മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/സ്കൗട്ട്&ഗൈഡ്സ്
ഗൈഡ്
സജീവമായി പ്രവർത്തിക്കുന്ന 3 ഗൈഡ് കമ്പനികൾ ഈ സ്‌കൂളിലുണ്ട് .എല്ലാ വർഷവും ഗൈഡ് രാജ്യപുരസ്‌ക്കാർ ,രാഷ്‌ട്രപതി അവാർഡുകൾക്ക് കുട്ടികൾ അർഹരാവുകയും സ്വാതന്ത്ര്യദിന,റിപ്പബ്ലിക്ദിന പരേഡുകളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തുപോരുന്നു.സ്‌കൂളിൽ അച്ചടക്കം പാലിക്കപ്പെടുന്നതിനും ഗൈഡുകൾ നേതൃത്വം നൽകുന്നു .അച്ചടക്കത്തിലും പ്രവർത്തന മികവിലും മൗണ്ട് കാർമ്മൽ സ്‌കൂൾ ഗൈഡ് കമ്പനി മികച്ചു നിൽക്കുന്നു .1959 ൽ ആണ് ഗൈഡിങ് മൗണ്ട് കർമ്മലിൽ ആരംഭിച്ചത്. കേരളത്തിലെ പതിനാലാമത് ഗൈഡ് കമ്പനിയാണ് ഇത്.എൻ.കെ ഏലിയാമ്മ ടീച്ചർ ,ചിന്നമ്മ ടീച്ചർ എന്നിവരായിരുന്നു ആദ്യകാല സാരഥികൾ .പിന്നീട് ശ്രീമതി രമണി ടി.എം ചുമതലയേറ്റു .അതോടൊപ്പം ശ്രീമതി .ഗീതാമ്മ തോമസ് ,സി .യിവറ്റ് ,ശ്രീമതി .കൊച്ചുമോൾ കെ ജി എന്നിവർ ഗൈഡിങ്ങിനു നേതൃത്വം നൽകുന്നു .വർഷത്തിൽ മൂന്നു തരം ക്യാമ്പുകളാണ് നടത്താറുള്ളത് .കൂടാതെ പ്രത്യേക പരിശീലനങ്ങളും പരിസ്ഥിതി സംരക്ഷണം ,വ്യക്തിശുചിത്വ ബോധവൽക്കരണം ,മാനവികത ഊട്ടിയുറപ്പിക്കൽ എന്നിവ ഗൈഡുകളുടെ കർമ്മ പരിപാടികളിൽ പ്രതേക ഊന്നൽ നൽകുന്നവയാണ് .രമണി ടീച്ചറിന്റെ പ്രവർത്തന മികവിനാൽ നൂറു കണക്കിന് രാഷ്രപതി ഗൈഡുകൾ സ്‌കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട് .
ഗൈഡുകൾക്കുള്ള പരിശീലനവും മറ്റ് അറിയിപ്പുകളും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ, ഗൂഗിൾ മീറ്റുകൾ മുതലായവ വഴിയാണ് നൽകുന്നത്.സീനിയർ ഗൈഡുകൾ അവരുടെ ജൂനിയർ ഗൈഡുകൾക്ക് പരിശീലനം നൽകുന്നതിന് ടി.എൽ.എം തയ്യാറാക്കി.കോട്ടയം ഈസ്റ്റ് ലോക്കൽ അസോസിയേഷൻ നടത്തിയ വിവിധ സോപാൻ ടെസ്റ്റുകളിൽ ഇവർ പങ്കെടുത്ത് ഡിജിറ്റൽ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് 7 സ്മാർട്ട്ഫോണുകൾ വിതരണം ചെയ്തു. ഞങ്ങളുടെ ലോക്കൽ മാനേജർ റവ. ധന്യ സി.എസ്.എസ്.ടി, .ടിസി(ജി)റവ.സീനിയർ ശിൽപ സി.എസ്.എസ്.ടി ഫോൺ വിതരണം ചെയ്തു.'ഇക്കോസിസ്റ്റം റീസ്റ്റോറേഷൻ' എന്ന വിഷയത്തിൽ ഒരു വെബിനാർ ,പോസ്റ്ററുകളുടെ നിർമ്മാണം, ഭൂമിക്കൊരു കത്ത്, മരം നടൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ ഗൈഡുകൾ ഏർപ്പെട്ടിരുന്നു.തപാൽ ദിനത്തിൽ ഗൈഡ്‌സ് തപാൽ ചരിത്രം, സുഹൃത്തിനുള്ള കത്ത്, തപാൽ ഓഫീസ് സന്ദർശനം തുടങ്ങി രസകരമായ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള ബോധവൽക്കരണ വീഡിയോ തയ്യാറാക്കി.തപാൽ ചരിത്ര വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തതിലൂടെ കുട്ടികൾക്ക് ലോക തപാൽ ചരിത്രവും ഇന്ത്യൻ തപാൽ കാലഘട്ടവും അറിയാൻ സാധിച്ചു.സ്റ്റാമ്പ് ശേഖരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു വെബിനാർ സ്ഥാപിച്ചു. അത് ഒരു കാലത്ത് സജീവമായിരുന്നു. ഈ പ്രവർത്തനങ്ങളെല്ലാം കുട്ടികൾക്ക് വ്യത്യസ്തമായ അറിവും കാഴ്ചപ്പാടുകളും നൽകി.കോവിഡ് കാലത്ത് സ്‌മാർട്ട്‌ഫോണുകളുടെ അഭാവം മൂലം ഓൺലൈൻ പഠനം വെല്ലുവിളിയായി മാറിയ കുട്ടികൾക്ക് കുട്ടികളും അവരുടെ രക്ഷിതാക്കളും സ്വരൂപിച്ച പണം ഉപയോഗിച്ച് 7 സ്‌മാർട്ട്‌ഫോണുകൾ വാങ്ങി ഡിജിറ്റൽ പഠന സൗകര്യങ്ങളില്ലാത്ത 7 കുട്ടികൾക്ക് വിതരണം ചെയ്തു.
മൗണ്ട് കാർമ്മൽ സ്കൂൾ കോട്ടയം
2023 -2024
- ലഹരിവിരുദ്ധ ദിനം*
- ജൂൺ 26*
ലോക ലഹരി വിരുദ്ധ ദിനത്തിൽ മൗണ്ട് കാർമ്മൽ സ്കൂൾ വേറിട്ടതും സാമൂഹ്യ പ്രതിബദ്ധതയുൾകൊള്ളുന്നതുമായ പ്രവർത്തനങ്ങളാണ് സ്കൂളിലും പൊതുവിടങ്ങളിലുമായി നടത്തിയത്. കുട്ടികൾ പാക്കിൽ ചെട്ടിക്കുന്ന് പാരഗൺ കമ്പനിയിലെത്തി അവിടെ ജോലി ചെയ്യുന്ന 130 ബംഗാളികളായ ഇതരസംസ്ഥാന തൊഴിലാളികൾക്ക് അവരുടെ മാതൃഭാഷയിലുള്ള ലഹരി വിരുദ്ധ ദിന സന്ദേശം ഉൾക്കൊള്ളുന്ന ലഘുലേഖ നൽകി അവരെ ലഹരിയുടെ ദോഷവശങ്ങൾ ബോധ്യപ്പെടുത്തി. തദവസരത്തിൽ ഹെഡ്മിസ്ട്രസ് സി.ജെയിൻ സി.എസ്.എസ്.ടി ലോക ലഹരി വിരുദ്ധ ദിന സന്ദേശം നല്കി. പാരഗൺ കമ്പനിയിലെ ജനറൽ മാനേജർ നാരായണൻ സാർ, കുട്ടികൾക്ക് ആശംസകളർപ്പിച്ചു സംസാരിച്ചു. കുട്ടികളുടെ പ്രതിബദ്ധതയെ അഭിനന്ദിച്ചു .
തുടർന്ന് 11.00 മണിക്ക്, സ്കൂൾ ഓഡിറ്റോറിയത്തിൽ *അരുത് ലഹരി* എന്ന വിഷയത്തിൽ, അസി.എക്സൈസ്, ഇൻസ്പെക്ടർ ശ്രി. സബിൻ .റ്റി. കുട്ടികൾക്ക് ബോധവത്കരണ ക്ലാസെടുത്തു, ലഹരി വസ്തുക്കളെ എങ്ങനെ അകറ്റി നിർത്താം, ലഹരിയുടെ ദൂഷ്യവശങ്ങൾ, ലഹരി മുക്ത ലോകം, എന്നിവയെപ്പറ്റി ശ്രീ. സുബിൻ സാർ കൂട്ടികളോട് സംവദിച്ചു എസ്.പി.സി,എൻ.സി.സി, ഗൈഡ്സ്, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ്, സീഡ് സംഘടനകളും, അധ്യാപകരായ, റോജി റോസ്, എൽസമ്മ എ, സാലിമോൾ എം.എം, സെജാമോൾ പി.ജി, കൊച്ചുമോൾ ജി,ലിൻസി, നിമ്മി മറിയം, ബിന്ദു മോൾ,എന്നിവർ നേതൃത്വം നല്കി,
2023 -24അധ്യയന വർഷ പ്രവർത്തനങ്ങൾ
ലോകപരിസ്ഥിതിദിനം
സ്കൂളിലും വീട്ടിലും വൃക്ഷത്തൈകളും പച്ചക്കറി ത്തൈകളും നട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണം
ജൂൺ 19 വായന ദിനം
ജൂൺ 19-ാം തീയതി വായന ദിനത്തോടനുബന്ധിച്ച് , കീഴുക്കുന്ന് റബർ ബോർഡിനു സമീപമുള്ള ലിറ്റിൽ ഗാർഡൻ അങ്കണവാടി സന്ദർശിക്കുകയും കുട്ടികൾക്ക് ചിത്രകഥാപുസ്തകങ്ങൾ നൽകുകയും കഥകളും കവിതകളുമായി അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു
June 21 യോഗദിനം
ജൂൺ 21 രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്
യോഗാചാര്യ അഡ്വ: വി ആർ ബി നായരുടെ നേതൃത്വത്തിൽ യോഗദിനം ആചരിച്ചു. യോഗയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ഗുണങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനും അഡ്വ വി ആർ ബി നായർ സാറിൻ്റെ ക്ലാസ്സിലൂടെ സാധിച്ചു. ബഹു. ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജെയിൻ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് ഷേർളി ജോസഫ് , ഗൈഡ് ക്യാപ്റ്റൻസ് എന്നിവരും സന്നിഹിതരായിരുന്നു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
ഭാരത് സ്കൗട്സ് ആൻ്റ് ഗൈഡ്സ് ജില്ല അസോസിയേഷൻ്റെ നേതൃത്വത്തിൽ 2024 ജൂൺ 26 ബുധനാഴ്ച രാവിലെ 9.30 ന് കോട്ടയം എം റ്റി സെമിനാരി ഹൈസ്കൂളിൽ വച്ചു നടന്ന ജില്ലാ തല സെമിനാറിൽ പങ്കെടുത്തു. ജില്ലാപഞ്ചായത്തു പ്രസിഡൻ്റ് ശ്രീമതി കെ വി ബിന്ദു ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ കലക്ടർ ശ്രീമതി വി.വിഘ്നേശ്വരി ഐ എ എസ് അധ്യക്ഷ ആയിരുന്നു. മുഖ്യ പ്രഭാഷണം,ലഹരി വിരുദ്ധ പ്രതിജ്ഞ, ദിനാചരണ സന്ദേശം വിഷയാവതരണം എന്നിവ യഥാക്രമം ഡെമ്യൂട്ടി ജില്ല മെഡിക്കൽ ഓഫീസർ Dr. പി എൻ വിദ്യാധരൻ ,DDE ശ്രീ സുബിൻ പോൾ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ശ്രീ വി എ പ്രദീപ്, എൻ എച്ച് എം ജില്ല പ്രോഗ്രാം മാനേജർ ഡോ വ്യാസ് സുകുമാരൻ എന്നിവർ നിർവ്വഹിച്ചു. തുടർന്ന് ലഹരി ഉപയോഗവും യുവജനങ്ങളും എന്ന വിഷയത്തെക്കുറിച്ച് ഡോ ടോണി തോമസ്( നോഡൽ ഓഫീസർ, മാനസികാരോഗ്യ പരിപാടി) ക്ലാസ്സെടുത്തു.
സ്വാതന്ത്ര്യ ദിനം.
കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന പരേഡിൽ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടി.