മൗണ്ട് കാർമ്മൽ വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളുടെ കാലാഭിരുചിയും സർഗ്ഗവാസനയും പരിപോഷിപ്പിക്കുക, വായനാശീലം വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി സ്‌കൂളിലെ എല്ലാകുട്ടികളെയും അംഗങ്ങളാക്കി പ്രവൃത്തിക്കുന്ന സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി .ഈ ക്ലബിന്റെ ജില്ലാ -സംസ്ഥാന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു പോരുന്നു .
മൗണ്ട് കാർമ്മൽ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സജീവമായി തന്നെ നടന്നു വരുന്നു.എല്ലാ കൊല്ലവും മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായത് കലാ സാഹിത്യ പ്രദർശനങ്ങളും മത്സരങ്ങളുമാണ്.സ്കൂൾ അധ്യയന വർഷാരംഭത്തിൽ തന്നെ കലാ സാഹിത്യ വേദി ഉദ്ഘാടനം നടത്തുകയും സാഹിത്യ സാംസ്കാരിക മേഖലയിലുള്ള പ്രഗൽഭരെ ക്ഷണിച്ച് കുട്ടികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനാവശ്യമായ ക്ലാസ്സുകൾ നൽകാറുമുണ്ട്. മാസത്തിൽ ഒരു യോഗവും കലാവതരണങ്ങളും നടത്തുന്നു. വായനയെ പരിപോഷിപ്പിക്കുന്നതിനും, എഴുത്തിൽ കുട്ടികളെ സജീവമാക്കുന്നതിനും വേണ്ട പ്രോത്സാഹനങ്ങളും കൈത്താങ്ങുകളും നൽകുകയും കൈയ്യെഴുത്തുമാസികകൾ, അച്ചടി മാസികകൾ എന്നിവ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. അവയിൽ നിന്നുള്ള മികച്ച രചനകൾ സ്കൂൾ മാഗസിനിലേയ്ക്കും തെരഞ്ഞെടുക്കുന്നു.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സബ്ജില്ല,ജില്ല, സംസ്ഥാന തല മത്സരങ്ങളിൽ മൗണ്ട് കാർമ്മൽ മികച്ചു നിൽക്കുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കൂത്ത് ,കഥകളി ,ഓട്ടൻ തുള്ളൽ തുടങ്ങിയ കലകൾ പ്രൊഫഷണൽ കളിയോഗക്കാരെ വിളിച്ചു വരുത്തി കുട്ടികൾക്ക് ദൃശ്യ വിസ്മയം സമ്മാനിക്കുന്നു .ഒപ്പം ഭാഷാപഠനത്തിന്റെ ഭാഗമായ ഇത്തരം കലാരൂപങ്ങളെ കുറിച്ച് കുട്ടിക്ക് ധാരണ ലഭിക്കുകയും ചെയ്യുന്ന.
വിദ്യാരംഗം 2021 -22
കുട്ടികളിലെ സാഹിത്യാഭിരുചിയെ..... സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി മൗണ്ട് കാർമ്മലിൽ രൂപവൽക്കരിക്കപ്പെട്ട ക്ലബ്ബാണ് വിദ്യാരംഗം എഴുത്തുകൂട്ടം വായനാ കൂട്ടം. മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. കോവിഡിന് മുൻപ് എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 12.30ന് ക്ലബ്ബംഗങ്ങൾ ഒത്തുകൂടുകയും അവരവരുടെ വായനാനുഭവം പങ്കിടുകയും പുസ്തകാസ്വാദനം നടത്തുകയും ചെയ്യുകയാണ് പതിവ് .പുതിയ പുസ്തകങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഈ അവസരത്തിൽ പങ്കുവയ്ക്കപ്പെടുന്നു. സ്വന്തം രചനകൾ അവതരിപ്പിക്കുവാനുള്ള ഒരു വേദി കൂടിയാണ് വിദ്യാരംഗം എഴുത്തുകൂട്ടം വായനാ കൂട്ടം.എന്നാൽ ഈ വർഷം കുട്ടികൾ വീടുകളിൽ ഒതുങ്ങിയപ്പോൾ പോലും കുട്ടികളെ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നതിൽ അധ്യാപകർ ബദ്ധശ്രദ്ധരായിരുന്നു .
