മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


2019-20 - എൻസിസി ബാച്ച്

കുട്ടികളിൽ അച്ചടക്കം, വ്യക്തിത്വ വികസനം,ഐക്യം,രാജ്യസ്നേഹവും എന്നിവ ഉണ്ടാക്കിയെടുക്കുക എന്നുള്ള ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് എൻ സി സി. മുഹമ്മ മദർ തെരേസാ ഹൈസ്കൂളിൽ 1 കേരള ഇൻഡിപെന്റഡ് കമ്പനി ചേർത്തല ബറ്റാലിയന്റെ‍ , കീഴിലുള്ള ഒരു എൻ സി സി ട്രൂപ്പ് വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. 2019 June -ൽ ആണ് എൻ സി സി ഗേൾസിൻ്റെ ആദ്യബാച്ച് പ്രവർത്തനം ആരംഭിച്ചത്. 14.6.2019-ൽ 25 കേഡറ്റുകളെ തിരഞ്ഞെടുത്തു. ഇപ്പോൾ നിലവിൽ 1st year ൽ 25 Cadets ഉം IInd year-ൽ 25 cadets ആണ് ഉള്ളത്. സ്കൂളിൽ ആഴ്ചയിൽ രണ്ടു ദിവസമാണ് NCC യുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. രണ്ടു മണിക്കൂറാണ് ഇതിൻ്റെ സമയപരിധി. അതിൽ ഒരു മണിക്കൂർ തിയറി ക്ലാസ്സുകളും പിന്നിടുള്ള ഒരു മണിക്കൂർ എൻ സി സി പരേഡുമാണ് നടത്തുന്നത്‌.

സ്വച്‍ഛ ഭാരത് പക്വവാരയുടെ ഭാഗമായി 27.9.2019 ൽ മുഹമ്മ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററും ചുറ്റുപാടുകളും ക്ലീനിങ് നടത്തി 25 കേഡറ്റുകൾ ഇതിൽ പങ്കാളികളായി. ഇൻറർനാഷണൽ യോഗ ഡേ യുടെ അന്ന് 25 cadets ഉം ചേർത്തല SN കോളേജിൽ യോഗ ഡേ സെലിബ്രേറ്റ് ചെയ്തു. റോഡു സുരക്ഷ ബോധവത്കരണത്തിൻ്റെ ഭാഗമായി കേഡറ്റുകൾ പ്ലകാർഡ് പിടിച്ച് സൈക്കിൾ റാലിയും റോഡിലിറങ്ങി ഡ്രൈവേഴ്സിന് ബോധവൽക്കരണവും നടത്തി. വെള്ളപ്പൊക്കകാലത്ത് കേഡറ്റുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ ശേഖരിച്ച് കൊടുക്കുകയുണ്ടായി. കൂടാതെ, കൈകഴുകൽ ദിനം, കാർഗിൽ വിജയ് ദിവസ്, എൻ സി സി ദിനം ,സ്വാതന്ത്യദിനം, റിപ്പബ്ലിക്ക് ദിനം തുടങ്ങിയ ദിനാചരണങ്ങൾ സ്കൂളിൽ സമുചിതമായി ആചരിച്ചു വരുന്നു.

ചേർത്തല SN കോളേജിൽ 2019 ഡിസംബർ മാസത്തിൽ നടന്ന CATC- ദശദിന ക്യാമ്പിൽ നമ്മുടെ സ്കൂളിലെ 25 കേഡറ്റുകൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. 2021 ഫെബ്രുവരിയിൽ നടന്ന 'A certificate പരീക്ഷ ഫസ്റ്റ് ബാച്ചിലെ 25 കേഡറ്റുകളും എഴുതുകയും മുഴുവൻ കേഡറ്റുകളും 'എ സർട്ടിഫിക്കറ്റ് ' നേടുകയും ചെയ്തു. ലോക് ഡൗൺ കാലഘട്ടത്തിൽ പോലും ക്ലാസ്സുകൾക്കൊന്നും ഒരു മുടക്കം വരാതെ ഒാൺലൈൻ പ്ലാറ്റ്ഫോമിലൂടെ വളരെ കൃത്യമായി ക്ലാസ്സുകൾ എടുക്കുകയും കേഡറ്റുകൾ എല്ലാവരും സജീവമായി ഈ പ്രവർത്തനങ്ങളിലെല്ലാം പങ്കാളികളാവുകയും ചെയ്തു വരുന്നു.2021 ഡിസംബർ മാസത്തോടെ വീണ്ടും സ്ക്കൂളിൽ എൻ സി സി ക്ലാസ്സുകളും പരേഡും നടന്നു വരുന്നു. എൻ സി സി ചുമതല നിർവഹിക്കുന്നത് മലയാളം അധ്യാപികയായ ശ്രീമതി രാജി എം ആണ്.

