ്യപർവ്വതത്തിന്റെ ഉൾവനങ്ങളിൽ നിന്നും പിറവിയെടുത്ത്‌ മലനാടും ഇടനാടും കടന്നു വേമ്പനാട്ടുകായലിൽ ചേരുന്ന പമ്പാനദി ഈ നാടിനെ ജീവസ്സുറ്റതാക്കുകയും കാർഷിക, സാംസ്കാരിക, ആത്മീയ മണ്ഡലങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.



ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം തുടങ്ങി നിരവധി ചെറു ക്ഷേത്രങ്ങളും ദേവാലയങ്ങളും മാരാമൺ, ചെറുകോൽപ്പുഴ തുടങ്ങിയ ആത്മീയ സമ്മേളനങ്ങളും കഥകളിഗ്രാമം പോലെയുള്ള സാംസ്കാരിക കൂട്ടായ്മകളും ആറന്മുള വള്ളംകളി പോലെ നിരവധി വള്ളംകളികളും പമ്പാ നദിയുമായി ബന്ധപ്പെട്ട് നിൽക്കുന്നു.പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും മധ്യതിരുവിതാംകൂറിൽ നിരവധി സാമൂഹിക സാംസ്കാരിക ആത്മീയ പരിഷ്കർത്താക്കൾ ഉയർന്നുവന്നു. ഇവരുടെ പ്രവർത്തന ഫലമായി സാമൂഹിക ആത്മീയ മേഖലകളിൽ നവീകരണം രൂപപ്പെട്ടു. പമ്പാ നദീതീരത്തെ മാരാമൺ കേന്ദ്രീകരിച്ച് മലങ്കരസഭയിൽ രൂപപ്പെട്ട നവീകരണം പ്രത്യേകം പ്രസ്താവ്യമത്രെ. പാലക്കുന്നത്ത് എബ്രഹാം മല്പാൻ നേതൃത്വം കൊടുത്ത ക്രൈസ്തവ സഭാ നവീകരണം മദ്ധ്യതിരുവിതാംകൂറിൽ അലയൊലികൾ സൃഷ്ടിച്ചു. തൽഫലമായി ഇടയാറന്മുള യിലും ആധുനിക വിദ്യാഭ്യാസത്തിനായി ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. നാടിന്റെ ബഹുവിധമായ മുന്നേറ്റങ്ങൾക്ക് കാരണമായ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളാണിത്.


പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "‍ എ.എം.എം ഹയർ സെക്കണ്ടറി സ്കൂൾ'. മൊട്ടയ്ക്കൽ‍ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1919 -ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.2019 ശതാബ്ദി വർഷമായി കൊണ്ടാടുകയാണ്. പ്രഥമ ശബരീഷ് സ്മാരക സ്കൂൾവിക്കി മത്സരത്തിൽ എ എം എം ഹയർ സെക്കന്ററി സ്കൂൾ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം. കൈറ്റിനും , തിരുവല്ല ഡിസ്ട്രിക്ട് കോർഡിനേറ്ററിനും , തിരുവല്ല മാസ്റ്റർ ട്രെയിനർമാർക്കും ഒരായിരം നന്ദി

ചരിത്രം

അതുല്യ സുവിശേഷ കർമ്മയോഗിയും മികച്ച വിദ്യാഭ്യസ ചിന്തകനുമായിരുന്ന ഡോ:ഏബ്രഹാം മാർത്തോമ മെത്രാപോലിത്തയുടെ പ്രവാചക തുല്യമായ ദീർഘ വീഷണവും കാന്തദർശിയായ ആനിക്കാട് ദിവ്യശ്രീ. എ.ജി. തോമസ് കശീശയുടെ കിടയറ്റ നേതൃത്വവും ആത്മീയ ഉണർവ്വ് പ്രസ്ഥാനത്തിൻറ കെടാവിളക്ക് ശ്രീ.മൂത്താംപാക്കൽ സാധു കൊച്ചു കുഞ്ഞ്ഉപദേശിയുടെപ്രാർത്ഥനയുംമാർത്തോമസഭയിലെ പ്രഗത്ഭ വൈദീകനായിരുന്ന അയിരൂർ സി.പി. ഫിലിപ്പോസ് കശിശയുടെ പ്രാേത്സാഹനവും ഇടയാറൻമുള ളാക സെന്താം ഇടവകാംഗങ്ങളുടെ അശ്രാന്ത പരിശ്രമവും സർവ്വോപരി ജഗദീശ്വരൻറ അനുഗ്രഹാശിസുകളും ഒത്തു ചേർന്നപ്പോൾ ഒരു വിദ്യാലയം എന്ന സ്വപ്നം സാഷാത്ക്കരിക്കപ്പെട്ടു.

