"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മദർ തെരേസ ഹൈസ്കൂൾ | ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ, ചേർത്തല ഉപജില്ലയിൽ മുഹമ്മ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മദർ തെരേസ ഹൈസ്കൂൾ.(Mother Teresa High School Muhamma)'''ആലപ്പുഴ ജില്ലയിൽ, വേമ്പനാട്ട് കായലിന്റെ തീരപ്രദേശത്തോടു ചേർന്നുകിടക്കുന്ന വശ്യമനോഹരമായ ഒരു ചെറിയ ഗ്രാമമാണ് മുഹമ്മ. കൃഷിയും മത്സ്യബന്ധനവും കൂടാതെ കയർ മേഖലയെയും ആശ്രയിച്ച് കഴിയുന്ന സാധാരണ ജനങ്ങളുടെ കുട്ടികൾക്ക് അച്ചടക്കവും, കാര്യക്ഷമതയും, മൂല്യബോധവുമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി മുഹമ്മ നസ്രത്ത് കാർമ്മൽ ആശ്രമത്തോട് ചേർന്ന് സി എം ഐ സഭയാൽ സ്ഥാപിതമായിട്ടുള്ള ഒരു വിദ്യാലയമാണ് മദർ തെരേസ ഹൈസ്കൂൾ. കൽക്കത്തയിലെ നിരാലംബർക്ക് ആശ്രയമായി മാറിയ അമ്മയെപ്പോലെ ഈ നാട്ടിലെ പാവങ്ങളായ കുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിനുള്ള ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം.''' | ||
== ചരിത്രം == | == ചരിത്രം == |
14:09, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ | |
---|---|
വിലാസം | |
മുഹമ്മ മുഹമ്മ , മുഹമ്മ പി.ഒ. , 688525 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 0478 2864038 |
ഇമെയിൽ | 34046alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34046 (സമേതം) |
യുഡൈസ് കോഡ് | 32110400601 |
വിക്കിഡാറ്റ | Q87477605 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 210 |
പെൺകുട്ടികൾ | 159 |
ആകെ വിദ്യാർത്ഥികൾ | 369 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജെയിംസ്‍കുട്ടി പി എ |
പി.ടി.എ. പ്രസിഡണ്ട് | ടോമിച്ചൻ കണ്ണയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | അനോളിൻ രാജു |
അവസാനം തിരുത്തിയത് | |
11-01-2022 | 34046SITC |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ, ചേർത്തല ഉപജില്ലയിൽ മുഹമ്മ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മദർ തെരേസ ഹൈസ്കൂൾ.(Mother Teresa High School Muhamma)ആലപ്പുഴ ജില്ലയിൽ, വേമ്പനാട്ട് കായലിന്റെ തീരപ്രദേശത്തോടു ചേർന്നുകിടക്കുന്ന വശ്യമനോഹരമായ ഒരു ചെറിയ ഗ്രാമമാണ് മുഹമ്മ. കൃഷിയും മത്സ്യബന്ധനവും കൂടാതെ കയർ മേഖലയെയും ആശ്രയിച്ച് കഴിയുന്ന സാധാരണ ജനങ്ങളുടെ കുട്ടികൾക്ക് അച്ചടക്കവും, കാര്യക്ഷമതയും, മൂല്യബോധവുമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി മുഹമ്മ നസ്രത്ത് കാർമ്മൽ ആശ്രമത്തോട് ചേർന്ന് സി എം ഐ സഭയാൽ സ്ഥാപിതമായിട്ടുള്ള ഒരു വിദ്യാലയമാണ് മദർ തെരേസ ഹൈസ്കൂൾ. കൽക്കത്തയിലെ നിരാലംബർക്ക് ആശ്രയമായി മാറിയ അമ്മയെപ്പോലെ ഈ നാട്ടിലെ പാവങ്ങളായ കുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിനുള്ള ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം.
ചരിത്രം
മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദർ തെരേസ ഹൈസ്കൂൾ 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാർമ്മൽ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാർത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂൾ ആരംഭിക്കാൻ സഹായകമായത്. തുടക്കത്തിൽ കൂടുതൽ വായിക്കുക
-
ഡിജിറ്റൽപൂക്കളം1
-
ഡിജിറ്റൽപൂക്കളം2
-
ഡിജിറ്റൽപൂക്കളം3
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്ക്കൂൾ വിഭാഗം മാത്രമുള്ള ഈ സ്കൂളിൽ നിലവിൽ 15 ക്ലാസ് മുറികൾ ഹൈടെക് സംവിധാനത്തോടെ പ്രവർത്തിക്കുന്നു. കമ്പൂട്ടർ ലാബ് ഓഫീസ് മുറികൾ, സ്റ്റാഫ് റൂം, വിശാലമായ ആഡിറ്റോറിയം, സയൻസ് ലാബ് ഇവ നൂതന സംവിധാനത്തോടെ പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ്ബോൾ കോർട്ട്, ക്രിക്കറ്റ് കോർട്ട്എന്നിവ കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കാൻ ഉതകുന്നതാണ്.
ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് യൂണിറ്റിൽ 24 കുട്ടികളും ഗൈഡ് യൂണിറ്റിൽ 14 കുട്ടികളും അംഗങ്ങളായിട്ടുണ്ട്. സ്കൂളിലെ എല്ലാ ആഘോഷങ്ങളിലും ശുചിത്വ വാരാചരണങ്ങളിലും ജെ.ആർ.സി സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഭാഗഭാഗിത്വമുണ്ട്. ഒക്ടോബർ 20-ാം തീയതി എസ്.എൽ.പുരം ഗവ: എച്ച്.എസ്.എസിൽ വെച്ച് നടന്ന ഹാം റേഡിയോ ട്രെയ്നിംഗ്-ൽ 22 സ്കൗട്ടുകളും, നവംബർ 13-ാം തീയതി ഡി.വി.എച്ച്.എസ്.എസ് ചാരമംഗലത്ത് വെച്ച് നടന്ന പി.എൽ ക്യാംപിൽ 4 സ്കൗട്ടുകളും പങ്കെടുക്കുകയും സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. കൂടാതെ ഡിസംബർ 25-ാം തീയതി മുതൽ 27-ാം തീയതി വരെ ആലുവ എച്ച്.എസ്.എസിൽ വെച്ച് നടന്ന രാജ്യ പുരസ്കാരിൽ 8 സ്കൗട്ട്സ് പരീക്ഷ എഴുതി. വിജയം കരസ്ഥമാക്കുകയും ചെയ്തു. ശ്രീ. സുജിത്ത് ഗിബൺസൺ, ഫാ: ജോസഫ്. പി. ജെ എന്നിവർ ഇതിന് നേതൃത്വം നൽകി വരുന്നു. റെഡ്ക്രോസ് ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട് & ഗൈഡ് എന്നീ സംഘടനകളും നമ്മുടെ സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ജൂനിയർ റെഡ് ക്രോസിൽ എ, ബി, സി ലെവൽ ഉൾപ്പെടെ 60 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. കൂടാതെ ജെ.ആർ.സി-ലെ കുട്ടികൾ സി ലെവൽ എക്സാമിനേഷൻ എഴുതി ഗ്രേസ് മാർക്കിന് അർഹത നേടി. ശ്രീമതി ലിൻസി തോമസ് സംഘടനയ്ക്ക് നേതൃത്വം നല്കുന്നു.
വാദ്യമേളങ്ങളിൽ താൽപ്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് സ്കൂൾ തനതായ ചെണ്ടമേള ഗ്രൂപ്പിന് പരിശീലനം നൽകിവരുന്നു. ഈ ഗ്രൂപ്പ് ഉപജില്ലാ, ജില്ലാ തല മൽസരങ്ങളിൽ സമ്മാനങ്ങൾ നേടിവരുന്നു. ഫാ. ജോസഫ് പി.ജെ ഇതിന് നേതൃത്വം നൽകി വരുന്നു.
എല്ലാ അദ്ധ്യായന വർഷവും ഓരോ ക്ലാസിലെയും കുട്ടികൾ നിശ്ചിത മാസങ്ങളിൽ ഓരോ ക്ലാസ് മാഗസിൻ തയ്യാറാക്കി അസംബ്ലിയിൽ പ്രസിദ്ധീകരിക്കുന്നു. ക്ലാസ്സ്തല എഡിറ്റോറിയൽ ബോർഡ് ഇതിന് നേതൃത്വംനൽകുന്നു. മൽസരാടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഇതിന് സമ്മാനങ്ങൾ നൽകിവരുന്നു.
