സഹായം Reading Problems? Click here


ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഞെക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(42035 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഞെക്കാട്
42035 school2.jpg
വിലാസം
വടശ്ശേരിക്കോണം പി.ഒ,,
തിരുവനന്തപുരം

ഞെക്കാട്
,
695143
സ്ഥാപിതം01-06-1915 - 06 - 1915
വിവരങ്ങൾ
ഫോൺ0470 2692274
ഇമെയിൽgvhssnjekkad@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42035 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലആറ്റിങ്ങൽ
ഉപ ജില്ലആറ്റിങ്ങൽ ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം1234
പെൺകുട്ടികളുടെ എണ്ണം1345
വിദ്യാർത്ഥികളുടെ എണ്ണം2579
അദ്ധ്യാപകരുടെ എണ്ണം72
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽദിലീപ് ആർ പി
പ്രധാന അദ്ധ്യാപകൻമധുസൂദനൻ നായർ.എസ്
പി.ടി.ഏ. പ്രസിഡണ്ട്രാജീവ്
അവസാനം തിരുത്തിയത്
15-10-2020Adithyak1997


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ഞെക്കാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ഇത്. ഞെക്കാട് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

നമ്മുടെ വിദ്യാലയം ഒരു നേർക്കാഴ്ച

<link>https://youtu.be/KukJOQ2Z5EM

ചരിത്രം

1915 ജൂണിൽ‍ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ‍.പിന്നീട്‍ മിഡിൽ സ്കൂളായും തുടര്ന്ന് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1994-ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2014 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

സ്കൂൾ ലോഗോ

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി ക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാലു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സമ്പൂർണ ഹൈടെക് വിദ്യാലയം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സത്ത പൂർണമായും ഉൾക്കൊണ്ട്‌ മുന്നോട്ടു നീങ്ങുന്ന ഞെക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സമ്പൂർണ ഹൈടെക് വിദ്യാലയമായി മാറി. ജൂലൈ 9-ന് നടന്ന ചടങ്ങിൽ ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സ്കൂളിനെ സമ്പൂർണ ഹൈടെക് വിദ്യാലയമായി പ്രഖ്യാപിച്ചു. പൂർണമായും പൊതുജന പങ്കാളിത്തത്തോടെ 45ക്ലാസ്സ് മുറിക്കൾ ആധുനികവൽക്കരിച്ച് ജില്ലയിലെ തന്നെ ആദ്യ സമ്പൂർണ ഹൈടെക് വിദ്യാലയമായി ഞെക്കാട് സ്കൂൾ. ഇതോടൊപ്പം നാലുകോടി ചെലവിൽ നിർമ്മിക്കുന്ന പുതിയ ഹൈസ്കൂൾ ബഹുനിലമന്ദിരത്തിന്റെ ശിലാസ്ഥാപനവും നടക്കുകയുണ്ടായി. വിദ്യാലയങ്ങളെ ബഹുജന പങ്കാളിത്തത്തോടെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന സർക്കാർ നയം പ്രാവർത്തികമാക്കി ഞെക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മറ്റ്സ്കൂളുകൾക്ക് മാതൃകയാവുകയാണ്. മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ ഹയർ സെക്കണ്ടറി സ്കൂളിനും കിച്ചൻ കം ഡൈനിങ്ങ്‌ ഹാളിനും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 3 കോടി 54ലക്ഷം രൂപയാണ് ഈ പദ്ധതിയുടെ എസ്റ്റിമേറ്റ്. ഹൈസ്കൂൾ ബ്ലോക്കും ഹയർസെക്കൻഡറി ബ്ലോക്കുംപൂർത്തിയാകുന്നതോടെ ഞെക്കാട് സ്കൂൾ പാഠ്യ പാഠ്യാനുബന്ധ മേഖലകളിൽ മാതൃകയായിരിക്കുന്നതുപോലെ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും മാതൃകയാകും.