ഒരു ലോവർ ഗ്രേഡ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിച്ചു നടത്തുന്നതിന് ഇടവക വികാരി ആനിക്കാട്ട് എ. ജി. തോമസ്സ് കശ്ശീശ്ശാ മാനേജരായി അപേക്ഷിക്കുകയും അനുവാദം ലഭിക്കുമെന്നുമുള്ളപ്രതീക്ഷിയിൽ 1919 ജൂൺ മാസത്തിൽ മാലക്കര എൽ. പി. സ്കൂളിനു സമീപം മുട്ടോൺ പുരയിടത്തിൽ ഉണ്ടായിരുന്ന ആനക്കാട്ടു മേലത്തേതിൽ കുര്യൻ വകകച്ചവടപ്പീടീികയുടെ ചാവടി ഒഴിപ്പിച്ചെടുത്ത്പ്രിപ്പയാറട്ടറി, ഫസ്റ്റ് ഫോം എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. വിദ്യാർത്ഥികളെ കണ്ടുപിടിച്ചു ചേർക്കുന്നതിന് മാനേജർ എം ജി തോമസ് കശീശായും സഹപ്രവർത്തകരും വിവിധ സ്ഥലങ്ങളിൽ സന്ദർശിച്ച് പ്രിപയാറട്ടറി ക്ലാസ്സിലേക്ക് രണ്ട് ഡിവഷനിലേക്കുള്ള കുുട്ടികളെ കിട്ടി. 1948യിൽ ഇത് ഹൈസ്കൂളായി ഉയർത്തി. ഇപ്പോൾ യൂ പി സെക്ഷനിൽ 9 ക്ലാസ് മുറികളും എച്ച് എസ് സെക്ഷനിൽ 10 ക്ലാസ് മുറികളും ഉണ്ട്.
2018 ജൂണിൽ ഹൈ ടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഫിസിക്കൽ സയൻസിനും നാച്ചുറൽ സയൻസിനും പ്രത്യക ലാബുകൾ നിലവിൽ ഉണ്ട്. കാണാൻ ക്ലിക്ക് ചെയ്യുക

എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം

സ്കോളർഷിപ്പുകൾ


നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് (എൻ എം എം എസ് )

അപ്പർ സെക്കൻഡറി സ്കോളർഷിപ് (യു എസ് എസ് )

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്രോസ്
  • സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • കരിയർ ഗൈഡൻസ്
  • ഗണിത ലാബ്
  • ക്ലാസ് മാഗസിൻ.
  • ഡിജിറ്റൽ മാഗസിൻ നിർമ്മാണം
  • ചിത്രരചനകൾ
  • ഷോർട് ഫിലിം നിർമ്മാണം
  • വായനാക്കുട്ടം
  • വായന മൂല
  • അസാപ്പ്
  • ടാലന്റ് ലാബ്
  • കാർഷീക പ്രവർത്തനങ്ങൾ
  • പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം
  • ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
  • അമ്മ മനസ്സ്
  • പ്രവൃത്തിപരിചയക്ലബ്ബ്
  • റോഡ് സേഫ്റ്റി ക്ലബ്
  • മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ
ലിറ്റിൽകൈറ്റ്സ് പൂർവ അദ്ധ്യാപക സംഗമം പഠന യാത്ര ശാസ്ത്രമേള പൂർവ വിദ്യാർത്ഥി സംഗമം ഓണം ആഘോഷം കൗൺസിലിങ് ക്ലാസുകൾ ദിനാഘോഷങ്ങൾ നേർക്കാഴ്ച

സ്കൂൾ ബസ്

സ്കൂൾ ബസ്
സ്കൂൾ ബസ്

ഞങ്ങളുടെ സ്കൂളിന് 3 സ്കൂൾ ബസ് ഉണ്ട്. 92 കുട്ടികളുമായി പൂവത്തൂർ,മെഴുവേലി ,കാരക്കാട് ,ചെങ്ങന്നൂർ ,മുളക്കുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.

