Schoolwiki സംരംഭത്തിൽ നിന്ന്
ജി വി എച്ച് എസ് എസ് ഞെക്കാട് സ്കൂളിലെ സയൻസ് ക്ലബ് ആയ താരാപഥം
ക്ലബ്ബിന്റെ ഉദ്ഘാടനം 2020 ജൂലൈ 21 ന് ഗൂഗിൾ മീറ്റിലൂടെ നടന്നു.ഈ ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രീ അജിത് ഗോപി
(ജോ :ചീഫ് ടെക് :മാനേജർ, അനെർട്ട് )നിർവഹിച്ചു . വിശിഷ്ടാതിഥി ശ്രീ കെ കെ സജീവ് സർ ആയിരുന്നു
നിർവഹിച്ചു.അന്നേ ദിവസം താരാപഥം സയൻസ് ക്ലബ്ബിലെ കുട്ടികൾ ഒരുക്കിയ ഡിജിറ്റൽ മാഗസിൻ ആയ "ചന്ദ്രോദയ"ത്തിന്റെ പ്രകാശനവും നടന്നു. കുട്ടികളുടെ എല്ലാ വിധ കലാ സൃഷ്ട്ടികളും രചനകളും ഉൾപ്പെടുത്തിയാണ് ഈ മാഗസിൻ നിർമിച്ചത്. ശാസ്ത്ര ബോധം കുട്ടികളിൽ വരുത്താനായി 'കഥാമുറി' എന്ന പ്രത്യേക പ്രോഗ്രാമും നടന്നുവരുന്നു കുട്ടികൾ തന്നെ സ്വന്തമായാണ് ഇതിനായി വീഡിയോകൾ ചെയ്യുന്നത്.
ശാസ്ത്രവുമായി ബന്ധപ്പെട്ട കഥകളാണ് കഥാ മുറിയിൽ അവതരിപ്പിക്കുന്നത്.
കുട്ടികൾ ചെയ്ത വീഡിയോകൾ സ്കൂളിലെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും പങ്കിടുകയും അതിലൂടെ സ്കൂളിലെ മുഴുവൻ കുട്ടികളെയും ശാസ്ത്രബോധം ഉള്ളവരായി വളർത്തിയെടുക്കുകയുമാണ് ഈ പരിപാടിയുടെ ലക്ഷ്യം കഥാ മുറിയിലെ കഥകളിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്നു.
അധ്യാപക ദിനവുമായി ബന്ധപ്പെട്ട് ഗുരവേ നമ: എന്ന പ്രത്യേക പ്രോഗ്രാം ഗൂഗിൾ മീറ്റി ലൂടെ നടത്തുകയുണ്ടായി
അതിലൂടെ കുട്ടികൾക്ക് അനുഭവസമ്പത്തുള്ള അധ്യാപകരുമായി സംസാരിക്കാനും ആശയം പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിച്ചു സയൻസ് ക്ലബ്ബിന്റെ ഇതുപോലെയുള്ള പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.