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ.സി.സി.
 • എൻ.എൻ എസ്
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • മാതൃഭൂമി സീ‍‍ഡ് ക്ലബ്ബ്
 • നല്ല പാഠം ക്ലബ്ബ്

ചിത്രശാല

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

MADHUSOODANAN NAIR

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • PADMASREE DR. K P HARIDAS, CHAIRMAN LORDS HOSPITAL
 • NJEKKAD RAJ, FAMOUS SERIAL- FILM STAR
 • NJEKKAD SASI, FAMOUS KADHIKAN
 • VIKRAMAN NAIR, Retired KSEB Chief Engineer and Elecricity Regulatory Commission Member
 • Dr. (Prof) Manikantan Nair, Principal, Govt College Attingal
 • KK Sajeev, Winner of State Teacher Award 2018

കുട്ടികളുടെ സൃഷ്ടികൾ

മാതൃസ്നേഹം

മിണ്ടാതെ മിണ്ടുന്ന പ്രായം മുതൽ
അറിയുന്നതാണല്ലോ മാതൃസ്നേഹം
മിണ്ടാൻശ്രമിക്കുമ്പോളാദ്യമായ് പറയുന്ന സ്നേഹമാണമ്മ
പരിക്കേറ്റു വീഴുമ്പോളമ്മ തൻ സ്നേഹം
കണ്ണീരായൊഴുകും
അമ്മയ്ക്ക് തന്നുണ്ണി ജീവനാണ്
അമ്മയ്ക്ക് തുല്യം അമ്മ മാത്രം
ശിശുവിന് ജൻമം കൊടുത്തു വളർത്തിയ
ദൈവത്തിൻ രൂപമാണമ്മ
കിലുകിലെകിലുങ്ങുംകളിപ്പാവയ്ക്കുള്ളിൽ
അമ്മതൻസ്നേഹം
ഒളിഞ്ഞിരിപ്പൂ അമ്മിഞ്ഞപ്പാലൂട്ടി വളർത്തിയൊരമ്മയെ
മറ്റൊരു ദോഷമായി കണ്ടീടു ന്നു
പകരം വയ്ക്കാൻ കഴിയാത്ത സ്നേഹത്തെ വൃദ്ധ സദനങ്ങൾ ദത്തെടുത്തു
കപട സ്നേഹത്തിന്റെ വലയിൽ വീണു
മാതൃ സ്നേഹം മറന്നീടുന്നു
വൃദ്ധസദനങ്ങൾ,സേവാസദനങ്ങൾ
അമ്മയ്ക്ക്മാത്രമായിവളർന്നീടുന്നു
അമ്മ തൻ കണ്ണിൽ നിന്നുതിരുന്ന കണ്ണുനീർ
കരിച്ചീടും നിങ്ങളെ ഓർത്തീടുക
കരിച്ചീടും നിങ്ങളെ ഓർത്തീടുക

             ദേവദത്ത
VID


    ഭൂമിയമ്മ

ജീവൻ തുടിക്കുന്നീ ഭൂമിയിൽ
ജീവന് മൂലയൂട്ടൂന്നമ്മ ഭൂമി
പച്ചയും കാറ്റും പച്ചമണ്ണും
ജീവന്റെ സ്വർഗ്ഗമീഭൂമി

ദൂരെ പക്ഷി ചിലക്കുന്നു കാട്ടിൽ
പഴമയും പുതുമയും വാഴുന്ന ഭൂമി
ഭാഷയും വേഷവും നാടും പലത്
എങ്കിലും നമ്മളീ ഊഴിയിൽ ഒന്ന്

പച്ചപ്പുണ്ട്, കാറ്റുണ്ട് മഴയുണ്ട്
കുന്നും കാടും മലയുമുണ്ട്......
ജീവിതമങ്ങനെ മാറുമ്പോഴും
ഒന്നുണ്ട് മാറാതെ ഭൂമിയമ്മ.

