ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 71: വരി 71:




=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹൈടെക്ക്|ഹൈടെക്ക്]]=
=ഹൈടെക് സ്കൂൾ=
കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ([https://ml.wikipedia.org/wiki/കൈറ്റ് കൈറ്റിന്റെ])ചുമതലയിൽ 45000 ക്ലാസ് മുറികൾ ആധുനികവത്കരിച്ച പദ്ധതിയാണ് ഹൈടെക് സ്കൂൾ
കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ([https://ml.wikipedia.org/wiki/കൈറ്റ് കൈറ്റിന്റെ])ചുമതലയിൽ 45000 ക്ലാസ് മുറികൾ ആധുനികവത്കരിച്ച പദ്ധതിയാണ് [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹൈടെക്ക്|ഹൈടെക്ക്  സ്കൂൾ]]


=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സംരക്ഷണസമിതി | സംരക്ഷണസമിതി]]=
=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സംരക്ഷണസമിതി | സംരക്ഷണസമിതി]]=

20:37, 29 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
വിലാസം
വെങ്ങാനൂർ

695523
,
തിരുവന്തപുരം ജില്ല
സ്ഥാപിതം17 - ആഗസ്റ്റ് - 1885
വിവരങ്ങൾ
ഫോൺ04712480125
ഇമെയിൽgmhssvenganoor125@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറാണി.എൻ ഡി
പ്രധാന അദ്ധ്യാപകൻബി.കെ.കല.
അവസാനം തിരുത്തിയത്
29-08-201844050
ക്ലബ്ബുകൾ
പ്രോജക്ടുകൾ




അന്താരാഷ്ട്ര തുറമുഖനഗരമായി മാറുന്ന വിഴിഞ്ഞം പട്ടണത്തിൽ തിരുവിതാംകൂർ ചരിത്രമുറങ്ങുന്ന മാർത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മാ അയ്യൻകാളിയുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറിസ്കൂൾ വെങ്ങാനൂർ.

ചരിത്രം

1885-ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1920ൽ‍ പ്രാദേശികഭാഷാസ്ക്കൂളായും 1941 ൽ അപ്പർ‍ പ്രൈമറിസ്ക്കൂളായും ഉയർന്നു. 1981ൽ ഹൈസ്ക്കൂളായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി ബേബി ജോണിന്റെ സഹായം ഇക്കാര്യത്തിൽ ലഭിച്ചിട്ടുണ്ട്. 1994ൽ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീർ സ്ക്കൂളിന്റെ പ്രവർത്തനമികവുപരിഗണിച്ച് മോഡൽ സ്ക്കൂളായി പ്രഖ്യാപിച്ചു. ഒരു കമ്പ്യൂട്ടർ പഠനകേന്ദ്രം അനുവദിക്കുകയും ചെയ്തു. 2004ൽ വിദ്യാഭ്യാസ മന്ത്രി ശ്രീ നാലകത്തുസൂപ്പി ഹയർസെക്കന്ററി വിഭാഗം അനുവദിച്ചു. സ്ക്കൂളിന്റെ വളർച്ചയിൽ താങ്ങായിനിന്ന അനേകം വ്യക്തികളുണ്ട്. എം.എൽഎ യും മന്ത്രിയുമായിരുന്ന നീലലോഹിതദാസൻ നാടാർ, എം എൽ എ മാരായിരുന്ന എൻ.ശക്തൻ, ജോർജ് മസ്ക്രിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വെങ്ങാനൂർ ഭാസ്കരൻ, കെ.ശ്രീകുമാർ, എസ്.വിദ്യാധരൻ, കെ.മോഹനൻ സ്പോൺസറിംഗ് കമ്മിറ്റികൺവീനർ പരേതനായ കൊച്ചുക്യഷ്ണൻനായർ, 18വർഷം. പി.ടി.എ. പ്രസിഡന്റായിരുന്ന ആർ ചന്ദ്രശേഖരൻ നായർ, മുൻ പി.ടി.എ. പ്രസിഡന്റുമാരായ കെ.പ്രേമചന്ദ്രൻ, സുകുമാരൻ നായർ ,എ.രാജയ്യൻ, ജയചന്ദ്രൻ, പ്രഥമാധ്യാപകരായിരുന്ന എച്ച്.നാൻസൻ, പി.സുരേന്ദ്രൻ‍, കെ.കെ.പ്രഭാകരൻ എ.അംബികദാസൻ നാടാർ, സൂസന്ന ഡേവിഡ്, എസ്.ശ്യാമള, എസ്.സതികുമാരി, എൻ രാമക്യഷ്ണൻനായർ, കെ. ശാന്തകുമാരി, വസന്തകുമാരി, ലീല, അധ്യാപകരായിരുന്ന എൻ സുശീലൻ എൻരാധാക്യഷ്ണൻ നായർ പി.മോഹനൻ‍‍‍‍‍‍‍‍‍ എന്നിവർ എന്നും ഓർമ്മിക്കപ്പെടണം.

