'ചിത്രരചനാ രംഗത്ത് താല്പര്യമുള്ള നൂറിലധികം കുട്ടികളെ സംഘടിപ്പിച്ചു കൊണ്ട് ഡ്രോയിങ് അധ്യാപകനായ ശ്രീ കുര്യൻ സാറിന്റെ‍ നേതൃത്വത്തിൽ 'എം റ്റി എച്ച് എസ് ആർട്ട് സോൺ' എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ചിത്രരചന, പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ, കൊളാഷ് എന്നിവയിൽ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.കഴി‍ഞ്ഞ രണ്ട് അധ്യയന വർഷങ്ങളിലായി മുപ്പതിലധികം ക്ലാസുകൾ ഈ ഗ്രൂപ്പ് വഴി ഷെയർ ചെയ്തിട്ടുണ്ട്.'