ഐടി@സ്കൂൾ പദ്ധതി

കേരളത്തിലെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഒരു പദ്ധതിയാണ് ഐടി@സ്കൂൾ

സ്റ്റേറ്റ് സ്കൂൾ വിക്കി പുരസ്‌ക്കാര ചടങ്ങുകൾ

വിവരണം

മാനേജ്മെന്റ്

ഇടയാറൻമുള മാർത്തോമ ചർച്ചിൻറ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂൾ മാനേജറായി ഇടവക വികാരി റവ. ജോൺസൺ വറുഗീസ് പ്രവർത്തിക്കുന്നു .22 അംഗങ്ങളുള്ള ബോർഡ് സ്കൂളിൻറ നടത്തിപ്പിനായിട്ട് സഹായിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് അന്നമ്മ നൈനാൻ എം ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ലാലി ജോൺ ആണ് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1919-22 ജോസഫ് കുര്യൻ
1922 - 26 പി.വി സൈമൺ
1926 - 46 കെ എൻ ജോൺ
1946 - 47 എൻ ബി ഏബ്രഹാം
1947- 49 സി വി വർഗീസ്
1949 - 59 കെ സി വർഗീസ്
1959 -66 എം.റ്റി മത്തായി
1966- 83 വി സി ചാക്കോ
1983 - 86 മേരി കെ ‍കുര്യൻ
1986 - 88 തോമസ് പി തോമസ്
1988 - 92 വർഗീസ് തോമസ്
1992 - 93 സി പി ഉമ്മൻ
1993 - 96 കെ കെ സുമതി പിള്ള
1996 - 98 ജോർജ് പി തോമസ്
01-04-1998 -31-05-98 ജേക്കബ് വർഗീസ്
1998-01 സാറാമ്മ ജോസഫ്
2001 - 08 റ്റി എസ് അന്നമ്മ
2008- 2011 വിൻസി തോമസ്
2011-2015 മാമ്മൻ മാത്യു
2015- അന്നമ്മ നൈനാൻ എം

അദ്ധ്യാപകർ

എ. എം .എം. ഹയർസെക്കണ്ടറി സ്കൂളിൽ പ്രധാന അദ്ധ്യാപകർ ഉൾപ്പെടെ 45 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഉണ്ട്.

