ഉള്ളടക്കത്തിലേക്ക് പോവുക

മൗണ്ട് കാർമ്മൽ എക്കോ & എനർജി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

എക്കോ & എനർജി ക്ലബ്

എയ്ഡ്സ് ദിനാചരണവും മുത്തശ്ശി മാവു സംരക്ഷണവും

2009 ൽ ആണ് സ്‌കൂളിൽ എനർജി ക്ലബ്ബ് ആരംഭിച്ചത് .സ്‌കൂൾ എക്കോ ക്ലബ്ബയുമായി ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തിപോരുന്നത് .പരിസ്ഥിതിയുടെ സംരക്ഷണമാണ് എക്കോ ക്ലബ്ബ് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ .ഊർജ്ജസംരക്ഷണമാണ് എനർജ്ജി ക്ലബ്ബ് കൊണ്ട് ഉദ്ദേശിക്കുന്നത് .പ്രകൃതി ദത്തമായി നമുക്ക് ലഭിക്കുന്ന ഊർജ്ജങ്ങളെ സംരക്ഷിക്കുകയും അവ സൂക്ഷിച്ചു ഉപയോഗിച്ച് വരുന്ന തലമുറയ്ക്കുകൂടി ഉപകരിക്കുന്ന തരത്തിലാവണം ഊർജ്ജ ഉപയോഗം ,പ്രത്യേകിച്ച് വൈദ്യുതി .തന്റെ വീട്ടിലെ വൈദ്യുതി സംരക്ഷിച്ചു കഴിഞ്ഞ കാലങ്ങളെക്കാൾ കറന്റു ബില്ല് കുറയ്ക്കുന്ന കുട്ടികൾക്ക് സ്‌കൂളിന്റെയും ഇലക്ട്രിസിറ്റി ബോർഡിന്റെയും നേതൃത്വത്തിൽ കുട്ടികൾക്ക് പുരസ്കാരങ്ങൾ ലഭിക്കാറുണ്ട് .

ഓസോൺ ദിനത്തിൽ കോട്ടയം മുനിസിപ്പാലിറ്റിയിലെ പൊതുസ്ഥാപനങ്ങൾ, ഇറഞ്ഞാൽ റോഡിനു സമീപം, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കൂടുതൽ ഓക്സിജൻ പുറപ്പെടുവിക്കുന്ന ഇല്ലി, ആര്യവേപ്പ് ,തുളസി തുടങ്ങിയ വൃക്ഷത്തൈകൾ നട്ടു. കോട്ടയം ജില്ലാ പ്രസിഡണ്ട് ശ്രീമതി നിർമ്മല ജിമ്മി ഉദ്ഘാടകയായിരുന്നു. അന്നേദിവസം കോട്ടയം ജില്ലാ പഞ്ചായത്ത് ഓഫീസിലെ എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു.

ലോക നദി ദിനത്തിൽ കുട്ടികൾ തങ്ങളുടെ വാർഡിൽലൂടെ ഒഴുകുന്ന കൊടൂരാർ, മീനച്ചിലാർ ഇവയിലെ മാലിന്യ പ്രശ്നങ്ങൾ കണ്ടെത്തുകയും "കരയുന്ന പുഴകൾ "എന്ന വെബിനാറിൽ പങ്കെടുത്ത ജനപ്രതിനിധികൾക്ക് മുൻപിൽ അവതരിപ്പിക്കുകയും IMPACT ഉണ്ടാക്കിയെടുക്കുകയും ചെയ്തു.പുതുപ്പള്ളി സെന്റ് ജോർജ് തീർത്ഥാടന കേന്ദ്രത്തിന് സമീപം കൂടി ഒഴുകുന്ന കൊടൂരാറിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം.... വയലിലെ മാലിന്യങ്ങൾ മാറ്റി നെൽകൃഷി നടത്താൻ സജ്ജമാക്കി.കൊടൂരാറിലെ മാലിന്യങ്ങൾ നീക്കാൻ 60000 രൂപ അനുവദിക്കാൻ ശുപാർശയായി.

കൂടാതെ സോളാർ ഉപയോഗിച്ചുള്ള പാചകം ,വൈദ്യുതി ഉപയോഗം ,ഇവ പ്രോത്സാഹിപ്പിക്കുക കൂടാതെ പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ക്ലബ്ബ്കളുടെ പ്രവർത്തന ശൈലി .

കഴിഞ്ഞ 5 വർഷങ്ങളായി അധ്യാപകരും കുട്ടികളും കളും സ്കൂളിലും വീടുകളിലും ജൈവ പച്ചക്കറി തോട്ടം നടത്തിവരുന്നു. ഈ പ്രവർത്തനത്തിലൂടെ കൃഷി ഒരു സംസ്കാരമാണ് എന്ന ധാരണ കൈവരിക്കാനും കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. 700 കുട്ടികളാണ് വീടുകളിൽ ജൈവ പച്ചക്കറി തോട്ടം ആരംഭിച്ചത്. രക്ഷകർത്താക്കളും കുട്ടികളോടൊപ്പം കൃഷിയിൽ പങ്കാളികളാകുന്നു . അധ്യാപകരും തങ്ങളുടെ വീടുകളിലേക്ക് ആവശ്യമായ പച്ചക്കറികൾ സ്വന്തം വീടുകളിൽ ഉൽപാദിപ്പിക്കുന്നു. സ്കൂളിൽ ഏകദേശം 30 സെന്റ് സ്ഥലത്ത് ഗ്രോബാഗുകളിലും കരയിലുമായി വിവിധയിനം പച്ചക്കറികളും കിഴങ്ങുവർഗങ്ങളും വിവിധ ഇനം വാഴകളും കൃഷി ചെയ്യുന്നു. ജൈവവളവും കുട്ടികൾ നിർമ്മിക്കുന്ന ജൈവകീടനാശിനികളും കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്നു.

