ഉള്ളടക്കത്തിലേക്ക് പോവുക

"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33025 (സംവാദം | സംഭാവനകൾ)
No edit summary
33025 (സംവാദം | സംഭാവനകൾ)
No edit summary
വരി 65: വരി 65:
|size=350px
|size=350px
}}  
}}  
കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ  എയ്ഡഡ് /വിദ്യാലയമാണ് മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം.
കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ  എയ്ഡഡ് /വിദ്യാലയമാണ് മൗണ്ട് കാർമൽ എച്ച്.എസ്സ്.എസ്സ് ഫോർ ഗേൾസ്,കോട്ടയം.
കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗൽഭരായ ഗുരുക്കൻമാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളിൽ‍ ഇന്നും മികവു പുലർത്തുന്നു.
കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗൽഭരായ ഗുരുക്കൻമാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളിൽ‍ ഇന്നും മികവു പുലർത്തുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''[[മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ചരിത്രം|ചരിത്രം]]''' ==
== '''[[മൗണ്ട് കാർമൽ എച്ച്.എസ്സ്.എസ്സ് ഫോർ ഗേൾസ്,കോട്ടയം/ചരിത്രം|ചരിത്രം]]''' ==
പിന്നിട്ട എട്ടര പതിറ്റാണ്ടുകൾ ക്ക് മുൻപ്  സ്ത്രീവിദ്യാഭ്യാസം അത്ര കണ്ട് പ്രചാരത്തിലില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ, 1934-ൽ സെൻറ് തെരേസാസ് സന്യാസിനീ സമൂഹം അക്ഷര നഗരിയിൽ ആരംഭിച്ച സരസ്വതീക്ഷേത്രമാണ്  മൗണ്ട് കാർമ്മൽ എച്ച്.എസ്.എസ്. ബഹുമാനപ്പെട്ട മദർ ക്ലെയറിന്റെ നേതൃത്വത്തിൽ മൂന്ന് അധ്യാപകരും പതിനഞ്ചു വിദ്യാത്ഥിനികളുമായി തുടങ്ങിയ ഈ വിദ്യാലയം വിജയപുരം രൂപതയുടെ കീഴിലാണ് . കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗൽഭരായ ഗുരുക്കൻമാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളിൽ‍ ഇന്നും മികവു പുലർത്തുന്നു .[[മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ചരിത്രം|തുടർന്ന് വായിക്കുക]]  
പിന്നിട്ട എട്ടര പതിറ്റാണ്ടുകൾ ക്ക് മുൻപ്  സ്ത്രീവിദ്യാഭ്യാസം അത്ര കണ്ട് പ്രചാരത്തിലില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ, 1934-ൽ സെൻറ് തെരേസാസ് സന്യാസിനീ സമൂഹം അക്ഷര നഗരിയിൽ ആരംഭിച്ച സരസ്വതീക്ഷേത്രമാണ്  മൗണ്ട് കാർമ്മൽ എച്ച്.എസ്.എസ്. ബഹുമാനപ്പെട്ട മദർ ക്ലെയറിന്റെ നേതൃത്വത്തിൽ മൂന്ന് അധ്യാപകരും പതിനഞ്ചു വിദ്യാത്ഥിനികളുമായി തുടങ്ങിയ ഈ വിദ്യാലയം വിജയപുരം രൂപതയുടെ കീഴിലാണ് . കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗൽഭരായ ഗുരുക്കൻമാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളിൽ‍ ഇന്നും മികവു പുലർത്തുന്നു .[[മൗണ്ട് കാർമൽ എച്ച്.എസ്സ്.എസ്സ് ഫോർ ഗേൾസ്,കോട്ടയം/ചരിത്രം|തുടർന്ന് വായിക്കുക]]  