മലയാളം വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നുവരുന്നു .വായന ദിനത്തിൽ വിവിധ ഓൺലൈൻ മത്സരങ്ങളോടെ ഈ വർഷത്തെ വിദ്യാരംഗം എഴുത്തു കൂട്ടം വായനാക്കൂട്ടം മലയാണ്മ എന്നീ മലയാളം ക്ലബ്ബ്കൾ ഔപചാരികമായി ഉത്‌ഘാടനം ചെയ്യപ്പെട്ടു .കവിയും സാഹിത്യകാരനുമായ യു അശോക് ,എഴുത്തുകാരിയും കഥാകാരിയുമായ ശ്രീമതി രമ ദിലീപ് ,കഥാകാരിയും കവയത്രിയുമായ ശ്രീമതി ശ്രീല അനിൽ എന്നിവർ വിവിധ വിഷയങ്ങളിൽ കുട്ടികളുമായി സംവദിച്ചു.
വൈക്കം മുഹമ്മദ് ബഷീറിനെയും അദ്ദേഹത്തിന്റെ പുസ്തകങ്ങളെയും കുറിച്ചുള്ള വിദ്യാഭ്യാസപരവും രസകരവുമായ ഒരു വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. വീഡിയോ കൂടാതെ, വെബിനാറും നടത്തി.
മലയാളം വകുപ്പിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷവും കേരളപ്പിറവി ദിനവും കളർഫുൾ ആക്കി. മലയാള ഭാഷാ ദിനം, അന്താരാഷ്‌ട്ര സാക്ഷരതാ ദിനം, ദേശീയ പത്രദിനം, ആഗോള കുടുംബദിനം എന്നിവ സമുചിതമായി ആചരിച്ചു.ഇവയെല്ലാം കൂടാതെ, 'കഥയരങ്ങ്, കവിതയരങ്ങ്'എന്നിവ നടത്തി,
മലയാള മനോരമ ദിനപത്രം നടത്തിയ ആട്ടംപാട്ടിൽ മലയാളം ക്ലബ്ബിലെ അംഗങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ തലത്തിൽ മുൻവർഷങ്ങളിലെ പോലെ വ്യത്യസ്തമായ മത്സരങ്ങൾ നടത്തി.അംഗങ്ങളും പങ്കെടുത്ത് ഉപജില്ലാ ജില്ലാതല മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ നടത്തി.
കവിത രചനയിൽ ഗോപിക കെ എസ് രണ്ടാം സ്ഥാനവും പ്രശംസാ കുറിപ്പ് തയ്യാറാക്കുന്നതിൽ സേതുൽലക്ഷ്മി എസ് രണ്ടാം സ്ഥാനവും നേടി. വായന രാജ്ഞി, എഴുത്ത് രാജ്ഞി മത്സരങ്ങളും മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി22-23
വിദ്യാരംഗംവിദ്യാരംഗം കലാ സാഹിത്യ വേദിയുടെ, സ്കൂൾ തല ഉദ്ഘാടനം, പരസ്പരം വായന കൂട്ടം കോർഡിനേറ്റർഔസേപ്പ് ചിറ്റക്കാട് സാർ നിർവഹിച്ചു, കൺവീനറായി റിയന്ന റീത്ത രഞ്ജിത്തിനേയും, ജോയിൻ്റ് സെക്രട്ടറിയായി വന്ദന അജിയേയും തെരഞ്ഞെടുത്തു, വായനദിനം ബഷീർ അനുസ്മരണം ,അന്താരാഷ്ട്ര സാക്ഷരതാ ദിനം ,കേരളപ്പിറവി, മാതൃഭാഷാദിനം തുടങ്ങി സ്കൂൾ മലയാളം ക്ലബിൻ്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു,
അമ്മ വായന മത്സരം സംഘടിപ്പിച്ചുഎഴുത്തുകൂട്ടം ,വായനക്കൂട്ടം ,മലയാണ്മ പദതാരകം മത്സരം സംഘടിപ്പിച്ചു ഭാഷാനൈപുണി വർദ്ധിപ്പിക്കുക, സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുക, എന്നിലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്കായി നടത്തുന്നു അക്ഷരമുറ്റം, ലൈബ്രറി കൗൺസിൽ ക്വിസ് മത്സരം എന്നിവയിൽ കുട്ടികൾ പങ്കെടുത്തു വിജയം നേടി
വിദ്യാരംഗം കലാസാഹിത്യ വേദി24-25