50 കുട്ടികൾ അംഗങ്ങളായൂുള്ള ഒരു എനർജി ക്ലബ് സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . എനർജി ക്ലബിന്റെ ആഭിമുഖ്യത്തിൽ സോണൽ തലത്തിൽ നടത്തപ്പെട്ട മത്സരങ്ങളിൽ മൗണ്ട് കർമ്മലിലെ ക്ലബ്ബ് അംഗങ്ങൾ സമ്മാനാർഹരായി . .

ലോക മുള ദിനം, 2025

കോട്ടയം മൗണ്ട് കാർമ്മൽ സ്കൂളിൽ ലോക മുള ദിനം ആചരിച്ചു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വളർന്നു വലുതാകുന്ന മുളയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ വിവിധ ഉയോഗങ്ങളെക്കുറിച്ചും കുട്ടികൾക്ക് അവബോധം നൽകുക എന്നതാണ് ഈ ദിനാചരണത്തന്റെ ലക്ഷ്യം. മുളയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ ബോധവൽക്കരണ പ്രസംഗം നടത്തി.പരിസ്ഥിതി  സൗഹൃദ മുളയുടെ ഗുണങ്ങൾ കുട്ടികൾ വഴി വീടുകളിലേക്ക് എത്തിക്കുന്നതിനായി ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ ജെയിൻ കുട്ടികൾക്ക് മുളം തൈകൾ നൽകി.കുട്ടികൾ സ്കൂൾ പരിസരത്തുള്ള വിവിധ മുളയിനങ്ങളെക്കുറിച്ച് മനസിലാക്കുകയും അവയെ പരിപാലിക്കുകയും ചെയ്തു അതോടൊപ്പം തന്നെ മുളകൊണ്ടുള്ള വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിച്ചുകൊണ്ടും കുട്ടികൾ ഈ ദിനചാരണത്തിൽ പങ്കുചേർന്നു.

ഊർജ സംരക്ഷണം

ഊർജ സംരക്ഷണം ഊർജ്ജ സംരക്ഷണത്തിൻ്റെ പ്രാധാന്യം കുട്ടികളെ മനസ്സിലാക്കുന്നതിനായി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സെമിനാർ നടത്തി.

കോട്ടയം മണർകാട് ഐ ടി ഐ യിൽ വച്ച് ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ ശില്പശാലയിൽ  ക്ലബ്ബംഗങ്ങൾ പങ്കെടുത്തു.

LED ബൾബുകൾസ്വയം നിർമ്മിക്കുന്നതിനുള്ള പരിശീലനം കുട്ടികൾക്ക് ലഭിച്ചു. ഊർജ്ജ സംരക്ഷണത്തിന് സഹായകമായി വീടുകളിൽ ചെയ്യേണ്ട കാര്യങ്ങൾ അടങ്ങിയ ലീഫ് ലെറ്റുകൾ തയ്യാറാക്കി സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ വീടുകളിൽ വിതരണം ചെയ്തു.റോഡുകളിൽ ഊർജ്ജം പാഴാക്കാതിരിക്കാനുള്ള ക്രമീകരണം ആയ റോഡ് സേഫ്റ്റി പവർ ഹമ്പിന്റെ വർക്കിംഗ് മോഡൽ തയ്യാറാക്കി കേരള ഗവൺമെന്റിന്റെ എനർജി മാനേജ്മെൻറ് സെന്ററിന് കൈമാറി. വൈകിട്ട് ആറുമണി മുതൽ 10 മണി വരെ ഫാൻ ,  ലൈറ്റ്  , ഫ്രിഡ്ജ് എന്നിവ ഓഫാക്കി വൈദ്യുതി ലാഭിച്ചു.

കുട്ടികൾ LED ബൾബുകൾ നിർമ്മിക്കുക ,ബൾബുകൾ നിർമ്മിച്ച് അയൽ വീടുകളിൽ കൊടുക്കുക, അങ്ങനെ ഊർജ്ജവും പണവും ലാഭിക്കുകയും തൊഴിൽ നൈപുണി നേടുകയും ചെയ്യുക എന്നത് ഈ പ്രവർത്തനം കൊണ്ട് ലക്ഷ്യമാക്കി.

മനുഷ്യപുരോഗതിയുടെ അടിസ്ഥാനശിലകളിൽ ഒന്നാണ് ഫോസിൽ ഇന്ധനങ്ങൾ. പെട്രോളിയവും കൽക്കരിയും പുന:സ്ഥാപിക്കാനാവാത്ത ഊർജ്ജസ്രോതസ്സുകൾ ആണ്. അവ സമീപഭാവിയിൽ തന്നെ തീരാൻ സാധ്യതയുണ്ട് .ഈ കാര്യം വളരെ ഗൗരവമായി ചിന്തിച്ചുകൊണ്ട് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തി വിവിധ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളായ സൗരോർജ്ജം, കാറ്റിൽനിന്നുള്ള ഊർജ്ജം, തിരമാലയിൽ നിന്നുള്ള ഊർജ്ജം, ബയോഗ്യാസ് എന്നിവയെക്കുറിച്ച് ചർച്ച നടത്തി