ഉള്ളടക്കത്തിലേക്ക് പോവുക

എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള
വിലാസം
ഇടയാറൻമുള

689532
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04682319276
ഇമെയിൽammhssedl@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. ലാലി ജോൺ
പ്രധാന അദ്ധ്യാപകൻശ്രീമതി.അന്നമ്മ നൈനാൻ എം
അവസാനം തിരുത്തിയത്
27-11-202037001
ക്ലബ്ബുകൾ
പ്രോജക്ടുകൾ




മധ്യതിരുവിതാംകൂറിൽ ഏറ്റവും അവസാനം രൂപം കൊണ്ട ജില്ലയാണ് പത്തനംതിട്ട. കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളുടെ താലൂക്കുകൾ കൂട്ടിച്ചേർത്ത് 1982 നവംബർ 1ന് പത്തനംതിട്ട ജില്ല രൂപീകരിച്ചു. മലനാട്, ഇടനാട് പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഈ ജില്ലയുടെ വലിയൊരുഭാഗം നിബിഡവന പ്രദേശങ്ങളാണ്. ശുദ്ധവായുവിന്റെ ആസ്ഥാനം എന്ന് വിളിക്കപ്പെടുന്ന പത്തനംതിട്ട ജില്ലയിൽ സമാധാന പ്രിയരും സഹവർത്തിത്വത്തോടെ കഴിയുന്നവരുമാണ് ഉള്ളത്. പമ്പ, മണിമല, അച്ചൻകോവിൽ നദികളും മറ്റു നിരവധി ചെറു നദികളും സമ്പന്നമാക്കിയ കാർഷിക സംസ്കൃതി ആണ് ഇവിടെ ഉള്ളത്. ഇവിടെ രൂപപ്പെട്ട ആചാരാനുഷ്ഠാനങ്ങൾ മിക്കതും കാർഷിക പശ്ചാത്തലത്തിൽ നിന്നുമുള്ളതാണ്. പാടവും കൃഷിയും ആരാധനാലയങ്ങളും ഒക്കെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന ഈ ദേശത്തെ, വിദ്യാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ആധുനികതയിലേക്ക് കൈപിടിച്ചു നടത്തി. അതുകൊണ്ടുതന്നെ വികസന സൂചികകളിൽ മുൻനിരയിൽ നിൽക്കാൻ പത്തനംതിട്ടയ്ക്ക് കഴിയുന്നു.

സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ മുന്നിട്ടുനിൽക്കുന്ന കോഴഞ്ചേരി താലൂക്കിലെ സാംസ്കാരിക, പൈതൃക ഗ്രാമമായ ആറന്മുളയുടെ ഭാഗമായ ഇടയാറന്മുളയിൽ 1919ൽ തുടക്കമിട്ടതാണ് എ എം എം ഹയർ സെക്കൻഡറി സ്കൂൾ.പൈതൃകഗ്രാമം എന്ന യു.എൻ അംഗീകാര നിറവിൽ നിൽക്കുന്ന വിശാലമായ ആറന്മുളയുടെ സാംസ്കാരിക സവിശേഷതകൾ ഏറെയാണ്. വെള്ളവും വള്ളവും വള്ളപ്പാട്ടുകളും സദ്യപ്പാട്ടുകളും കൊയ്ത്തുപാട്ടുകളും മുഴങ്ങുന്ന ആറന്മുളയുടെ സ്വന്തം ആറന്മുളക്കണ്ണാടിയും ആറന്മുള അടയ്ക്കയും എല്ലാം പ്രശസ്തമാണ്. സാംസ്കാരിക, സാഹിത്യ മേഖലകളിൽ സംഭാവനകൾ നൽകിയ ആറന്മുളക്കാർ അനവധിയാണ്.കൂടുതൽ പഠനങ്ങൾ നടക്കേണ്ടതായ പമ്പാനദീതട സംസ്കാരം നിലനിന്നതായ ഈ ഭൂമിക സാമൂഹിക, സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ അതികായരുടെ പിള്ളത്തൊട്ടിൽ ആയിരുന്നു. സഹ്യപർവ്വതത്തിന്റെ ഉൾവനങ്ങളിൽ നിന്നും പിറവിയെടുത്ത്‌ മലനാടും ഇടനാടും കടന്നു വേമ്പനാട്ടുകായലിൽ ചേരുന്ന പമ്പാനദി ഈ നാടിനെ ജീവസ്സുറ്റതാക്കുകയും കാർഷിക, സാംസ്കാരിക, ആത്മീയ മണ്ഡലങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.

ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം തുടങ്ങി നിരവധി ചെറു ക്ഷേത്രങ്ങളും ദേവാലയങ്ങളും മാരാമൺ, ചെറുകോൽപ്പുഴ തുടങ്ങിയ ആത്മീയ സമ്മേളനങ്ങളും കഥകളിഗ്രാമം പോലെയുള്ള സാംസ്കാരിക കൂട്ടായ്മകളും ആറന്മുള വള്ളംകളി പോലെ നിരവധി വള്ളംകളികളും പമ്പാ നദിയുമായി ബന്ധപ്പെട്ട് നിൽക്കുന്നു.പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും മധ്യതിരുവിതാംകൂറിൽ നിരവധി സാമൂഹിക സാംസ്കാരിക ആത്മീയ പരിഷ്കർത്താക്കൾ ഉയർന്നുവന്നു. ഇവരുടെ പ്രവർത്തന ഫലമായി സാമൂഹിക ആത്മീയ മേഖലകളിൽ നവീകരണം രൂപപ്പെട്ടു. പമ്പാ നദീതീരത്തെ മാരാമൺ കേന്ദ്രീകരിച്ച് മലങ്കരസഭയിൽ രൂപപ്പെട്ട നവീകരണം പ്രത്യേകം പ്രസ്താവ്യമത്രെ. പാലക്കുന്നത്ത് എബ്രഹാം മല്പാൻ നേതൃത്വം കൊടുത്ത ക്രൈസ്തവ സഭാ നവീകരണം മദ്ധ്യതിരുവിതാംകൂറിൽ അലയൊലികൾ സൃഷ്ടിച്ചു. തൽഫലമായി ഇടയാറന്മുളയിലും ആധുനിക വിദ്യാഭ്യാസത്തിനായി ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. നാടിന്റെ ബഹുവിധമായ മുന്നേറ്റങ്ങൾക്ക് കാരണമായ പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂൾ ഇന്ന് ശതാബ്ദി നിറവിലാണ്.

ചരിത്രം

കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന്റെ വളർച്ചയിൽ പ്രധാനം അത്രേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ആയി മധ്യതിരുവിതാംകൂറിൽ രൂപപ്പെട്ട സാമൂഹ്യ, സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ നവോത്ഥാനത്തിന്റെ അനുരണനങ്ങൾ ഇടയാറന്മുളയിലും അലയടിച്ചു. ജാതി മത സാമ്പത്തിക വേർതിരിവുകളില്ലാത്ത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി ഉണ്ടാകൂ എന്നു മനസ്സിലാക്കിയ നവോത്ഥാന നായകരത്രേ ഈ വിദ്യാലയത്തിന്റെ ശിൽപികൾ.വിദ്യാഭ്യാസത്തിൽ പോലും സവർണ്ണ അവർണ്ണ വേർതിരിവുകൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിന്റെ പ്രാരംഭദശയിൽ പാർശ്വവൽക്കരിക്കപ്പെട്ട വർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന മഹത് ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

