മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

'കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി ശാസ്ത്രീയ സമീപനം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. സയൻസ് ക്ലബ്ബിൽ 50 കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത് . എല്ലാവർഷവും ശാസ്ത്രമേളകളിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുന്നു. കോവിഡ് മഹാമാരിയുടെ സമയത്തും ശാസ്ത്രമേളകൾ ഓൺലൈനായി നടത്തുകയും കുട്ടികൾ സജീവമായി പങ്കെടുക്കുകയും ചെയ്തു. കുട്ടികൾ ചെയ്ത എല്ലാ പ്രവർത്തനങ്ങളും മദർ തെരേസ ഹൈസ്ക്കൂൾ എന്ന യൂട്യൂബ് ചാനലിലൂടെ അപ്‌ലോഡ് ചെയ്യാനും സാധിച്ചു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തുകയും സയൻസ് ക്വിസ് നടത്തുകയും ചെയ്യുന്നു. സയൻസ് ക്ലബ്ബിലെ എല്ലാ കുട്ടികളും എനർജി ക്ലബ്ബിലും സജീവമായി പ്രവർത്തിക്കുന്നു.2021-22 വർഷത്തെ ചേർത്തല ഉപജില്ല എനർജി ക്ലബ്ബിന്റെ ഓൺലൈൻ മത്സരത്തിൽ ഈ സ്കൂളിലെ എട്ടാം ക്ലാസിലെ അനഘനന്ദ സമ്മാനാർഹയായി.ശ്രീമതി. ലിൻസി ടീച്ചർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.'