== '''[[മൗണ്ട് കാർമ്മൽ എച്ച്.എസ്സ്,എസ്സ് മാനേജ്മെന്റ്]]''' ==
== '''[[മൗണ്ട് കാർമ്മൽ എച്ച്.എസ്സ്.എസ്സ് മാനേജ്മെന്റ്]]''' ==
വിജയപുരം കോർപ്പറേറ്റു മാനേജ്‌മെന്റിന്റെ  കീഴിൽ സി എസ് എസ് ടി  സന്യാസ  സമൂഹം സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം 88  വർഷം പിന്നിട്ട് അക്ഷര നഗരിക്ക്  ഒരു തിലകക്കുറിയായി നിലകൊള്ളുന്നു . സ്‌കൂളിന്റെ സർവ്വതോന്മുഖ വികസനത്തിനും നിലനിൽപ്പിനും മാനേജ്‌മെന്റ് നിർലോഭം സഹായിക്കുന്നു. [[മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ചരിത്രം|തുടർന്ന് വായിക്കുക]]
വിജയപുരം കോർപ്പറേറ്റു മാനേജ്‌മെന്റിന്റെ  കീഴിൽ സി എസ് എസ് ടി  സന്യാസ  സമൂഹം സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം 88  വർഷം പിന്നിട്ട് അക്ഷര നഗരിക്ക്  ഒരു തിലകക്കുറിയായി നിലകൊള്ളുന്നു . സ്‌കൂളിന്റെ സർവ്വതോന്മുഖ വികസനത്തിനും നിലനിൽപ്പിനും മാനേജ്‌മെന്റ് നിർലോഭം സഹായിക്കുന്നു. [[മൗണ്ട് കാർമൽ എച്ച്.എസ്സ്.എസ്സ് ഫോർ ഗേൾസ്,കോട്ടയം/ചരിത്രം|തുടർന്ന് വായിക്കുക]]
== '''[[അധ്യാപകർ /വിദ്യാർത്ഥികൾ ]]''' ==
== '''[[അധ്യാപകർ /വിദ്യാർത്ഥികൾ ]]''' ==
15 കുട്ടികളും 3 അധ്യാപകരുമായി  ആരംഭിച്ച മൗണ്ട് കാർമ്മൽ ഹയർ സെക്കന്ററി സ്‌കൂളിൽ ഹൈസ്‌കൂളിലും ഹയർ സെക്കണ്ടറിയിലുമായി ഇന്ന് 2561 കുട്ടികളും 89 സ്റ്റാഫുകളുമുണ്ട് .റവ സി ജയിൽ എ എസ്  (സി എസ് എസ് ടി ) ഹെഡ്മിസ്ട്രസ്സായും റവ സി ഷീല വി എ (സി എസ് എസ് ടി ) പ്രിൻസിപ്പലായും സേവനമനുഷ്ഠിക്കുന്നു .
15 കുട്ടികളും 3 അധ്യാപകരുമായി  ആരംഭിച്ച മൗണ്ട് കാർമ്മൽ ഹയർ സെക്കന്ററി സ്‌കൂളിൽ ഹൈസ്‌കൂളിലും ഹയർ സെക്കണ്ടറിയിലുമായി ഇന്ന് 2561 കുട്ടികളും 89 സ്റ്റാഫുകളുമുണ്ട് .റവ സി ജയിൽ എ എസ്  (സി എസ് എസ് ടി ) ഹെഡ്മിസ്ട്രസ്സായും റവ സി ഷീല വി എ (സി എസ് എസ് ടി ) പ്രിൻസിപ്പലായും സേവനമനുഷ്ഠിക്കുന്നു .
വരി 125: വരി 125:
|}
|}
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
കോട്ടയം പട്ടണത്തിൻറെ പ്രാന്തപ്രദേശമായ കഞ്ഞിക്കുഴിയിൽ നാലര ഏക്കർ  സ്ഥലത്ത് വിശാലമായി സി.എസ്.എസ്.റ്റി. സന്യാസസമൂഹത്തിന്റെ  മൗണ്ട് കാർമ്മൽ  കോൺവെൻറ്  കോമ്പൗണ്ടിൽ  കെ.കെ. റോഡിനും ഇറഞ്ഞാൽ റോഡിനും അഭിമുഖമായി മൗണ്ട് കാർമ്മൽ ഹയർസെക്കണ്ടറി സ്കൂൾ നിലകൊള്ളുന്നു. മൗണ്ട് കാർമ്മൽ ട്രെയിനിംഗ് കോളേജ് (ബി.എഡ്., എം .എഡ്.) മൗണ്ട് കാർമ്മൽ വിദ്യാനികേതൻ(CBSC) , എ.വി.എൽ.പി.സ്കൂൾ, കമ്മ്യൂണിറ്റി കോളേജ് എന്നിവ ഈ സ്കൂളിന്റെ  സഹോദരസ്ഥാപനങ്ങളാണ്. മൂന്നു നിലകളുള്ള പ്രധാനകെട്ടിടത്തിൽസ്‌കൂൾഓഫീസും സ്റ്റാഫ്റൂമും ഒട്ടുമിക്ക ക്സാസുകളും പ്രവർത്തിക്കുന്നു.[[മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]  .
കോട്ടയം പട്ടണത്തിൻറെ പ്രാന്തപ്രദേശമായ കഞ്ഞിക്കുഴിയിൽ നാലര ഏക്കർ  സ്ഥലത്ത് വിശാലമായി സി.എസ്.എസ്.റ്റി. സന്യാസസമൂഹത്തിന്റെ  മൗണ്ട് കാർമ്മൽ  കോൺവെൻറ്  കോമ്പൗണ്ടിൽ  കെ.കെ. റോഡിനും ഇറഞ്ഞാൽ റോഡിനും അഭിമുഖമായി മൗണ്ട് കാർമ്മൽ ഹയർസെക്കണ്ടറി സ്കൂൾ നിലകൊള്ളുന്നു. മൗണ്ട് കാർമ്മൽ ട്രെയിനിംഗ് കോളേജ് (ബി.എഡ്., എം .എഡ്.) മൗണ്ട് കാർമ്മൽ വിദ്യാനികേതൻ(CBSC) , എ.വി.എൽ.പി.സ്കൂൾ, കമ്മ്യൂണിറ്റി കോളേജ് എന്നിവ ഈ സ്കൂളിന്റെ  സഹോദരസ്ഥാപനങ്ങളാണ്. മൂന്നു നിലകളുള്ള പ്രധാനകെട്ടിടത്തിൽസ്‌കൂൾഓഫീസും സ്റ്റാഫ്റൂമും ഒട്ടുമിക്ക ക്സാസുകളും പ്രവർത്തിക്കുന്നു.[[മൗണ്ട് കാർമൽ എച്ച്.എസ്സ്.എസ്സ് ഫോർ ഗേൾസ്,കോട്ടയം/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]  .