മലങ്കര സഭയിൽ നവീകരണ കാഹളം മുഴക്കിയ സാമൂഹികപരിഷ്കർത്താവും മികച്ച വിദ്യാഭ്യാസ ചിന്തകനും ആയിരുന്ന ഡോ. എബ്രഹാം മാർത്തോമാ മെത്രാപ്പോലീത്തയുടെ പ്രവാചക തുല്യമായ ദീർഘവീക്ഷണവും, ക്രാന്തദർശിയായ ളാക ഇടയാറന്മുള ഇടവക വികാരി ദിവ്യ ശ്രീ എ. ജി. തോമസ് കശ്ശിശായുടെ മികവറ്റ നേതൃത്വവും, ആത്മീയ ഉണർവ് പ്രസ്ഥാനത്തിന്റെ കെടാവിളക്കായ സാധുകൊച്ചുകുഞ്ഞുപദേശിയുടെ പ്രാർത്ഥനയും ഇടവക ജനങ്ങളുടെ ത്യാഗപൂർണമായ പരിശ്രമവുമാണ് ഈ സരസ്വതി ക്ഷേത്രത്തിന് അടിസ്ഥാനമിട്ടത്. മധ്യതിരുവിതാംകൂറിന് ഓജസ്സും തേജസ്സും പകരുന്ന പുണ്യനദിയായ പമ്പയുടെ തീരത്തുള്ള ഇടയാറന്മുളയിലും പരിസരപ്രദേശങ്ങളിലും സാമൂഹിക സാംസ്കാരിക പുരോഗതിക്ക് തിരിതെളിക്കാൻ ഈ വിദ്യാലയത്തിന്റെ സ്ഥാപനം കാരണമായിത്തീർന്നു.

1919 ജൂൺ മാസത്തിൽ മിഡിൽ സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയത്തിന് ശ്രീ കെ സി വർഗീസ്, ശ്രീ ജോസഫ് കുര്യൻ എന്നിവർ സാരഥികൾ ആയിരുന്നു. 1948-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയം കാലാകാലങ്ങളിൽ വിവിധ മേഖലകളിൽ പ്രഗത്ഭരായ അനേകായിരങ്ങളെ സംഭാവന ചെയ്തു. മികച്ച പഠനനിലവാരത്തോടൊപ്പം ഭൗതിക സാഹചര്യങ്ങളിലെ പുരോഗതിയും കാലാനുസൃതമായി നേടിയെടുക്കാൻ ഈ ഈ വിദ്യാലയത്തിന് കഴിഞ്ഞു.1991-ൽ ഈ വിദ്യാലയം മധ്യതിരുവിതാംകൂറിലെ എയ്ഡഡ് മേഖലയിലെ പ്രഥമ ഹയർസെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇന്ന് സംസ്ഥാനത്തെ തന്നെ മികച്ച സ്കൂളുകളിലൊന്നായി ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു. വിദ്യാലയ ചരിത്രം കൂടുതൽ അറിയാൻ ക്ലിക്കു ചെയ്യുക

പ്രഥമ ശബരീഷ് സ്മാരക സ്കൂൾവിക്കി മത്സരത്തിൽ എ.എം.എം ഹയർ സെക്കന്ററി സ്കൂൾ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള സ്കൂൾവിക്കി പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച സ്കൂളുകൾക്കുള്ള പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം 2018 ഒക്ടോബർ നാലിന് മലപ്പുറം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് നിന്നും ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിന് വേണ്ടി സ്കൂൾ കോഡിനേറ്റർ ശ്രീമതി ആശ പി മാത്യുവീന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. വിവരണം കാണുക. കൈറ്റിന്റെ നേതൃത്വത്തിൽ ആണ് മത്സരങ്ങൾ നടന്നത് .

സംസ്ഥാനത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അവാർഡ് ഇടയാറന്മുള എം ഹയർസെക്കൻഡറി സ്കൂളിന് ലഭിച്ചു 2019 ജൂലൈ അഞ്ചിന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച മഹാ സമ്മേളനത്തിൽ വച്ച് ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥ് നിന്നും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവാർഡ് സ്വീകരിച്ചു. 2020 ഒക്ടോബർ 12ന് ഗവൺമെൻറ് നടത്തിയ സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനത്തോട് കൂടി ഈ സ്കൂൾ പൂർണ്ണമായും ഒരു ഹൈടെക് വിദ്യാലയം ആയി മാറി.