വിദ്യാലയചരിത്രം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്റെ ഗ്രാമം

ജാതി വ്യവസ്ഥയുടെ അടിത്തട്ടിൽ പ്രാഥമിക മനു‍‍ഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ട് തമ്മിൽ പോരടിച്ചു കഴിഞ്ഞിരുന്ന ഒരു പ്രദേശമായിരുന്നു വെങ്ങാനൂർ. തുടർന്ന് നിരക്ഷരരായ ജനങ്ങളെ സമൂഹമധ്യത്തിലെത്തിക്കാനും തിന്മകളെ എതിർക്കാനും സമൂഹത്തിൽ ഐക്യം കെട്ടിപ്പടുക്കാനും സാധിച്ചത് അയ്യൻകാളി, ശ്രീ നാരായണഗുരു തുടങ്ങിയ സാമൂഹികപരിഷ്കർത്താക്കളുടെ വരവോടെയാണ്. വെങ്ങാനൂരിലെ നിരക്ഷരവർഗത്തിന്റെ പുരോഗതിക്കായി അയ്യൻകാളി നടത്തിയ പ്രവർത്തനങ്ങളുടെ ഓർമയ്ക്ക് ആ വീരപുരുഷന്റെ പ്രതിമ വെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്.സമൂഹത്തിന്റെ ഉച്ചനീചത്വങ്ങൾക്കെതിരെ 1893 ൽ പൊതുവഴിയിലൂടെ വെങ്ങാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ചു.സാമൂഹിക പരിഷ്കർത്താക്കളുടെ പ്രവർത്തനത്തിലൂടെ നേടിയ വിദ്യാഭ്യാസവും, അനാചരങ്ങളോടുള്ള എതിർപ്പും സാധരണ ജനങ്ങളെ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി പോരടിക്കാൻ സഹായിച്ചു.ദേശീയ പ്രസ്ഥാനത്തിന്റെ വളർച്ചയും ദേശീയനേതാക്കളും വെങ്ങാനൂരിലെ ജനങ്ങളെ കലാപങ്ങൾക്കു പ്രേരിപ്പിക്കുകയും ഒടുവിൽ അതിൽ വിജയിക്കുകയും ചെയ്തു. ഇങ്ങനെ ചരിത്രപ്പെരുമയേറിയ പ്രദേശമാണ് വെങ്ങാനൂർ.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലാണ് വെങ്ങാനൂരിന്റെ സ്ഥാനം.
വെങ്ങാനൂർ ചരിത്രം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക] നാടിന്റെ നാൾവഴിയിലൂടെ

സ്കൂൾ വിവരങ്ങൾ

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിൽ അതിയന്നൂർ ബ്ലോക്കിൽവെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വെങ്ങാനൂർ ഡിവിഷനിലും കോവളം നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലുമാണ് ഗവ.മോഡൽഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിന്റെ സ്ഥാനം

ഭൗതികസൗകര്യങ്ങൾ

'ഒരേക്കർ തൊണ്ണൂറ് സെൻറ് ഭൂമിയിലാണ് വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്നത്.നിള, പമ്പ, കാവേരി, പെരിയാർ, കബനി, ഗംഗ, യമുന, രുചി എന്നീ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ഹൈസ്കൂളിലെ 14 ക്ലാസ് മുറികളീൽ 13 എണ്ണവും ഹൈടെക് ക്ലാസ്സ് മുറികളാണ്. ഒരു ഡിവിഷൻ ഈ വർഷം അനുവദിച്ചതാണ്. യു പി വിഭാഗത്തിനു 15 ക്ലാസ് മുറികളും എൽ പി വിഭാഗത്തിനു 1൦ ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4ക്ലാസ് മുറികളും ഉണ്ട്. പ്രൈമറി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കായി പ്രത്യേകം 3 കമ്പ്യൂട്ടർ ലാബുകളും 4 സയൻസ് ലാബുകളും ഉണ്ട്. മീറ്റിംഗുകൾ നടത്താനായി ഒരു ഹാളും 2 സ്മാർട്ട് ക്ലാസ്സ്മുറികളും ഒരുവിശാലമല്ലാത്ത കളിസ്ഥലവും ചെറിയ ഒരു സൊസൈറ്റിയും നല്ലൊരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, ഊട്ടുപുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്.സ്കൂൾ നിരീക്ഷ​ണത്തിനായി ആറ് സി സി ക്യാമറ ഹയർ സെക്കണ്ടറി വിഭാഗത്തിനുണ്ട്. റെയിൽ ടെൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ രണ്ടു മിനി സ്കൂൾ ബസുകൾ ഉണ്ട്.
സൗകര്യങ്ങൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഹൈടെക് സ്കൂൾ

കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റിന്റെ)ചുമതലയിൽ 45000 ക്ലാസ് മുറികൾ ആധുനികവത്കരിച്ച പദ്ധതിയാണ് ഹൈടെക്ക് സ്കൂൾ

സംരക്ഷണസമിതി

എസ് എം എസ്

സാരഥികൾ

ഭരണ സാരഥികൾ............................................................. അധ്യാപകർ........................................................ സഹായം
വെങ്ങാനൂർ ഒാഫീസ് വാർഡ് മെമ്പർ - മിനി വേണുഗോപാൽ പ്രീ പ്രൈമറി
വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് - ശ്രീകല ലോവർ പ്രൈമറി അനധ്യാപകർ
അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ - ഷീലാ ഭദ്രൻ അപ്പർ പ്രൈമറി
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ - ലത കുമാരി ഹൈസ്ക്കൂൾ
കോവളം നിയോജക മണ്ഡലം എം എൽ എ -എം വിൻസൻറ് ഹയർ സെക്കന്ററി
തിരുവനന്തപുരം എം പി - ശശി തരൂർ

പി ടി എ

ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖ മായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌ക്ളി വികസനം സാധ്യമാകൂ. വിദ്യാലയ പുരോഗതിയ്ക്കാ യി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം പിടിഎ അംഗങ്ങൾ മോഡൽ എച്ച് എസ് എസിന്റെ മുതൽക്കൂട്ടാണ്. ശ്രീ.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ സമിതി സ്ക്കൂൾ പ്രവർത്തനത്തിന്റെ എല്ലാ മേഖലകളിലും ഓടിയെത്തുന്നു' കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവർത്തനങ്ങൾ

ടാലന്റ് ലാബ്

കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ടാലന്റ് ലാബ്

സ്കൂളിലെ മുഴുവൻ കുട്ടികളെയും അവരുടെ അഭിരുചിയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് വിവിധ മേഖലകളിൽ വിദഗ്ദ പരിശീലനം നൽകുന്നതിലേക്കുമായി ടാലന്റ് ലാബ് പ്രവർത്തനമാരംഭിച്ചു. കല, കായികം, ഐടി, വർക്ക് എക്സ്പീരിയൻസ്, പാചകം തുടങ്ങിയ മേഖലകൾ അടിസ്ഥാനമാക്കിയാണ് ടാലൻറ് ലാബ് പ്രവർത്തിക്കുന്നത്. കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകൾ മനസ്സിലാക്കാനും സർഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കാനും ടാലൻറ് ലാബ് പോലെ ഫലവത്തായ വേറൊരു പ്രവർത്തനവുമില്ല. ടാലന്റ് ലാബിന്റെ സുഗമമായ നടത്തിപ്പിലേക്കായി സ്കൂളിൽ മാണിക്യം, മരതകം, ഇന്ദ്രനീലം, പവിഴം എന്നീ നാലു ഹൗസുകൾ രൂപീകരിക്കുകയും സ്കൂളിലെ മുഴുവൻ അധ്യാപകരേയും വിദ്യാർത്ഥികളേയും നാലു ഹൗസായി തിരിക്കുകയും ചെയ്തു.ഓരോ ഹൗസിലും മാനേജർ ,ക്യാപ്റ്റൻ ചുമതലകളടക്കം 8 അധ്യാപകരും 2 ലീഡേഴ്സും ഉൾപ്പെടെ 300 ഓളം കുട്ടികളും അംഗങ്ങളായുണ്ട്.

