മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസിനോടുള്ള കുട്ടികളുടെ താല്പര്യം വർധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ക്ലബ്ബിന്റെ 2021-22 വർഷത്തെ പ്രവർത്തനം ജൂൺ മാസം ആരംഭിച്ചു.8,9,10 ക്ലാസ്സുകളിൽ നിന്നും കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചത്.ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 11ാം തീയതി ലോക ജനസംഖ്യദിനം സമുചിതമായി ആചരിച്ചു. ജനസംഖ്യ വർദ്ധനവ് ഗുണവോ, ദോഷമോ എന്ന വിഷയത്തിൽ ഒരു ഡിബേറ്റ് സംഘടിപ്പിച്ചു.
ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു.നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയും സ്വാതന്ത്ര്യസമരവും എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു ക്വിസ് മത്സരം നടത്തി.
'സെപ്റ്റംബർ മാസം 16ാം തിയതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോൺ ദിനം ആചരിക്കുകയുമുണ്ടായി. ഓസോൺ പാളിക്ക് വിള്ളൽ ഉണ്ടാകുന്ന പ്രത്യേക ഘടകങ്ങളെ കുറിച്ച് വിശദമായി ചർച്ചചെയുകയും മനുഷ്യന്റെ അത്തരത്തിലുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപെടുത്തുകയും ചെയ്തു.ശ്രീ.ജോസഫ് മാത്യു സാർ ക്ലബ്ബ് പ്രവർത്തനങ്ങൾ നിർവഹിക്കുന്നു.'