ഭൗതികസൗകര്യങ്ങൾ

എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള

ഇടയാറന്മുള ഭഗവതിക്ഷേത്രം, മാലക്കര ചെറുപുഴക്കാട്ട് ദേവി ക്ഷേത്രം, കോട്ടയ്ക്കകം ഗുരുമന്ദിരം ഇവയുടെ മധ്യത്തിലായി ളാഹ സെന്റ് തോമസ് പള്ളിയുടെ സമീപത്തുള്ള മനോഹരമായ ളാഹ കന്നിന്റെ മുകളിലുളള മൂന്ന് ഏക്കർ ഭൂമിയിൽ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നു.

പശ്ചിമ ദിക്കിൽ നിന്നും സ്വച്ഛന്തം വീശുന്ന കാറ്റിനാൽ അനുഗ്രഹീതമായ ഇവിടം ഒരു വിദ്യാലയത്തിന് എന്തുകൊണ്ടും അനുയോജ്യം അത്രേ. ദേശത്തിനു വിളക്കായി കുന്നിൻ നെറുകയിൽ സരസ്വതീക്ഷേത്രം പരിലസിക്കുന്നു.പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു. കാണാൻ ക്ലിക്ക് ചെയ്യുക

എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം

സ്കോളർഷിപ്പുകൾ


നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് (എൻ എം എം എസ് )

അപ്പർ സെക്കൻഡറി സ്കോളർഷിപ് (യു എസ് എസ് )

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്രോസ്
  • സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • കരിയർ ഗൈഡൻസ്
  • ഗണിത ലാബ്
  • ക്ലാസ് മാഗസിൻ.
  • കൈയ്യെഴുത്ത് മാസിക
  • ഡിജിറ്റൽ മാഗസിൻ നിർമ്മാണം
  • ചിത്രരചനകൾ
  • ഷോർട് ഫിലിം നിർമ്മാണം
  • വായനാക്കുട്ടം
  • വായന മൂല
  • അസാപ്പ്
  • ടാലന്റ് ലാബ്
  • കാർഷീക പ്രവർത്തനങ്ങൾ
  • പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം
  • ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
  • അമ്മ മനസ്സ്
  • പ്രവൃത്തിപരിചയമേള
  • സ്കൂൾ പാർലമെന്റ്
  • റോഡ് സേഫ്റ്റി ക്ലബ്
  • മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സ്ക്കൂൾ ബ്ളോഗ്
ലിറ്റിൽകൈറ്റ്സ് പഠന യാത്ര ശാസ്ത്രമേള ഓണം ആഘോഷം കൗൺസിലിങ് ക്ലാസുകൾ ദിനാഘോഷങ്ങൾ നേർക്കാഴ്ച

ഐടി@സ്കൂൾ പദ്ധതി

കേരളത്തിലെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഒരു പദ്ധതിയാണ് ഐടി@സ്കൂൾ

മാനേജ്മെന്റ്

ഇടയാറൻമുള മാർത്തോമ ചർച്ചിൻറ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂൾ മാനേജറായി ഇടവക വികാരി റവ. ജോൺസൺ വറുഗീസ് പ്രവർത്തിക്കുന്നു .22 അംഗങ്ങളുള്ള ബോർഡ് സ്കൂളിൻറ നടത്തിപ്പിനായിട്ട് സഹായിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് അന്നമ്മ നൈനാൻ എം ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ലാലി ജോൺ ആണ് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1919-22 ജോസഫ് കുര്യൻ
1922 - 26 പി.വി സൈമൺ
1926 - 46 കെ എൻ ജോൺ
1946 - 47 എൻ ബി ഏബ്രഹാം
1947- 49 സി വി വർഗീസ്
1949 - 59 കെ സി വർഗീസ്
1959 -66 എം.റ്റി മത്തായി
1966- 83 വി സി ചാക്കോ
1983 - 86 മേരി കെ ‍കുര്യൻ
1986 - 88 തോമസ് പി തോമസ്
1988 - 92 വർഗീസ് തോമസ്
1992 - 93 സി പി ഉമ്മൻ
1993 - 96 കെ കെ സുമതി പിള്ള
1996 - 98 ജോർജ് പി തോമസ്
01-04-1998 -31-05-98 ജേക്കബ് വർഗീസ്
1998-01 സാറാമ്മ ജോസഫ്
2001 - 08 റ്റി എസ് അന്നമ്മ
2008- 2011 വിൻസി തോമസ്
2011-2015 മാമ്മൻ മാത്യു
2015- അന്നമ്മ നൈനാൻ എം