== '''[[സ്‌കൂൾ ക്യാമ്പസിലെ വൃക്ഷപ്പെരുമ]]''' ==
== '''[[സ്‌കൂൾ ക്യാമ്പസിലെ വൃക്ഷപ്പെരുമ]]''' ==

20:20, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം
സ്കൂൾ ചിത്രം
വിലാസം
കോട്ടയം

കഞ്ഞിക്കുഴി,മുട്ടമ്പലം പി.ഒ.
,
686004
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1934
വിവരങ്ങൾ
ഫോൺ0481 2570114
ഇമെയിൽmtcarmel33025@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33025 (സമേതം)
എച്ച് എസ് എസ് കോഡ്05061
യുഡൈസ് കോഡ്32100600208
വിക്കിഡാറ്റQ87660029
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1761
ആകെ വിദ്യാർത്ഥികൾ1761
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ600
അദ്ധ്യാപകർ28
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ ഷീല വി എ
വൈസ് പ്രിൻസിപ്പൽസിസ്റ്റർ ജെയിൻ എ എസ്
പ്രധാന അദ്ധ്യാപികസിസ്റ്റർ ജെയിൻ എ എസ്
പി.ടി.എ. പ്രസിഡണ്ട്വിനോദ് കെ കുര്യൻ
എം.പി.ടി.എ. പ്രസിഡണ്ട്സരസ്വതി എം
അവസാനം തിരുത്തിയത്
12-03-202233025
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ എയ്ഡഡ് /വിദ്യാലയമാണ് മൗണ്ട് കാർമൽ എച്ച്.എസ്സ്.എസ്സ് ഫോർ ഗേൾസ്,കോട്ടയം. കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗൽഭരായ ഗുരുക്കൻമാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളിൽ‍ ഇന്നും മികവു പുലർത്തുന്നു.

