മൗണ്ട് കാർമ്മൽ ക്ലാസ് മാഗസിൻ.
കഴിഞ്ഞ 20 വർഷങ്ങളിലും അച്ചടിച്ച സ്‌കൂൾ മാഗസിൻ മൗണ്ട് കാർമലിൽ നിന്ന് പ്രസിദ്ധീകരിച്ചു പോരുന്നു .ഓരോ വർഷവും ഓരോ മാഗസിൻ വീതമാണ് പ്രസിദ്ധീകരിക്കുന്നത് .കൂടാതെ "കാർമൽ പലമ" എന്ന അച്ചടിച്ച വിശേഷാൽ പത്രവും പ്രസിദ്ധീകരിക്കുന്നു .ക്‌ളാസ്സുകളിൽ പതിപ്പുകളും ചുവർപത്രങ്ങളും ന്യൂസ് ലെറ്ററുകളും കുട്ടികൾ തന്നെ നിർമ്മിക്കുന്നു .മാഗസിൻ കമ്മറ്റിയും എഡിറ്റോറിയൽ ബോർഡും രൂപീകരിക്കാറുള്ളതിനാൽ സ്‌കൂൾ മാഗസിൻ പ്രവർത്തനങ്ങൾ സുഗമമായി നടന്നു പോരുന്നു .ക്ലാസ്സിൽ എല്ലാ വിഷയങ്ങളിലെയും പവർത്തനങ്ങൾ സംബന്ധിച്ചും പതിപ്പുകൾ തയ്യാറാക്കാറുണ്ട് .A4 പേപ്പറിലാണ് കുട്ടികൾ പതിപ്പിനാവശ്യമായ വിഭവങ്ങൾ എഴുതിക്കൊണ്ടു വരുന്നത് .പിന്നീട് അവ ശേഖരിച്ചു ബൈൻഡ് ,സ്പൈറൽ ചെയ്ത് പതിപ്പാക്കുന്നു .കൂടാതെ കൈയെഴുത്തു മാസികകൾ എല്ലാ ഡിവിഷനിൽ നിന്നും തയ്യാറാക്കാറുണ്ട്



