Schoolwiki സംരംഭത്തിൽ നിന്ന്
2020 -21 അധ്യയനവർഷത്തിലെ ക്ലബ് ഉദ്ഘാടനവും അനുബന്ധ പ്രവർത്തനങ്ങളും ഓൺലൈൻ ആയിട്ടാണ് സംഘടിപ്പിച്ചത്. ഭരണഘടന ദിനാചരണത്തോടനുബന്ധിച്ച് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിനുവേണ്ടി "നൈതികം" എന്ന പേരിൽ സ്കൂൾ ഭരണഘടന എഴുതി തയ്യാറാക്കി ക്ലബ് ഉദ്ഘാടന വേദിയിൽ പ്രകാശനം ചെയ്തു. ദിനാചരണ പ്രവർത്തനങ്ങളെല്ലാം തന്നെ ഓൺലൈനായി കാലാനുസൃതമായി കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നടത്തുകയുണ്ടായി. ഭൂമികയുടെ പ്രവർത്തനത്തിന്റെ വിജയപാതയിൽ ഒരു പൊൻതൂവലായി ദേശീയ പാർലമെന്റ് അഫേഴ്സ് നടത്തിയ മോക് പാർലമെന്റ് മത്സരത്തിൽ ബെസ്റ്റ് പാർലമെന്ററിയൻ അവാർഡ് 10F - ൽ പഠിച്ചിരുന്ന ഗയ എസ് നു ലഭിക്കുകയുണ്ടായി. 2017 ലും ഇത്തരത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മത്സരത്തിൽ ബെസ്റ്റ് പാർലമെന്റ് അവാർഡ് ലഭിച്ച ചരിത്രം നമ്മുടെ സ്കൂളിനുണ്ട്.