മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്സ് ക്ലബ്

ബുദ്ധി അല്ലെങ്കിൽ സൗന്ദര്യം പോലെ, സർഗ്ഗാത്മകത എന്നത് അപൂർവവും അന്തർലീനവുമായി കാണപ്പെടുന്ന ഒരു സ്വഭാവമാണ്, അവബോധജന്യവും പഠിപ്പിക്കാൻ കഴിയാത്തതുമായ ഒരു സ്വഭാവമാണ്;  സർഗ്ഗാത്മകത ഉള്ളവർ നിർമ്മിക്കുന്ന സൃഷ്ടികൾ ഗംഭീരവും അപ്രാപ്യവുമാണ്.കുട്ടികളുമായി ബന്ധപ്പെട്ട്, സൃഷ്ടിപരമായ കലകളിൽ കുട്ടികൾ  ഏർപ്പെടുന്ന പ്രവർത്തനങ്ങളാണ്, കല, നൃത്തം, നാടകം, പാവകളി, സംഗീതം തുടങ്ങിയ പ്രവർത്തനങ്ങൾ. ഈ വിഭാഗങ്ങളിൽ എല്ലാം  മൗണ്ട് കാർമൽ കുട്ടികൾ  ഓരോ ദിവസവും  അവരുടെ പ്രാവീണ്യം തെളിയിക്കുന്നു. ഫലത്തിൽ എല്ലാ ഡൊമെയ്‌നുകളിലുടനീളം കുട്ടികളെ അവരുടെ കഴിവുകൾ വളർത്തിയെടുക്കാൻ അവ ഉത്തേജിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നതിൽ  സ്കൂളിലെ ഹെഡ്മിസ്ട്രസ് സും, അധ്യാപകരും വളരെ ഏറെ ശ്രദ്ധ പുലർത്തുന്നു. തുറന്ന പ്രവർത്തനങ്ങൾ നൽകി  മനസ്സിന്റെ വഴക്കം വളർത്തിയെടുക്കുന്നു.  .2021 അധ്യയന വർഷം  ഓൺലൈൻ യൂത്ത് ഫെസ്റ്റിവൽ നടത്തുകയുണ്ടായി .കൂടാതെ മനോരമ ആട്ടം പാട്ട് മത്സരത്തിലും കുട്ടികൾ പങ്കെടുത്തു .

2023-2024

  • 21.6 .2023 ബുധൻ

ഉച്ചയ്ക്ക് 2 .pm ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലോക സംഗീത ദിനം [World Music Day] ആഘോഷിച്ചു. പ്രാർത്ഥനഗാനത്തോട് കൂടി യോഗംആരംഭിച്ചു. സംഗീതദിനകാര്യപരിപാടിയിൽ നിമ്മി മറിയം സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം അറിയിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെനിൻ അധ്യക്ഷത വഹിക്കുകയും ലോക സംഗീത ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശം നൽകുകയും തിരി തെളിയിച്ച് സംഗീത ദിനം ഉദ്ഘാടനം നടത്തുകയും ചെയ്തു. തുടർന്ന് മ്യൂസിക് ടീച്ചർ രജനിജോണിന്റെ നേതൃത്വത്തിൽ മ്യൂസിക് ക്ലബ്ബിലെ കുട്ടികളുടെ Group Song ,Film Song വിവിധ തരത്തിലുള്ള വാദ്യ ഉപകരണ സംഗീതംഎന്നിവ അവതരിപ്പിക്കുകയും അത്കാതുകൾക്ക് ഇമ്പവും ,മനസ്സിന് കുളിർമയേകുകയും ചെയ്തു

വിവിധതരത്തിലുള്ള കലാപരിപാടികൾ ഈ വേദിയെ മനോഹരമാക്കി. 
ഈ യോഗത്തിന് ശ്രീമതി സാലികുട്ടി ജോസഫ് ആശംസ അറിയിക്കുകയും ഡെപ്യൂട്ടി എച്ച് .എം .ഷെർലി ജോസഫ് നന്ദി അർപ്പിക്കുകയും ചെയ്തു.