ചരിത്രം

പിന്നിട്ട എട്ടര പതിറ്റാണ്ടുകൾ ക്ക് മുൻപ് സ്ത്രീവിദ്യാഭ്യാസം അത്ര കണ്ട് പ്രചാരത്തിലില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ, 1934-ൽ സെൻറ് തെരേസാസ് സന്യാസിനീ സമൂഹം അക്ഷര നഗരിയിൽ ആരംഭിച്ച സരസ്വതീക്ഷേത്രമാണ് മൗണ്ട് കാർമ്മൽ എച്ച്.എസ്.എസ്. ബഹുമാനപ്പെട്ട മദർ ക്ലെയറിന്റെ നേതൃത്വത്തിൽ മൂന്ന് അധ്യാപകരും പതിനഞ്ചു വിദ്യാത്ഥിനികളുമായി തുടങ്ങിയ ഈ വിദ്യാലയം വിജയപുരം രൂപതയുടെ കീഴിലാണ് . കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗൽഭരായ ഗുരുക്കൻമാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളിൽ‍ ഇന്നും മികവു പുലർത്തുന്നു .തുടർന്ന് വായിക്കുക

മൗണ്ട് കാർമ്മൽ എച്ച്.എസ്സ്.എസ്സ് മാനേജ്മെന്റ്

വിജയപുരം കോർപ്പറേറ്റു മാനേജ്‌മെന്റിന്റെ കീഴിൽ സി എസ് എസ് ടി സന്യാസ സമൂഹം സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം 88 വർഷം പിന്നിട്ട് അക്ഷര നഗരിക്ക് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു . സ്‌കൂളിന്റെ സർവ്വതോന്മുഖ വികസനത്തിനും നിലനിൽപ്പിനും മാനേജ്‌മെന്റ് നിർലോഭം സഹായിക്കുന്നു. തുടർന്ന് വായിക്കുക

അധ്യാപകർ /വിദ്യാർത്ഥികൾ

15 കുട്ടികളും 3 അധ്യാപകരുമായി ആരംഭിച്ച മൗണ്ട് കാർമ്മൽ ഹയർ സെക്കന്ററി സ്‌കൂളിൽ ഹൈസ്‌കൂളിലും ഹയർ സെക്കണ്ടറിയിലുമായി ഇന്ന് 2561 കുട്ടികളും 89 സ്റ്റാഫുകളുമുണ്ട് .റവ സി ജയിൽ എ എസ് (സി എസ് എസ് ടി ) ഹെഡ്മിസ്ട്രസ്സായും റവ സി ഷീല വി എ (സി എസ് എസ് ടി ) പ്രിൻസിപ്പലായും സേവനമനുഷ്ഠിക്കുന്നു .

പുരസ്കാരങ്ങൾ /അവാർഡുകൾ

അക്കാദമിക ആനക്കാദമിക തലങ്ങളിൽ ലഭിച്ച നേട്ടങ്ങളെ അധികരിച്ച് തുടർച്ചയായി 7 വർഷങ്ങളിൽ കോട്ടയം ജില്ലയിലെ ബെസ്റ് സ്‌കൂൾ അവാർഡ് മൗണ്ട് കർമ്മലിന് ലഭിച്ചു പോരുന്നു .കൂടാതെ ശ്രേഷ്ഠ വിദ്യാലയം ,ശ്രേഷ്ഠഹരിത വിദ്യാലയം ,ബെസ്റ് സീഡ് അവാർഡ് ,സീസൺ വാച്ച് -സീഡ് റിപ്പോർട്ടർ അവാർഡുകൾ ,സി എസ് എസ് ടി ബെസ്റ്റ് സ്‌കൂൾ അവാർഡുകൾ ഇവ ഇക്കൊല്ലം ലഭിക്കുകയുണ്ടായി .

മൗണ്ട് കാർമ്മലിന്റെ സാരഥികൾ



റവ  സി ജെയിൻ എ എസ് (ഹെഡ്മിസ്ട്രസ്സ്) റവ സിസ്റ്റർ  ഷീല വി എ (പ്രിൻസിപ്പാൾ)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ഹെഡ്മിസ്ട്രസ്സ് കാലം വർഷം
* റവ. സി.വെർജീനിയ 1936-1971 ‎36
*റവ.സി.റെയച്ചൽ 1971-1981 11
*റവ.സി. സറ്റെല്ല 1981-1987 7
*റവ.സി. റെനിറ്റ 1987-2001 15
*റവ.സി. അൽഫോ൯സാ 2001-2006 6
*റവ.സി. ലിനറ്റ് 2006-2007 1
*ശ്രീമതി ഏലിയാമ്മ ആൻറണി 2007-2013 7
*റവ.സി .ഷീല .വി .എ 2013-2018 7
*റവ  സി ജെയിൻ എ എസ് 2018- 4