2020-21 അധ്യയന വർഷം

ലോക് ഡൗൺ കാലഘട്ടത്തിൽ പോലും ക്ലാസ്സുകൾക്കൊന്നും ഒരു മുടക്കം വരാതെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വളരെ കൃത്യമായി ക്ലാസ്സുകൾ എടുക്കുകയും കേഡറ്റുകൾ എല്ലാവരും തന്നെ സജീവമായി NCC യുടെ പ്രവർത്തനങ്ങളിലെല്ലാം പങ്കാളികളാവുകയും ചെയ്തു വരുന്നു. ആഴ്ചയിൽ ബുധൻ, വ്യാഴം എന്നീ രണ്ടു ദിവസങ്ങളിലാണ് ഓൺലൈൻ ക്ലാസ്സുകൾ നടത്തിയിരുന്നത്. സ്കൂൾ തുറന്നതിനു ശേഷം എൻ.സി.സി ക്ലാസ്സുകളും എൻ സി സി പരേഡുകളും ബുധൻ ,വെള്ളി ദിവസങ്ങളിൽ സ്കൂളിൽ നടത്തിവരുന്നു. കൂടാതെ, എൻ സി സി ഓഫീസിൽനിന്ന് നിർദ്ദേശിക്കുന്നതനുസരിച്ചു വിവിധങ്ങളായ പ്രവർത്തനങ്ങളും അതുപോലെ ഓരോ ദിനാചരണങ്ങളും വളരെ ഭംഗിയായി ചെയ്തുവരുന്നു.

2021-22 അധ്യയന വർഷം എൻസിസി കേഡറ്റുകൾ ചെയ്ത പ്രവർത്തനങ്ങൾ:-

ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കേഡറ്റുകൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. ജൂൺ 21 ആം തീയതി അന്തർദേശീയ യോഗ ദിനം സമുചിതമായി ആഘോഷിച്ചു. അന്നേദിവസം വീടുകളിലിരുന്ന് എല്ലാ കേഡറ്റുകളും മാതാപിതാക്കളോടൊപ്പം യോഗ ചെയ്തു. 49 കേഡറ്റുകളും 42 കുടുംബാംഗങ്ങളും യോഗയിൽ പങ്കുചേർന്നു. ജൂലൈ പതിനൊന്നാം തീയതി ലോക ജനസംഖ്യാ ദിനത്തിൽ കേഡറ്റുകൾ ബോധവത്കരണ പ്രസംഗം നടത്തുകയും പോസ്റ്ററുകൾ ഉണ്ടാക്കുകയും ചെയ്തു. ജൂലൈ 22 ആം തീയതി എൻസിസി അനുഭവങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ കേഡറ്റുകൾ തയ്യാറാക്കി, ഡിജിറ്റൽ ഫോറത്തിൽ പബ്ലിഷ് ചെയ്തു. ജൂലൈ 26 കാർഗിൽ വിജയ് ദിവസ് ആചരിച്ചു. ആ ദിവസത്തെ പ്രത്യേകതകളെ കുറിച്ച് അനുസ്മരിക്കുന്ന - കുട്ടികൾ വരച്ച ചിത്രം പ്രദർശനം നടത്തി. ഓഗസ്റ്റ് പതിനഞ്ചാം തിയതി രാവിലെ 9 മണിക്ക് കേഡറ്റുകൾ സ്കൂളിലെത്തി, പതാക ഉയർത്തൽ ,സ്വാതന്ത്ര്യദിന പ്രസംഗം, ദേശഭക്തിഗാനങ്ങൾ , ചിത്ര പ്രദർശനം (കേഡറ്റുകൾ വരച്ച ചിത്രo ) തുടങ്ങി വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. സെപ്റ്റംബർ മാസത്തിൽ എൻ സി സി യുടെ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചു.

ആസാദി കാ അമൃത്‌ മഹോത്സവത്തിനോടനുബന്ധിച്ച് നടന്ന ചിത്രരചനാ മത്സരത്തിലും ഗ്രീറ്റിംഗ് കാർഡ് മത്സരത്തിലും നമ്മുടെ സ്കൂളിലെ ആര്യ പ്രസാദ് ,അപർണ്ണ എസ് എന്നീ കേഡറ്റുകൾ പങ്കെടുത്തു. ആസാദി കാ അമൃത മഹോത്സവത്തിൽ ഓൺലൈനിൽ എല്ലാ കേഡറ്റുകളും പ്രതിജ്ഞയെടുത്തു സർട്ടിഫിക്കറ്റുകൾ നേടി . 17. 8.2021 മുതൽ 2.10.2021 വരെ നീളുന്ന ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ ൽ പങ്കെടുക്കുകയും കേഡറ്റുകൾ ഓൺലൈൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ എല്ലാ കേഡറ്റുകളും വീടും പരിസരവും വൃത്തിയാക്കുകയും ചെയ്തു. നവംബർ ഒന്ന് കേരളപിറവി ദിനവും അതുപോലെ നവംബർ 27 എൻ സി സി ദിനവും സമുചിതമായി ആഘോഷിച്ചു. കൂടാതെ ഗാലൻ്ററി അവാർഡ്, യുവ യങ് വാര്യർ, സെൻട്രൽ വിജിലൻസ് അവയർനസ് തുടങ്ങിയ പ്രവർത്തനങ്ങളിൽ രജിസ്റ്റർ ചെയ്യുകയും ഓൺലൈനിലൂടെ സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു.. ഡിസംബർ 8 ന് ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച ജവാന്മാർക്ക് കേഡറ്റുകൾ തിരികൾ കത്തിച്ചു ആദരിച്ചു. മദർ തെരേസാ ഹൈസ്കൂളിലെ അൻപത് കേഡറ്റുകളും (ഫസ്റ്റ് ഇയർ & സെക്കൻഡ് ഇയർ ) സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും വളരെ സജീവമായി പങ്കു ചേർന്ന് മുന്നോട്ടു പോകുന്നു.

റിപ്പബ്ലിക്ക് ദിനം

ജനുവരി 26-ാം തിയതി റിപ്പബ്ലിക്ക് ദിനത്തിൽ രാവിലെ 8.30 യോടെ സ്കൂളിൽ പതാക ഉയർത്തി. വിവിധങ്ങളായ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.