മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പരിസ്ഥിതി ക്ലബ്ബ്
കുട്ടികൾക്കിടയിൽ സാമൂഹിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. പരിസ്ഥിതിയിലെ വ്യത്യസ്തയിനം ജീവജാലങ്ങളെ പരിചയപെടാനും അവയുടെയെല്ലാം പ്രത്യേകതകളെ കുറിച്ച് അവബോധം നേടിയെടുക്കാനും പരിസ്ഥിതി ക്ലബ്ബ് വളരെയേറെ പ്രയോജന പ്രദമാകുന്നു. പരിസ്ഥിതി ദിനമായ ജൂൺ 5 ന് വൃക്ഷ തൈകൾ കുട്ടികൾക്ക് സമ്മാനമായി നൽകുകയും അവ വെച്ചു പിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ അറിവ് വളർത്തിയെടുക്കാനും സാധിക്കുന്നു.വിദ്യാർത്ഥികളിൽ ശാസ്ത്ര പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കുക, എല്ലാ ജീവജാലങ്ങളും പ്രകൃതിയിൽ നിലനിൽക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുക,പരിസര മലിനീകരണത്തെക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും ബോധവത്കരിക്കുക, പ്രകൃതി സംരക്ഷണം ഓരോരുത്തരുടേയും കടമയാണെന്ന ബോധം വളർത്തിയെടുക്കുക,തുടങ്ങിയവ പരിസ്ഥിതി ക്ലബ്ബിന്റെ ലക്ഷ്യങ്ങളാണ്.പരിസരത്തുള്ള പക്ഷികളെയും ശലഭങ്ങളേയും സസ്യങ്ങളേയും തിരിച്ചറിയാൻ കഴിവുള്ള ഒരു കൂട്ടം വിദ്യാർത്ഥികൾ നമുക്കുണ്ട്. പുതു തലമുറ പ്രകൃതിയിൽ നിന്ന് അകന്നുപോകുന്നു എന്ന പൊതു പരാതിയ്ക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരമാകാൻ ഈ പ്രവർത്തനങ്ങൾ കൊണ്ടു കഴിയുന്നു.