പ്രശ്നോത്തരി

സ്കൂളിലെ വിവിധ ക്ലബുകൾ ദിവസവും പ്രശ്നോത്തരി നടത്തി വരുന്നു. ഹൈസ്കൂൾ ഓഫീസിനു മുന്നിലുള്ള പെട്ടിയിൽ ഉത്തരം എഴുതി നിക്ഷേപിക്കണം. ഓരോ ദിവസവും ഓരോ ക്ലബിനാണ് ചുമതല നൽകിയിട്ടുള്ളത്. ഓരോ ദിവസത്തേയും വിജയിയെ തൊട്ടടുത്ത ദിവസം ഇടവേളയിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുകയും സമ്മാനം നൽകുകയും ചെയ്യുന്നു.

സ്കോളർഷിപ്പ്

ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും സ്കോളർഷിപ്പുകൾ നൽകി വരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന എല്ലാവിധ സ്‌കോളർഷിപ്പുകളും കുട്ടികൾക്ക് ലഭ്യമാക്കുന്നു.എൽ എസ് എസ് ,യു എസ് എസ് എന്നീ പരീക്ഷകളിൽ സ്കോളർഷിപ്പ് ലഭിക്കാൻ വിദഗ്ദ്ധപരിശീലനം നൽകന്നു.

പ്രവർത്തനങ്ങൾ............................................ പാഠ്യേതര പ്രവർത്തനങ്ങൾ..................... സർഗ വാസനകൾ'........................ മികവ്
* 'പ്രവർത്തനങ്ങൾ2018-19 ' സ്കൂൾബാന്റ് ട്രൂപ്പ് കഥകൾ കായികം
* പഠനപ്രവർത്തനങ്ങൾ ക്ലാസ് ലൈബ്രറി കവിതകൾ കല
*ശാക്തീകരണ പ്രവർത്തനങ്ങൾ ടാലന്റ് ലാബ് ചിത്രങ്ങൾ പഠനം
*സ്കൂൾ വിക്കി പഠനയാത്രകൾ *കരാട്ടെ
* മറ്റുള്ളവ




മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ അധ്യാപകർ

  • 1984-87 -സൂസന്ന ഡേവിഡ് ലീ
  • 1987-91 -സുരേന്ദ്രൻ.പി.
  • 1991-95 -പ്രഭാകരൻ.കെ.കെ.
  • 1995-98 -അംബികദാസൻ നാടാർ
  • 1998-2000 -ശ്യാമളകുമാരി.ആർ.
  • 2000-02 -സതികുമാരി.എസ്.
  • 2002-06 -രാമകൃഷ്​ണൻ നായർ.എം. .
  • 2006-09 -ശാന്തകുമാരി,
  • 2009-14 -വസന്തകുമാരി.ടി.ആർ
  • 2014-15 -ലീല.കെ.
  • 2015-15 -സതി കുമാരി,കെ.ഇ
  • 2015- -കല,ബി.കെ. *
  • ഇന്ദു.ജി.കെ.,ജിയോളജിസ്റ്റ്(2008), ഒ എൻ ജി സി, ചെന്നൈ.
  • ഡോ.ശ്രീനാഥ്.എസ്.പി, (2008)
  • ഡോ.അർജുൻ.എസ്.(2008)
  • അമൃത. (2008),സീരിയൽ ആർട്ടിസ്റ്റ്.
  • ജോളി എെറിൻ ജി(2005), അസിസ്റ്റന്റ് പ്രൊഫസർ, തു‍ഞ്ചൻ സ്മാരക ഗവ.കോളേജ്, തിരൂർ.
  • ഡോ.ബിനീഷ് (2005)
  • ഡോ.പ്രിൻസി ലാലി.,ആയുർവേദം
  • ഡോ.ജിൻസി.
  • കിഷോർ.(2000), കൂടംകുളം
  • ഇന്ദുകുമാർ.ജെ.എസ്(ജയ്ഹിന്ദ് ടി വി.)
  • ജഡ്ജ്.ശ്രീ.ഹരിഹരൻ *
  • ശ്രീ. മുല്ലൂർ സുരേന്ദ്രൻ, ദേശീയ അധ്യാപക പുരസ്കാര ജേതാവ്
  • ശ്രീ. അംബികദാസൻ നാടാർ, ദേശീയ അധ്യാപക പുരസ്കാര ജേതാവ് *




വഴികാട്ടി

{{#multimaps: 8.4017036, 77.0121| width=670px | zoom=14 }} ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ

ചിത്രശാല

ചിത്രശാല 2018-19

ചിത്രശാല 2017-18