മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1934-ൽ സ്‌കൂൾ ആരംഭിക്കുകയും പിന്നീട് വിജയപുരം രൂപതയുടെ കോർപ്പറേറ്റ് ഏജൻസിയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു. മൗണ്ട് കാർമ്മൽ കോൺവന്റ് സുപ്പീരിയർ ആണ് സ്‌കൂളിന്റെ ലോക്കൽ മാനേജർ. വിജയപുരം എജ്യുക്കേഷൻ ഏജൻസി കോർപ്പറേറ്റ് മാനേജരാണ് നിയമനങ്ങളും സ്‌കൂൾ ഉത്തരവാദിത്വവും വഹിക്കുന്നത്. പിന്നിട്ട എട്ടര പതിറ്റാണ്ടുകൾക്ക് മുൻപ് സ്ത്രീവിദ്യാഭ്യാസം അത്ര കണ്ട് പ്രചാരത്തിലില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ, 1934-ൽ സെൻറ് തെരേസാസ് സന്യാസിനീ സമൂഹം അക്ഷര നഗരിയിൽ ആരംഭിച്ച സരസ്വതീക്ഷേത്രമാണ് മൗണ്ട് കാർമ്മൽ എച്ച്. എസ്. എസ്. ബഹുമാനപ്പെട്ട മദർ ക്ലെയറിന്റെ നേതൃത്വത്തിൽ മൂന്ന് അധ്യാപകരും പതിനഞ്ചു വിദ്യാത്ഥിനികളുമായി തുടങ്ങിയ ഈ വിദ്യാലയം വിജയപുരം രൂപതയുടെ കീഴിലാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗൽഭരായ ഗുരുക്കൻമാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളിൽ‍ ഇന്നും മികവു പുലർത്തുന്നു.

15 കുട്ടികളും 3 അധ്യാപകരുമായി ആരംഭിച്ച മൗണ്ട് കാർമ്മൽ ഹയർ സെക്കന്ററി സ്‌കൂളിൽ ഹൈസ്‌കൂളിലും ഹയർ സെക്കണ്ടറിയിലുമായി ഇന്ന് 2561 കുട്ടികളും 89 സ്റ്റാഫുകളുമുണ്ട്. റവ സി. ജയിൽ എ.എസ് (സി. എസ്. എസ്. ടി ) ഹെഡ്മിസ്ട്രസ്സായും റവ സി ഷീല വി എ (സി. എസ്. എസ്. ടി ) പ്രിൻസിപ്പലായും സേവനമനുഷ്ഠിക്കുന്നു.