പ്രധാന അദ്ധ്യാപകർ ഹയർ സെക്കൻററിവിഭാഗം എച്ച്.എസ്സ് വിഭാഗം യു.പി വിഭാഗം മറ്റു സ്റ്റാഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മോസ്റ്റ് റവ .ഡോ കുര്യാക്കോസ് മാർ ക്ളീമിസ് മെത്റാപ്പോലീത്ത
  • വെരി റവ. തിയോഫറസ് റമ്പാൻ
  • റവ. പി ജോസഫ് ജോസഫ്
  • Late റവ. എം. വി. ബെഞ്ചമിൻ
  • റവ.ജോർജ് മാത്യു
  • റവ.കെ.വി. സമുവേൽ
  • റവ.എൻ സി വറുഗീസ്
  • റവ.ജോർജ് ജോൺ
  • റവ.കെ.കെ ഏബ്രഹാം
  • ശ്രീ.ജോർജ് ജോൺ(നേപ്പാൾ മിഷ്യനറി)
  • ശ്രീ.ചെറിയാൻ കുര്യൻ(നേപ്പാൾ മിഷ്യനറി)
  • Late ഡോ കെ ബാസ്കരൻ നായർ
  • Late മഹാകവി ഇടയറന്മുള കെ എം വറുഗീസ്
  • Late prof .കെ എം ദാനിയേൽ
  • Late ശ്രീ എൻ കെ ദാമോദരൻ
  • ശ്രീ ആർ വി പിള്ള IAS, ബി.എസ്.ഫ്(മനുഷ്യാവകാശ കമ്മീഷനംഗം)
  • Ex. MLA മാലേത്തു ഗോപിനാഥപിള്ള
  • മുൻ മുൻസിപ്പൽ ഡയറക്ടർ ശ്രീ കെ കെ കേശവൻ
  • റിട്ടേയ്ഡ് പ്രിൻസിപ്പൽ ഡോ എം. ടി. സൈമൺ(പ്രിൻസിപ്പൽ സെന്റ് തോമസ് കോളേജ് കോഴഞ്ചേരി )
  • ഡോ രാധാകൃഷ്ണൻ
  • Lt Col ഡോ ജോർജ് എ മാത്യു
  • Lt Col കെ കെ രത്നമ്മ
  • ഡോ ജയപ്രകാശ് വി തോമസ്(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ)
  • ശ്രീ.സാം ഫിലിപ്പ് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ)
  • Adv.എം കെ രാധാകൃഷ്ണ പിള്ള
  • ഡോ ജോർജ് സക്കറിയ(ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ)
  • പത്മഭുഷൺ ഡോ. കെ എം ജോർജ്
  • ശീ കൈലാസ പരമേശരൻ പിള്ള(റിട്ട. ഐ. ജി .ബി. എസ്. എഫ്.)
  • മാലേത്ത് സരളാദേവി (മുൻ എം എൽ.എ)
  • അഡ്വ. പി ഡി രാജൻ(മുൻ നിയമസഭാ സാമാജികൻ , മുൻ കേരള നിയമസഭ സെക്റട്ടറി, ഹൈ കോടതി ജഡ്ജി )
  • മഹാവീരചക്ര ക്യപ്റ്റൻ തോമസ് ഫിലിപ്പോസ്
  • ശ്രീ.രവീൻദ്രൻ നായർ(റിട്ട ഡപ്യൂട്ടി ട്റാൻസ്പോർട്ട് കമ്മീഷണർ)‍
  • കെ.വി. സൈമൺ (സാഹിത്യകാരൻ)
  • ശ്രീ.തോമസ് മാത്യു

എസ് എസ് എൽ സി /പ്ലസ് ടു ബാച്ച് 2019 -20 100 % വിജയം

എസ് എസ്എൽ സി റിസൾട്ട് മാർച്ച് 2020 100 % വിജയം ( എ എം എം എച്ച് എസ് എസ് ഇടയാറന്മുള )
പ്ലസ് ടു റിസൾട്ട് മാർച്ച് 2020 വിജയം ( എ എം എം എച്ച് എസ് എസ് ഇടയാറന്മുള )


ഉപതാളുകൾ

ആർട്ട് ഗാലറി| സ്കൂൾ കാഴ്ചകൾ| അദ്ധ്യാപക സൃഷ്ഠികൾ| കവിതകൾ| കഥകൾ| ഉപന്യാസം| പി.ടി.എ| ഉച്ചഭക്ഷണ പദ്ധതി | മലയാള തിളക്കം| ശ്രദ്ധ| അക്ഷരമുറ്റം ക്വിസ്| ഐ.ടി പരീക്ഷ | നവ കേരള മിഷൻ | വാക്‌സിനേഷൻ| പഠനോത്സവം| സുരീലി | യു പി ഐ .ടി ലാബ് ഉദ്ഘാടനം| ചിത്രശാല|

വിരമിച്ച അദ്ധ്യാപകർ


ഹയർ സെക്കൻഡറി എച്ച്.എസ്സ് യു.പി അനദ്ധ്യാപകർ സെൻറ് ഓഫ് ചടങ്ങുകൾ

2018 മഹാപ്രളയം

ബാക്കി പത്രം

സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2018-19

കുട്ടികളുടെ പേര് വിവരങ്ങൾ

സ്കൂൾ പാർലമെന്റ് ഇലക്ഷൻ ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ

ലിങ്കുകൾ https://dcpathanamthitta.wordpress.com/ https://kite.kerala.gov.in/ https://www.spark.gov.in/webspark/ http://www.education.kerala.gov.in/ http://schoolsasthrolsavam.in/ https://sametham.kite.kerala.gov.in/37001/ https://sampoorna.kite.kerala.gov.in/ https://ammhssedayaranmula.blogspot.com

വഴികാട്ടി

{{#multimaps:9.326635, 76.666091 | width=800px | zoom=15}}