നീലയുടുപ്പിട്ട് പച്ചപുതച്ചമ്മ
നിൽപ്പതു കാണുവാനെന്തു ഭംഗി
എങ്കിലും ഒന്നുണ്ട് അമ്മയ്ക്കു നൊമ്പരം,
സങ്കടം ചൊല്ലുവാന്നാരുമില്ല

അമ്മയെ കൊല്ലുന്ന മക്കളാണിന്ന്,
അമ്മതൻ കണ്ണീരഴുക്കുചാലും.
എങ്കിലും അമ്മയില്ലത്തേതു മകളും
എന്നുമെപ്പോഴും അനാഥർ തന്നെ.


                 ഗയ
                  STD VIII H    കനൽ

വിറകിൽ അടർന്നു വീണൊരാ-

          കഷണം വിറകു കഷണം

തീജ്വാലയിൽ കത്തിക്കരിഞ്ഞു-

          നീറിപ്പുകയുന്നു.

വെന്തു പ‍ഴുത്തു ഭൂവിൽ കത്തിജ്വലിക്കുമാ

          കനലിനെയാർക്കിനി വേണം....

നിത്യ ജീവിതത്തിൽ കത്തിജ്വലിച്ച്
സൂര്യസമമാം ഊർജം പ്രദാനം ചെയ്യുന്നു.
സ്വന്തം ശരീരത്തെ നീറിപ്പുകയിച്ച്
പരോപകാരം ചെയ്യുമാ കനലിനെ

            ആർക്കിനി വേണം.....

മറഞ്ഞുനിൽക്കുന്നു അഗ്നിബാധരാം
മാനികൾ സമൂഹത്തിലെങ്ങോ...
ഉള്ളിൽ അഗ്നിനാളങ്ങൾ ഏന്തി
എന്നെന്നും നീറിപ്പുകയുന്നവർ
സ്വന്തം കനലിനെ നിത്യമെരിയിച്ച്

            വെന്തുജീവിക്കുന്നവർ

ഇന്നത്തെ സമുദ്രമാം സമൂഹത്തിൽ
ചിലചില കനലുകൾ നീറിപ്പുകയുന്നു
സ്വന്തം വേദനകളെ ഇരുൾ കാമ്പിൽ

             അടച്ചുപപൂട്ടി

അകമേവെന്ത് പുറമെ ചിരിക്കുന്നു
വിറക് കനലായാൽ ആർക്കും വേണ്ട അഗ്നിയേറ്റാൽ കനലാകാതിരിക്കില്ല
അത് കനലാകും ഒരിക്കൽ അന്ന്

             സർവ്വരും നീറിപ്പുകയും.....
           അശ്വിൻ ജെ എസ്
XI Science

അഭിമാനകരമീ നിമിഷങ്ങൾ

 • 12/01/2016-സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ തുടർച്ചയായി 3 പ്രാവശ്യം A ഗ്രേഡ്നേടിയ ഞങ്ങളുടെ സ്കൂളിലെ കുട്ടികളെ അഭിനന്ദിക്കാൻ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി P.K. അബ്ദുറബ്ബ് അദ്ദേഹത്തിൻറെ ചേംബറിലേക്ക് ക്ഷണിച്ചപ്പോൾ.
 • തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം നാടൻ പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം ഞെക്കാട് സ്കൂളിന്
 • 19/05/2018- സ്കൂൾ സയൻസ് ക്ലബിലെ കുട്ടികൾ വിക്ടേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്തു വരുന്ന ശാസ്ത്രവും പരീക്ഷണവും എന്ന പരിപാടിയിൽ ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ പരീക്ഷണങ്ങൾ അവതരിപ്പിച്ചു.ഇത് ആഗസ്റ്റ് മാസം രണ്ടാമത്തെ ആഴ്ച മുതൽ സംപ്രേക്ഷണം ചെയ്ത് തുടങ്ങും. തുടർന്ന് സംപ്രേക്ഷണം ചെയ്യാനുദ്ദേശിക്കുന്ന ഫിസിക്സ് പരീക്ഷണങ്ങളിലും സ്കൂൾ സയൻസ് ക്ലബ് അംഗങ്ങൾ പങ്കെടുക്കുന്നു.

9/06/2018-ഞെക്കാട് ഹയർ സെക്കൻഡറിസ്‌കൂളിലെ പ്രവേശനകവാടം ഉദ്ഘാടനം ചെയ്തു

 • പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സത്ത പൂർണമായും ഉൾക്കൊണ്ട്‌ മുന്നോട്ടു നീങ്ങുന്ന ഞെക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സമ്പൂർണ ഹൈടെക് വിദ്യാലയമായി മാറി. ജൂലൈ 9-ന് നടന്ന ചടങ്ങിൽ ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സ്കൂളിനെ സമ്പൂർണ ഹൈടെക് വിദ്യാലയമായി പ്രഖ്യാപിച്ചു.
 • 09/07/2018-43 ക്ലാസ് മുറികൾ ഹൈടെക്കായി മാറിയ ഞെക്കാട് സ്കൂളിൽ ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചതിന് ആദരണീയനായ കേരളത്തിന്റെ വിദ്യാഭ്യാസ മന്തി പ്രൊഫസർ സി രവീന്ദനാഥിൽ നിന്ന് ആദരം ഏറ്റുവാങ്ങുന്നു
 • ഞെക്കാട് സ്കൂളിന്റെ മുഖച്ഛായ മാറുന്നു...ഗവ: ജി.വി.എച് .എസ് സ്കൂൾ ഞെക്കാട് ഇനി ഹൈടെക് സ്കൂൾ....Vismayanews

https://goo.gl/EwgcAo

 • മാതൃഭൂമി സീഡിന്റെ 'സീസൺ വാച്ച്' പ്രവർത്തനങ്ങൾക്ക് സംസ്ഥാന തല എക്സലൻസ് പുരസ്കാരം ഞെക്കാട് GVHSS നേടി.
ഹരിത കേരളം മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ Dr TN സീമയിൽ നിന്ന് സീഡ് ക്ലബ് കോർഡിനേറ്റർ രാജേഷ് ആർ സ്കൂളിനുവേണ്ടി പുരസ്കാരം ഏറ്റുവാങ്ങുന്നു.
 • ഞെക്കാട് സ്കൂളിന് വീണ്ടും അംഗീകാരം -

നല്ലപാഠം പ്രവർത്തനങ്ങൾക്ക് പുരസ്കാരം കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിന് ഞെക്കാട് സ്കൂളിലെ നല്ല പാഠം ക്ലബിന് ജില്ലയിലെ മികച്ച വിദ്യാലയങ്ങൾക്കുള്ള എ ഗ്രേഡ് ലഭിച്ചു. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന അധ്യാപക സംഗമത്തിൽ വച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശ്രീ എ ഷാജഹാൻ ഐ എ എസ് ന്റെ സാന്നിധ്യത്തിൽ പ്രശസ്ത മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാട് സ്കൂളിനെ ആദരിച്ചു. സ്കൂളിലെ നല്ലപാഠം കോർഡിനേറ്റർ ആർ രാജേഷ് പുരസ്കാരം ഏറ്റുവാങ്ങി.

വഴികാട്ടി

1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87 PURUSHOTHAMA PANICKER
1989 - 93 G PRABHA
1993- 94 A ABDUL ELAH
1994 - 97 T A RADHAKRISHNAN
1997-98 T A ANSARI
1998 - 01 B SAINULABDEEN
2002- 04 BABU R
2004- 07 SD THANKOM
2007 - 10 SURESHLAL
2010- 11 RAJESWARI S
2011- 17 PRABHA S
2017 - 2019 SAJEEV K K
2019- SUMA S

Loading map...