വിദ്യാർത്ഥികളെ അന്തർലീനമായ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു. സാഹിത്യ ക്വിസ്സുകൾ, രചനാ മത്സരങ്ങൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികളിീൽ ഭാഷാഭിമുഖ്യം വളർത്താൻ കലാസാഹിത്യവേദി സഹായിക്കുന്നു. ഭാഷാധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ സമഗ്ര വികസനത്തെ ലക്ഷ്യമാക്കി ആവിഷ്കരിച്ചുവരുന്ന "സ്പെയ്സ് " പദ്ധതിയുടെ ഒരു യൂണിറ്റിൽ സ്കൂളിൽ ആരംഭിച്ചു. ഇതിലൂടെ കുട്ടികൾക്ക് സമൂഹത്തിൽ ഇടം കണ്ടെത്താനും തചങ്ങളുടെ നിലയും വിലയും വ്യക്തിത്വവും രൂപപ്പെടുത്തിയെടുക്കുവാനും തിരിച്ചറിയുവാനും ഉതകുന്ന ബോധവത്കരണ പരിപാടികൾ സിസ്റ്റർ റോസമ്മ ഡി.എസ്.എച്ച്.ജെ യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഗണിതശാസ്ത്രാഭിമുഖ്യം കുട്ടികളിൽ വളർത്തുന്നതിന് ഗണിതശാസ്ത്ര ക്ലബ്ബ് സഹായിക്കുന്നു. ഷൈനി തോമസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. വിദ്യാലയത്തിൽ ക്വിസ് മത്സരങ്ങളും മേളകളുും സംഘടിപ്പിക്കുവാൻ ക്ലബംഗങ്ങൾ ഉത്സാഹിക്കുന്നു വിദ്യാർത്ഥികളിൽ സാമൂഹികാവബോധം വളർത്തുന്നതിന് സോഷ്യൽസയൻസ് ക്ലബ്ബ് നിർണ്ണായക പങ്ക് വഹിക്കുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രവർത്തനങ്ങൾക്ക്സി. റോസമ്മ ഫ്രാൻസിസ് ഡി.എസ്.എച്ച്.ജെ ഉം ടിന്റു ജോസഫും നേതൃത്വം വഹിക്കുന്നു. കുട്ടികളിൽ ശുചിത്വ ബോധവും ആരോഗ്യ ശീലവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യക്ലബ്ബ് ഇവിടെ പ്രവർത്തിക്കുന്നു. അടിയന്തര സന്ദർഭങ്ങളിൽ കുട്ടികൾക്കാവശ്യമായ പ്രഥമ ശുശ്രൂഷ നൽകുവാനും ആഴ്ചകൾതോറും അയേൺ ഗുളിക വിതരണം ചെയ്യുവാനും ക്ലബ്ബംഗങ്ങൾ ശ്രദ്ധിക്കുന്നു. ഷൈനി വർഗ്ഗീസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. റവ . ഫാ. ജെ റ്റി മേടയിൽ സി എം ഐ
2.ശ്രീ .റ്റി കെ തോമസ്
3. ശ്രീമതി .ആനി കുഞ്ചെറിയ
4. ശ്രീ . ജോർജുകുട്ടി സി വി
5. ശ്രീ . സി പി ജയിംസ്
6. ശ്രീമതി . ഗ്രേസമ്മ സിറിയക്
7 . റവ . ഫാ . തോമസ് അലക്സാണ്ടർ സി എം ഐ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രാജീവ് ഡി IOFS --Additional Excise Commissioner Govt.Kerala
- വിജയ്‌കൃഷ്ണൻ ISRO
- ഡോ . രശ്മി (പീഡിയാട്രീഷ്യൻ)
- പ്രിൻസ്
- ബെൻസ് BSNL
- അഡ്വ . ജയൻ സി ദാസ്
- ഡോ . രമ്യ മോഹൻ
- ഡോ . അരുൺ
- ശ്രീമതി അഖിലശ്രീ എസ് (ഫെഡറൽ ബാങ്ക്)
.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.60457, 76.35511| width=800px | zoom=18}} (M) 9.6052156, 76.355236, M.T.H.S Muhamma Near muhamma P.H.C </googlemap>
മറ്റുതാളുകൾ
ഹെഡ്‌മാസ്റ്റർ
ശ്രീ. ജെയിംസ്‍കുട്ടി പി എ
മലയാളം
ഫാദർ ജോസഫ് ടി കെ (ലീവ്)
രാജി എം
ജെയ്സമ്മ ജോസഫ്
ഇംഗ്ലീഷ്
ജിജോ മാത്യു(ലീവ്)
ഫാദർ ജോസഫ് പി ജെ
ജിൻസ് ജോസഫ്
ഹിന്ദി
ദുർഗ്ഗാപ്രസാദ് എൻ വി
സെസ്സിമോൾ ഈപ്പൻ
ഫിസിക്കൽ സയൻസ്
മിനി വർഗ്ഗീസ് കെ
ലിൻസി തോമസ്
ജീവശാസ്ത്രം
സി.സിമി മാത്യു അത്‍ഫോൻസ
'സോഷ്യൽസയൻസ് ജോസഫ് മാത്യു
ഗണിതശാസ്ത്രം
ത്രേസ്യാമ്മ ആന്റണി
ശ്രീജ ഷോളി
കായികാദ്ധ്യാപകൻ
ഫാദർ.സനീഷ് മാവേലിൽ
ഡ്രോയിംഗ്
കെ ജെ കുര്യൻ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34046
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