ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പഠനപ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹലോ ഇംഗ്ലീഷ്

ജൂൺ 19 മുതൽ 25 വരെയുള്ള അഞ്ച് അധ്യായന ദിവസങ്ങളിലാണ് ഹലോ ഇംഗ്ലീഷിന്റെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ നടന്നത്.ഈ ദിവസങ്ങളിൽ നാലാം ക്ലാസ് എ ഡിവിഷനിലെയും ബി ഡിവിഷനിലെയും കുട്ടികളെ ഇംഗ്ലീഷ് പീരീഡും അതിനോട് ചേർന്ന് വരുന്ന സമയമാണ് ഇതിനായി കണ്ടത്തിയത്.5 സെഷനുകളാണ് ഈ പാക്കേജിൽ ഉണ്ടായിരുന്നത് ' ഇംഗ്ലീഷ് ക്ലാസ് കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരും മറ്റ് അധ്യാപകരുടെ പുർണ്ണ പിൻതുണയോടെ കൂടിയാണ് പ്രവർത്തനങ്ങൾ നടത്തിയത്.പ്രവർത്തനങ്ങൾ എല്ലാം കുട്ടികൾക്ക് വളരെ താല്പര്യമുണ്ടായിരുന്നെങ്കിലും എ യിലെയും ബി യിലെയും ഡിവിഷനുകളിലെ 71 കുട്ടികൾ ക്ക് ഒരുമിച്ച് ക്ലാസ് കൈകാര്യം ചെയ്തപ്പോൾ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു ലിസണിംഗ്, സ്പീക്കിംഗ്, റീഡിംഗ്, റൈറ്റിംഗ് എന്നി തലങ്ങളിലെ കഴിവുകൾ മെച്ചപ്പെടുത്താൻ ഉതകും വിധമുള്ളതായിരിന്നു പ്രവർത്തനങ്ങൾ ' പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്കും പ്രവർത്തനങ്ങളിൽ നല്ല രീതിയിൽ ഏർപ്പെടാൻ ഈ പ്രവർത്തനങ്ങൾക്ക് സാധിച്ചു. അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നതിനും അതിനനുസരിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും കൂടുതൽ കുട്ടികൾക്ക് സാധിക്കാൻ കഴിഞ്ഞു. ടീച്ചറുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ചിത്രം വരയ്ക്കുന്ന തിനും നാടകം അഭിനയിക്കുന്നതിനും വരികൾ കൂട്ടിച്ചേക്കുന്നതിനും മുഖം മൂടികൾ നിർമ്മിക്കുന്നതിനും കളികളിലൂടെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും കുട്ടികൾ താൽപര്യം കാണിച്ചു 'പരസ്പരം ആശയങ്ങൾ കൈമാറുന്നതിന് കുറേ കുട്ടികൾക്ക് സാധിക്കുമെങ്കിലും അതിന് പ്രയാസം നേരിട്ട വിദ്യാർത്ഥികളെ അധ്യാപകരും ഗ്രൂപ്പിലെ മറ്റ് വിദ്യാർത്ഥികളും സഹായിക്കുകയും ചെയ്തു.ഹലോ ഇംഗ്ലീഷിന്റെ ഈ പഠന പ്രവർത്തന മികവ് ഓരോ ക്ലാസിലെയും കുട്ടികളുടെ രക്ഷകർത്താക്കളെ സ്കൂളിൽ ക്ഷണിക്കുകയും കുട്ടികളുടെ മികവ് രക്ഷിതാക്കൾ കണ്ട് ബോധ്യപ്പെട്ട് നല്ല ഒരു പ്രതികരണം അവരിൽ നിന്ന് ലഭിക്കുകയും ചെയ്തു.വീണ്ടും ഇംഗ്ലീഷ് നല്ല രീതിയിൽ പഠിക്കുവാൻ ഇതുപോലുള്ള കളികൾ വേണമെന്ന ആവശ്യവുമായാണ് കുട്ടികൾ ഈ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത് '

സൈനു ടീച്ചർ കുട്ടികൾക്കൊപ്പം
ഷാലീ റാ​ണി ടീച്ചർ കുട്ടികൾക്കൊപ്പം


ക്ലാസ്റും പ്രവർത്തനങ്ങളിൽ നിന്ന്