മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/Say No To Drugs Campaign
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ എല്ലാ അധ്യാപകരും 2022 സെപ്റ്റംബർ 26ന് ചേർത്തല DEO യുടെ നേതൃത്വത്തിൽ നടത്തിയ ലഹരിക്കെതിരെ ഉള്ള പ്രത്യേക ക്ലാസുകളിൽ പങ്കെടുത്തു. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ലഹരി ഉപയോഗത്തിനെതിരെ കുട്ടികളെ ബോധവൽക്കരിക്കുന്നതിനും സഹായകമാകുന്ന പ്രത്യേക ക്ലാസ് ആയിരുന്നു അത്. തുടർന്ന് അവിടെനിന്നും ലഭിച്ച മോഡ്യൂൾ ഉപയോഗിച്ചുകൊണ്ട് എല്ലാ ക്ലാസ് അധ്യാപകരും കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ലഹരിയുടെ ദൂഷ്യവശങ്ങളെകുറിച്ച് അവരെ ബോധവൽക്കരിക്കുകയും ചെയ്തു. ഒൿടോബർ ആറിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടന സന്ദേശം തൽസമയം കുട്ടികളെ കേൾപ്പിച്ചു.കൂടാതെ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ചേർത്തല ജില്ല അസോസിയേഷൻ 2022 ഒക്ടോബർ 25 ആം തീയതി നടത്തിയ ലഹരി വിമുക്ത സൈക്കിൾ റാലിയിൽ മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. ഒക്ടോബർ 28ന് മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ റാലിയിൽ ഈ സ്കൂളിലെ നൂറുകുട്ടികൾ പങ്കെടുക്കുകയും ലഹരിയുടെ ഉപയോഗത്തിനെതിരെ പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണത്തിൽ പങ്കാളികളാവുകയും ചെയ്തു.
-
-
-
ലഹരി വിരുദ്ധ റാലിയിൽ
-
-
ലഹരിക്കെതിരെ മനുഷ്യ ചങ്ങല
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മദർ തെരേസ ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ വാർഡിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. തുടർന്ന് കുട്ടികൾ എല്ലാവരും ലഹരി മരുന്നിനെതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
-
ലഹരിക്കെതിരെ മനുഷ്യ ചങ്ങല
-
ലഹരിക്കെതിരെ പ്രതിഞ്ജ