ഭൗതികസൗകര്യങ്ങൾ

കോട്ടയം പട്ടണത്തിൻറെ പ്രാന്തപ്രദേശമായ കഞ്ഞിക്കുഴിയിൽ നാലര ഏക്കർ സ്ഥലത്ത് വിശാലമായി സി.എസ്.എസ്.റ്റി. സന്യാസസമൂഹത്തിന്റെ മൗണ്ട് കാർമ്മൽ കോൺവെൻറ് കോമ്പൗണ്ടിൽ കെ.കെ. റോഡിനും ഇറഞ്ഞാൽ റോഡിനും അഭിമുഖമായി മൗണ്ട് കാർമ്മൽ ഹയർസെക്കണ്ടറി സ്കൂൾ നിലകൊള്ളുന്നു. മൗണ്ട് കാർമ്മൽ ട്രെയിനിംഗ് കോളേജ് (ബി.എഡ്., എം .എഡ്.) മൗണ്ട് കാർമ്മൽ വിദ്യാനികേതൻ(CBSC) , എ.വി.എൽ.പി.സ്കൂൾ, കമ്മ്യൂണിറ്റി കോളേജ് എന്നിവ ഈ സ്കൂളിന്റെ സഹോദരസ്ഥാപനങ്ങളാണ്. മൂന്നു നിലകളുള്ള പ്രധാനകെട്ടിടത്തിൽസ്‌കൂൾഓഫീസും സ്റ്റാഫ്റൂമും ഒട്ടുമിക്ക ക്സാസുകളും പ്രവർത്തിക്കുന്നു.തുടർന്ന് വായിക്കുക .

സ്‌കൂൾ ക്യാമ്പസിലെ വൃക്ഷപ്പെരുമ

മൗണ്ട് കാർമ്മൽ സ്‌കൂളിന്റെ പരമ്പരാഗത പ്രൗഢിക്ക് കാരണം ഈ ക്യാമ്പസിലെ വൃക്ഷപ്പെരുമ തന്നെയാണ് .നൂറുകണക്കിന് തണൽ മരങ്ങൾ നിറഞ്ഞു നില്കുന്ന ക്യാമ്പസിൽ തലയെടുപ്പോടെ നിക്കുന്ന രണ്ടു മുത്തശ്ശി മരങ്ങളുണ്ട് .സിസ്റ്റർ വെർജീനിയ നട്ട ഈ മഴമരങ്ങൾക്ക് ഒരുപാട് തലമുറകളുടെ കഥപറയാനുണ്ടാവും.

ആഘോഷങ്ങൾ ...ദിനാചരണങ്ങൾ

സ്‌കൂളുകളിൽ ദിനാചരണങ്ങൾ നടത്തുക എന്ന ഗവൺമെന്റ് ഓർഡർ വരുന്നതിനും വർഷങ്ങള്ക്കു മുൻപേ ദിനാചരണങ്ങൾ മൗണ്ട് കർമ്മലിൽ പതിവായിരുന്നു .പ്രവേശനോത്സവം മുതൽ ഓരോ ദിനങ്ങളും മൗണ്ട് കാർമ്മലിന് ആഘോഷങ്ങളാണ് .പരിസ്ഥിതി ദിനം വായനാദിനം ,ബഷീർ അനുസ്മരണ ദിനം ,ഓസോൺ ദിനം ,ജനസംഖ്യാ ദിനം ,രക്ത ദാന ദിനം ,എഡ്‌സ് ദിനം ,വയോജന ദിനം ഇങ്ങനെ സാമൂഹിക പ്രതിബദ്ധതയുള്ള ദിനങ്ങളും ഓണം, ക്രിസ്മസ്സ്, ബക്രീദ് ,റംസാൻ എന്നെ ആഘോഷങ്ങളും മൗണ്ട് കാർമ്മലിൽ അത്യുത്സാഹപൂർവ്വം ആഘോഷിക്കപ്പെടുന്നു.

സ്‌കൂൾ... സമൂഹത്തിന് വേണ്ടി

സമൂഹ സേവനത്തിലും സമൂഹത്തിൽ നന്മ വിതക്കുന്നതിലും ആ നന്മയുടെ പാഠങ്ങൾ ഈ സ്‌കൂളിൽ പഠിച്ചു പോകുന്ന ഓരോ വിദ്യാർത്ഥിനിയും സ്വന്തം ജീവിതത്തിൽ പകർത്തുന്നതിലും മൗണ്ട് കാർമ്മൽ സ്‌കൂൾ എന്നും മാർഗ്ഗ നിർദ്ദേശം നൽകി പോരുന്നു .2010 മൗണ്ട് കാർമ്മൽ സ്‌കൂൾ മലയാളം അധ്യാപകരാണ് ആദ്യമായി തെരുവിലെ യാചകർക്ക് പൊതിച്ചോറുമായി രംഗത്തിറങ്ങിയത് .അന്ന് മുതൽ മുടങ്ങാതെ എല്ലാ വ്യാഴാഴ്ചകളിലും പൊതിച്ചോറ് വിതരണം നടത്തുന്നു ,"സുഹൃത്തിനൊരു വീട്" ,"പുഴയോരം ഹൃദയോരം ","കാവ് തീണ്ടല്ലേ മക്കളെ ","കരയുന്ന പുഴ",മലരിക്കലെ മലർ വസന്തത്തെ കാറ്റിൽ പരത്തരുതേ ","'അമ്മ മരം ",തരിശു ഭൂമി കൃഷിഭൂമിയാക്കൽ ",കിടപ്പുരോഗികൾക്കൊരു കൈത്താങ്ങ് ", നിർധനരായ കുട്ടികൾക്ക് ഫോൺ- ടീവി ചലഞ്ച് ", പ്രകൃതി സൗഹൃദ വേസ്റ്റ് ബിൻ ചലഞ്ച് ", പ്രകൃതി സൗഹൃദ ചവിട്ടി ചലഞ്ച് ",പേപ്പർ പെൻ -പേപ്പർ ക്യാരി ബാഗ് യൂണിറ്റ് " ,സ്ത്രീ സുരക്ഷ , സൈബർ സുരക്ഷ തുടങ്ങി ഒട്ടനവധി പ്രോജക്റ്റുകളാണ് കുട്ടികളുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി സ്‌കൂൾ നടപ്പിലാക്കിയിരിക്കുന്നത് .2021 -22 അധ്യയന വർഷക്കാലം കുടുംബ വർഷമായാണ് സ്‌കൂൾ ഏറ്റെടുത്തിരിക്കുന്നത് .

മൗണ്ട് കാർമ്മൽ സോഷ്യൽ മീഡിയാകൾ

സോഷ്യൽ മീഡിയകൾ ആരംഭിച്ച കാലം മുതൽ മൗണ്ട് കാർമ്മൽ സ്‌കൂൾ കാലത്തിനൊപ്പം സഞ്ചരിക്കുന്നു .മൗണ്ട് കാർമ്മൽ ഫേസ് ബുക്ക് ,മൗണ്ട് കാർമ്മൽ ബാസ്‌ക്കറ്റ് ബോൾ ഫേസ് ബുക്ക് ,മൗണ്ട് കാർമ്മൽ ലിറ്റിൽ കൈറ്റ്സ് 4 ദി പീപ്പിൾ ഫേസ് ബുക്ക് എന്നീ ഫേസ് ബുക്ക് കൂട്ടായ്മകളിലൂടെ ഔദ്യോഗികമായി വിവരങ്ങൾ പങ്കു വയ്ക്കപ്പെടുന്നു . സ്‌കൂളിലെ എല്ലാ ക്ലാസുകൾക്ക് ക്ലബ്ബ്കൾക്കും സംഘടകൾക്കും പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പുകളുണ്ട് . കാർമ്മൽ ഇ വായനാലോകം എന്ന ഇലക്ട്രോണിക്ക് ലൈബ്രറി ഗംഭീരമായി പ്രവർത്തിക്കുന്നു . MC ചാനൽ എന്ന മൗണ്ട് കാർമ്മൽ സ്‌കൂൾ യൂട്യൂബ് ചാനൽ വഴി ക്ലാസ്സുകളും സ്‌കൂളിലെ വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളും സംപ്രേഷണം ചെയ്തു വരുന്നു . മൗണ്ട് കാർമ്മൽ സ്കൂൾ വെബ് സൈറ്റ് മാറ്റത്തിന്റെ വഴിയിലാണ് .അത് അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു . കൂടാതെ കാർമ്മൽ പലമ എന്ന ബ്ലോഗും സജ്ജമാണ് .

വാർത്താമാധ്യമങ്ങളിൽ മൗണ്ട് കാർമ്മൽ

മൗണ്ട് കാർമ്മൽ സ്‌കൂൾ കോട്ടയം ജില്ലയിലെ തന്നെ പ്രമുഖ സ്‌കൂളായതിനാലും വേറിട്ട ധാരാളം പ്രവർത്തനങ്ങൾ കൊണ്ട് ഓരോ ദിനവും അദ്ധ്യാപകരും കുട്ടികളും സമ്പുഷ്ടമാക്കുന്നതിനാലും അവയോരോന്നും വാർത്താപ്രാധാന്യം നേടാറുണ്ട് .അദ്ധ്യാപകരും കുട്ടികളും സമൂഹത്തിലേക്കിറങ്ങി സമൂഹമാകെ പരിവർത്തനം വരുത്തുവാൻ സുസ്സജ്ജമായി നിൽക്കുന്നതിനാൽ മാനേജ്‌മെന്റും ഒപ്പമുണ്ട് .ഓരോ വർഷവും ഓരോ തീമാണ് സ്‌കൂൾ പ്രവർത്തനങ്ങൾക്കായി തീരുമാകുമാനിക്കുക .ഈ വർഷം "കുടുംബത്തിന്റെ സുസ്ഥിതി" എന്നതാണ് വിഷയം. പ്രമുഖ ദിനപ്പത്രങ്ങളിൽ മാത്രമല്ല ഡിജിറ്റൽ വാർത്താമാധ്യമങ്ങളും മൗണ്ട് കാർമ്മൽ ശ്രദ്ധേയമായ ഇടം നേടുന്നു .

വേറിട്ട പ്രവർത്തനങ്ങൾ

പാഠ്യ പാഠ്യേതര മേഖലകളിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്നു എന്നത് മൗണ്ട് കാർമ്മൽ സ്‌കൂളിന്റെ ഒരു പ്രത്യേകതയാണ് .കോവിഡ് കാലഘട്ടത്തിലും സ്‌കൂൾ ആവിഷ്കരിച്ചത് വേറിട്ട പ്രവർത്തനങ്ങൾ തന്നെയാണ് .കുട്ടികൾക്ക് വായനയിൽ മികവ് വരുത്തുന്നതിനും ആത്‌മവിശ്വാസം ജനിപ്പിക്കുന്നതിനും എന്നും ക്ലാസ്സ് ഗ്രൂപ്പുകളിൽ വാർത്താവതാരകരായി കുട്ടികൾ എത്തുകയും അന്നത്തെ വാർത്ത അവതരിപ്പിക്കുകയും ചെയ്തിരുന്നു .ഒപ്പം ക്ലാസ് റേഡിയോ വഴി കുട്ടികൾക്ക് അവരുടെ കാലാഭിരുചി വളർത്തുവാൻ ഉപകരിച്ചു .എല്ലാ ഞായറാഴ്ചകളിലും "കൊഞ്ചൽ "എന്ന ഓൺലൈൻ കലാ മേള വഴി കുട്ടികൾക്ക് പാട്ടും ഡാൻസും കഥയും കവിതയുമൊക്കെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു ."ഒരു വീട്ടിൽ ഒരു പ്ലാവ് " "നാളികേരം നാടിനേവം ", "കിളിപ്പെണ്ണിന് ദാഹമാറ്റാൻ ",തുളസീ വനം ,"മുക്കുറ്റി വനം ", "അമ്മമരം ",ലതാ മങ്കേഷ്‌കർ ഓർമ്മകളിൽ ",ലളിതം -അഭിനയത്തിന്റെ പെണ്ണടയാളം" "എന്റെ കുട്ടിയെ അറിയാൻ ",സീസൺ വാച്ച് തുടങ്ങി വേറിട്ട ധാരാളം പ്രവർത്തനങ്ങൾ 2021 -22 അധ്യയന വർഷം നടത്തുകയുണ്ടായി .

പാഠ്യേതര പ്രവർത്തനങ്ങൾ

തുടർന്ന് വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.58811, 76.54278 | width=99% | zoom=16}}