ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മരതകം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മരതകം

ഹൗസ് മാനേജർ: റാണിദീപ.എം.എസ്

ക്യാപ്റ്റൻ: ഷേർളി.ഒ

അധ്യാപകർ: മഞ്ജുഷ .ആർ .എസ്, സുലഭ, വാഹിദബീവി, ഗോഡ്‌വിൻ ജസ്റ്റസ്, സുജിത, സുനിൽകുമാർ, ദീപ.പി.ആർ, സുവി.

ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്ന് 119 കുട്ടികൾ അംഗങ്ങളായ ഹൗസിൽ 9 Dയിലെ ആദിത്യൻ.എസ് ആണ് ലീഡർ.

യു പി വിഭാഗത്തിൽ നിന്ന് 114 അംഗങ്ങളുള്ള ഹൗസിൽ ലീഡറായി 7 സിയിലെ ആദിത്ത് .എസ് ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു.

മരതകം ഹൗസിൽ 55 അംഗങ്ങളുള്ള എൽ .പി .വിഭാഗത്തിൽ 4 A യിലെ അഭിലാഷ് ആണ് ലീഡർ.

10 അധ്യാപകർ 288 കുട്ടികൾ

മുഴുവൻഹൗസ് അംഗങ്ങളേയും അവരുടെ റ്റാലന്റ് മേഖലയുടെ അടിസ്ഥാനത്തിൽ തരംതിരിക്കുകയും അവരുടെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താനവശ്യമായ പ്രോത്സാഹനം നൽകി വരുകയും ചെയ്യുന്നുണ്ട്. സ്വതന്ത്ര്യ ദിനാഘോഷ വേളയിലും കലാകായിക മത്സരങ്ങളിലും ഹൗസിലെ കുട്ടികളുടെ മികവു തെളിയിക്കാൻ അംഗങ്ങളായ അധ്യാപകരും വിദ്യാർത്ഥികളും തീവ്ര ശ്രമത്തിലാണ്.

ഹൗസ് മാനേജർ ലീഡേഴ്സിനൊപ്പം
ഒത്തുകൂടൽ
മരതകം പത്രം

സ്വാതന്ത്ര്യ ദിനാഘോഷം

പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് ഭാരതം സ്വതന്ത്രയായതിന്റെ 72-)0 വാർഷികം ആഘോഷിച്ച, ആഗസ്റ്റ് 15 ന്റെ പൊൻപുലരിയിൽ ദൃശ്യവിസ്മയവുമായി മരതകം ഹൗസ് ഗവ.മോഡൽ എച്ച് .എസ്. എസ് വെങ്ങാനൂരിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് പൂർണ്ണതയേകി. ഭാരതീയർഇന്നനുഭവിക്കുന്ന ഐക്യവും അഖണ്ഡതയും സ്വാതന്ത്ര്യവും എങ്ങനെ പ്രാപ്തമായി എന്ന നമ്മെ ഓർമ്മപ്പെടുത്തുന്ന പ്രസംഗവുമായി 5 A യിലെ പ്രിൻസി ലാൽ.വി.എ ആഘോഷ പരിപാടികൾക്ക് തുടക്കമിട്ടു.ഓരോ ഭാരതീയന്റെയും ദേശത്തോടുള്ള കടമയും, ദേശസ്നേഹത്തിന്റെ ആവശ്യകതയും സ്ഫുരിക്കുന്ന വാക്കുകളോടെയുള്ള ഈ കൊച്ചു മിടുക്കിയുടെ പ്രകടനം ഏവരുടെയും ശ്രദ്ധയാകർഷിച്ചു.നാനാ ത്വത്തിൽ ഏകത്വം എന്ന തത്വത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന നാടാണ് ഭാരതം. ജാതി, വർഗ്ഗ, വർണ്ണ, ഭാഷ വൈവിധ്യങ്ങളുടെ നാടാണെങ്കിലും നമ്മൾ ഒന്നാണെന്ന ചിന്ത ഓരോ ഭാരതീയന്റെയും മനസ്സിലുണ്ടെന്ന യാഥാർത്ഥ്യം വിളിച്ചോതുന്ന എൽ.പി.വിഭാഗം കുരുന്നുകൾ അവതരിപ്പിച്ച ദേശഭക്തിഗാനം അഭിനന്ദനാർഹമായിരുന്നു. ഭാരതത്തിന്റെ പുരോഗതിക്കും വികാസത്തിനും വിലങ്ങുതടിയായി നില നിൽക്കുന്ന തീവ്രവാദത്തിനും മതവിദ്വേഷത്തിനുമെതിരെ പോരാടാൻ ഓരോ ഭാരതീയ നെയും ആഹ്വാനം ചെയ്യുന്ന ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥിനികൾ അണിനിരന്ന നൃത്തവിസ്മയമായിരുന്നു അവസാനമായി അരങ്ങേറിയത്. ഓരോ ചുവടിലും സ്വന്തം ദേശത്തോടുള്ള സ്നേഹവും ബഹുമാനവും പ്രകടമായിരുന്ന നടന മികവിനെ സ്നേഹോ ജ്ജ്വലമായ ആവേശത്തോടെയാണ് കാണികൾ എതിരേറ്റത്.ദേശീയോദ്ഗ്രഥനം ഉദ്ഘോഷിക്കുന്ന ഈ അവതരണ മികവോടെ മരതകം ഹൗസ് സ്വതന്ത്യദിനാഘോഷ പരിപാടികൾ പര്യവസാനിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം