മൗണ്ട് കാർമ്മൽ റോഡ് സേഫ്റ്റി ക്ലബ്
റോഡ് സേഫ്റ്റി ക്ലബ്ബ്
ട്രാഫിക് മേഖലയിൽ അപകടങ്ങൾ ഏറിവരുന്ന കാലഘട്ടത്തിൽ കുട്ടികളും മുതിർന്നവരും ഏറ്റവും സുരക്ഷിതമായി യാത്രചെയ്യുക ,ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടാൻ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടതാണ് റോഡ് സേഫ്റ്റി ക്ലബ്ബ് .2006 മുതൽ ലിമ ടീച്ചർ ,ത്രേസിയാമ്മ ടീച്ചർ എന്നിവരായിരുന്നു തുടക്ക കാലത്തിൽ സാരഥികൾ .പിന്നീട് ത്രേസിയാമ്മടീച്ചർ ,ശോശാമ്മടീച്ചർ എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾ ഭംഗിയായി നടത്തി പോരുന്നു . ക്ലബ്ബ് അംഗങ്ങൾക്ക് പ്രത്യേക യൂണിഫോം, ട്രാഫിക് ക്യാപ് STOP ബോർഡ് എന്നിവ നൽകിയിട്ടുണ്ട് .രാവിലെ 7 .30 മുതൽ 8 .40 വരെ ഊഴമനുസരിച്ചു ക്ലബ്ബ് അംഗങ്ങൾ ട്രാഫിക് നിയന്ത്രണത്തിന് കഞ്ഞിക്കുഴിയിലെ 3 പോയിന്റുകളിൽ നിൽക്കും .കുട്ടികളെയും മുതിർന്നവരെയും സുരക്ഷിതരായി റോഡ് കടക്കുന്നതിനു സഹായിക്കും .SPC അംഗങ്ങളും റോഡ് സുരക്ഷാ അംഗങ്ങളെ സഹായിക്കുവാൻ എത്താറുണ്ട് .എല്ലാ ക്‌ളാസ്സിലെയും കുട്ടികളെ ട്രാഫിക് നിയമങ്ങൾ കൃത്യമായി മനസിലാക്കി കൊടുക്കുക, പരിശീലിപ്പിക്കുക എന്നത് ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .