ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾക്ക് കണക്ക് വിഷയത്തിൽ കൂടുതൽ താല്പര്യം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നത്. അതിനായി ഗണിത ഉപന്യാസം, ക്വിസ് മത്സരം തുടങ്ങിയവ നടത്തി കുട്ടികളുടെ അഭിരുചി മനസ്സിലാക്കുകയും അവരുടെ അഭിരുചിക്കനുസരിച്ച്  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. ജോമട്രിക്കൽ ചാർട്ട് ഉണ്ടാക്കിയും, ഗണിത മനുഷ്യനെ നിർമ്മിച്ചും  കുട്ടികൾ പ്രായോഗിക ഉപയോഗങ്ങൾ മനസ്സിലാക്കി. ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ കുട്ടികളിൽ കണക്ക് വിഷയതോടെ ഉണ്ടായിരുന്ന ഒരു സമീപനം മാറ്റി കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിഞ്ഞു . ഗണിത കൗതുകം, ഗണിതമേള തുടങ്ങിയവയിലൂടെ ഗണിതത്തിന് പല മേഖലകൾ  നിത്യജീവിതത്തിൽ എങ്ങനെ ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു . കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് പല ഗണിത പ്രവർത്തനങ്ങൾ ചെയ്യുക വഴി കുട്ടികളിൽ നേതൃത്വപാടവവും അതേപോലെ സഹകരണമനോഭാവം വളർത്താനായി. ഗണിത ക്ലബ്ബ് രാമാനുജൻ ദിവസം ആചരിച്ചു . പ്രത്യേക ക്വിസ് മത്സരം നടത്തി അഭിമുഖങ്ങൾ സംഘടിപ്പിച്ചു അങ്ങനെ കുട്ടികളിൽ ഒരു ശാസ്ത്ര ഗവേഷണത്തിനുള്ള ഒരു അവബോധം വളർത്തി എടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.