അദ്ധ്യാപകർ

എ. എം .എം. ഹയർസെക്കണ്ടറി സ്കൂളിൽ പ്രധാന അദ്ധ്യാപകർ ഉൾപ്പെടെ 45 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഉണ്ട്.

പ്രധാന അദ്ധ്യാപകർ ഹയർ സെക്കൻററിവിഭാഗം എച്ച്.എസ്സ് വിഭാഗം യു.പി വിഭാഗം മറ്റു സ്റ്റാഫ്

മഹദ് വ്യക്തികൾ

ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളുമായി ബന്ധപ്പെട്ട് നിരവധി മഹദ് വ്യക്തികൾ ഉണ്ട്.സാമൂഹ്യ പരിഷ്കരണത്തിന് വേണ്ടി സ്കൂൾ സ്ഥാപിച്ച വരും സ്കൂളിൽ പഠിച്ചവരും ആയ നിരവധി പ്രഗത്ഭർ ഉണ്ട്.

സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എസ് എസ് എൽ സി /പ്ലസ് ടു ബാച്ച് 2019 -20 100 % വിജയം

എസ് എസ്എൽ സി റിസൾട്ട് മാർച്ച് 2020 100 % വിജയം ( എ എം എം എച്ച് എസ് എസ് ഇടയാറന്മുള )
പ്ലസ് ടു റിസൾട്ട് മാർച്ച് 2020 വിജയം ( എ എം എം എച്ച് എസ് എസ് ഇടയാറന്മുള )


ഉപതാളുകൾ

ആർട്ട് ഗാലറി| സ്കൂൾ കാഴ്ചകൾ| അദ്ധ്യാപക സൃഷ്ഠികൾ| കവിതകൾ| കഥകൾ| ഉപന്യാസം| പി.ടി.എ| ഉച്ചഭക്ഷണ പദ്ധതി | മലയാള തിളക്കം| ശ്രദ്ധ| അക്ഷരമുറ്റം ക്വിസ്| ഐ.ടി പരീക്ഷ | നവ കേരള മിഷൻ | വാക്‌സിനേഷൻ| പഠനോത്സവം| സുരീലി | യു പി ഐ .ടി ലാബ് ഉദ്ഘാടനം| ചിത്രശാല |പൂർവ അദ്ധ്യാപക സംഗമം |പൂർവ വിദ്യാർത്ഥി സംഗമം | സ്കൂൾ പാർലമെന്റ് ഇലക്ഷൻ ചിത്രശാല |

വിരമിച്ച അദ്ധ്യാപകർ

ഹയർ സെക്കൻഡറി എച്ച്.എസ്സ് യു.പി അനദ്ധ്യാപകർ സെൻറ് ഓഫ് ചടങ്ങുകൾ

പുറത്തേക്കുള്ള കണ്ണികൾ

ലിങ്കുകൾ https://dcpathanamthitta.wordpress.com/ https://kite.kerala.gov.in/ https://www.spark.gov.in/webspark/ http://www.education.kerala.gov.in/ http://schoolsasthrolsavam.in/ https://sametham.kite.kerala.gov.in/37001/ https://sampoorna.kite.kerala.gov.in/ https://ammhssedayaranmula.blogspot.com

വഴികാട്ടി

{{#multimaps:9.326635, 76.666091 | width=800px | zoom=15}}