മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

2023-2024

ആരോഗ്യമുള്ള ശരീരത്തിനെ ആരോഗ്യമുള്ള വ്യക്തിയെ സൃഷ്ടിക്കാനാവു .ഈ സത്യം ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് സ്‌കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നത് .വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പരിശീലിക്കുക ,ആരോഗ്യദായകവും പോഷക സമ്പുഷ്ടവുമായ ഭക്ഷണ പാനീയങ്ങൾ കഴിക്കുക,പകർച്ചവ്യാധികളിൽ നിന്ന് രക്ഷനേടാൻ ജലശുചിത്വവും ഭൂമി ശുചിത്വവും വായു ശുചിത്വവും ശീലിക്കുക,യോഗ ,ദൈനം ദിന വ്യായാമങ്ങൾ ,കളികൾ ഇവ പരിശീലിക്കുക എന്നിവ ക്ലബ്ബ് അംഗങ്ങളുടെ കർമ്മ പരിപാടികളാണ് .റെഡ്‌ക്രോസ്സുമായ്‌ ചേർന്ന് അയൺ -വിര ഗുളികകൾ വിതരണം ചെയ്യാനും ഹെൽത്ത് ക്ലബ്ബ്കാർ ശ്രദ്ധിക്കുന്നു .

അതിമനോഹരവും വിപുലവുമായ ഒരു പൂന്തോട്ടമാണ് മൗണ്ട് കാർമ്മൽ സ്‌കൂളിനുള്ളത് .മൂവായിരത്തിലധികം വ്യത്യസ്തങ്ങളായ ചെടികളാണ് ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ നാട്ടു പിടിപ്പിച്ചിരിക്കുന്നത് .സീഡ് ക്ലബ് നേച്ചർ ക്ലബ്ബ് ഇവയുടെ മേൽനോട്ടത്തിലാണ് പൂന്തോട്ടം സംരക്ഷിക്കപ്പെടുന്നത് .നല്ലൊരു ശലഭോദ്യാനവും സ്‌കൂളിലുണ്ട്. കുട്ടികളുടെ വിരസതയകറ്റുന്നതിനും വിവിധ പൂച്ചെടികൾ കുറിച്ച് ധാരണയുണ്ടാക്കിയെടുക്കാനും അവയെ പ്രൊപ്പഗേറ്റ് ചെയ്യാനും ബഡ് ചെയ്യാനും ഒക്കെ സ്‌കൂൾ പൂന്തോട്ടത്തിലെ പരിശീലനം കുട്ടികളെ സഹായിക്കുന്നു . സ്‌കൂളിലെ പച്ചക്കറിത്തോട്ടം കുട്ടികൾക്ക് നൽകുന്നത് കൃഷിപാഠത്തിന്റെ അടിസ്ഥാനങ്ങളാണ് .വേണ്ട പയർ കോവൽ വഴുതന തക്കാളി കോളിഫ്‌ളവർ ക്യാബേജ് ചീര മുരിങ്ങ റംബുട്ടാൻ മുന്തിരി തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു .ഒപ്പം സ്‌കൂൾ പരിസരത്തുള്ള നാൽപ്പതു സെന്റ് തരിശ്ശ് ഭൂമി പാട്ടത്തിനെടുത്തു കാപ്പ ചേമ്പ് ചേന വാഴ തുടങ്ങിയ വിഭവങ്ങളും കൃഷി ചെയ്യുന്നു .സ്‌കൂൾ ഉച്ചഭക്ഷണത്തിനു തോട്ടത്തിലെ വിഭവങ്ങളും ഉപയോഗിച്ച് പോരുന്നു .

2023-2024

സീഡ് ക്ലബ്ബ്

സീഡ് ക്ലബ്ബാണ് സ്‌കൂളിലെ പരിസ്ഥിതിയുടെ കാവലാൾ .പരിസ്ഥിതി ക്ലബ്ബും ,എനർജി ക്ലബും ,ഇക്കോ ക്ലബ്ബും സംയുക്തമായി സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളിൽ ലയിച്ചിരുന്നു തുടർച്ചയായി മൂന്നാം വർഷവും സീഡ് സ്രേഷ്ട ഹരിത വിദ്യാലയ പുരസ്കാരം മൗണ്ട് കാർമ്മലിന് ലഭിച്ചു .ഒപ്പം സീസൺ വാച്ച് അവാർഡും  ,സീഡ് റിപ്പോർട്ടർ അവാർഡും സ്‌കൂളിലെ പച്ചക്കറിത്തോട്ടം കുട്ടികൾക്ക് നൽകുന്നത് കൃഷിപാഠത്തിന്റെ അടിസ്ഥാനങ്ങളാണ് .വേണ്ട പയർ കോവൽ വഴുതന തക്കാളി കോളിഫ്‌ളവർ ക്യാബേജ് ചീര മുരിങ്ങ റംബുട്ടാൻ മുന്തിരി തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു .ഒപ്പം സ്‌കൂൾ പരിസരത്തുള്ള നാൽപ്പതു സെന്റ് തരിശ്ശ് ഭൂമി പാട്ടത്തിനെടുത്തു കാപ്പ ചേമ്പ് ചേന വാഴ തുടങ്ങിയ വിഭവങ്ങളും കൃഷി ചെയ്യുന്നു .സ്‌കൂൾ ഉച്ചഭക്ഷണത്തിനു തോട്ടത്തിലെ വിഭവങ്ങളും ഉപയോഗിച്ച് പോരുന്നു .

2023ജൂൺ 19 ഓട്ടോ അങ്കിളിനൊരു പുസ്തകം..

കോട്ടയംകാർമൽ സ്കൂളിൽ സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ വേറിട്ട പ്രവർത്തനം.. വായന എല്ലാവരും ഇഷ്ടപ്പെടുന്നു പുസ്തകങ്ങളെ സ്നേഹിക്കുന്നു എന്ന് തിരിച്ചറിഞ്ഞ ദിവസം.. ക്ലബഗങ്ങൾ സ്നേഹപൂർവ്വം നൽകിയ പുസ്തകം ആദരവോടുകൂടി ഓട്ടോ തൊഴിലാളികൾ ഏറ്റുവാങ്ങി.. അവർക്കായി ആസ്വാദനക്കുറിപ്പ് മത്സരം കൂടി നടത്തുന്നു എന്നറിഞ്ഞപ്പോൾ അവരുടെ സന്തോഷം ഇരട്ടിയായി. വായനാവാരത്തിൽ അവർക്ക് കിട്ടിയ ബഹുമതിയായി ഈ പുസ്തകങ്ങൾ എന്ന് അവർ പറഞ്ഞു.. കോട്ടയംകാർമൽ സ്കൂളിൽ സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ വേറിട്ട പ്രവർത്തനം.. വായന എല്ലാവരും ഇഷ്ടപ്പെടുന്നു...

പുസ്തകങ്ങളെ സ്നേഹിക്കുന്നു... എന്ന് തിരിച്ചറിഞ്ഞ ദിവസം.. ക്ലബ് അംഗങ്ങൾ സ്നേഹപൂർവ്വം നൽകിയ പുസ്തകം ആദരവോടു കൂടി ഓട്ടോ തൊഴിലാളികൾ ഏറ്റുവാങ്ങി.. അവർക്കായി ആസ്വാദനക്കുറിപ്പ് മത്സരം കൂടി നടത്തുന്നു എന്നറിഞ്ഞപ്പോൾ അവരുടെ സന്തോഷം ഇരട്ടിയായി. വായനാവാരത്തിൽ അവർക്ക് കിട്ടിയ ബഹുമതിയാണ് ഈ പുസ്തകങ്ങളെന്ന് അവർ പറഞ്ഞു..

നേച്ചർ ക്ലബ്ബ്

പ്ലാസ്റ്റിക് ഫ്രീസോൺ എന്ന മുദ്രാവാക്യം മുറുകെപ്പിടിക്കുന്ന നേച്ചർ ക്ലബ് ജൈവവൈവിധ്യ സംരക്ഷണം, പച്ചക്കറി തോട്ടം, ഔഷധസസ്യ തോട്ടം, പ്ലാസ്റ്റിക് ശേഖരണം, സ്കൂളും പരിസരവും വൃത്തിയാക്കൽ, റോഡ് വൃത്തിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

എനർജി ക്ലബ്

50 കുട്ടികള് അംഗങ്ങളായുള്ള ഒരു എനർജി ക്ലബ് നമ്മുടെ സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.