മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ വിക്കി ക്ലബ്ബ്

സ്കൂൾ വിക്കിയിലെ ഉള്ളടക്കങ്ങൾ പരിശോധിച്ചു അതിൽ പകർപ്പ് അവകാശലംഘനം ഉണ്ടാക്കുന്ന യാതൊന്നും ഉൾപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ വിക്കി ക്ലബ് പ്രവർത്തിച്ചുവരുന്നു. ഈ സ്കൂളിൽ പ്രവർത്തിക്കുന്ന സ്കൂൾ വിക്കി ക്ലബ്ബിന്റെ 2023- 24 അധ്യയനവർഷത്തിലെ നോഡൽ ഓഫീസറായി മിനി വർഗീസ് ടീച്ചറും, എഡിറ്റോറിയൽ ടീം അംഗങ്ങളായി ത്രേസ്യാമ്മ ആന്റണി, രാജി എം, മോനിക്കാമ്മ തോമസ് ,ജെയ്സമ്മ ജോസഫ്, ജോസഫ് പി ജെ, ലിൻസി തോമസ് എന്നിവരും പ്രവർത്തിക്കുന്നു. ക്ലബ് അംഗങ്ങൾ സ്കൂൾ വിക്കി പേജ് സമയാസമയങ്ങളിൽ അപ്ഡേറ്റ് ചെയ്യുന്നതിനും പിഴവുകൾ തിരുത്തുന്നതിനും സഹായിക്കുന്നു.

സ്കൂൾ വിക്കി പരിശീലനം

ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാർക്കായി ഒരു ഏകദിന സ്കൂൾ വിക്കി പരിശീലനം 12/ 03 /2024 ചൊവ്വാഴ്ച ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വച്ച് നടത്തുകയുണ്ടായി. ആലപ്പുഴ കൈറ്റ് മാസ്റ്റർമാരായ സജിത്ത്, ജോർജുകുട്ടി എന്നിവരാണ് പരിശീലനം നയിച്ചത്. ഈ സ്കൂളിൽ നിന്നും മിനി വർഗീസ് കെ പരിശീലനത്തിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ അപ്ഡേഷൻ ,ചിത്രങ്ങൾ, വാർത്തകൾ, എന്നിവയിലൂടെ സ്കൂൾ വിക്കി എഡിറ്റ് ചെയ്യുന്ന വിധം എന്നിവ അധ്യാപകർ പരിശീലിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി 26 അധ്യാപകർ പ്രസ്തുത പരിശീലന പരിപാടിയിൽ പങ്കെടുത്തു.