ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി).പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നമ്മുടെ സ്കൂളിൽ 2020 ജനുവരിയിൽ ആണ് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി അനുവദിച്ചു കിട്ടിയത്. നിലവിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 88 കേഡറ്റുകൾ അംഗങ്ങളാണ്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ  സ്കൂളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുവാൻ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ കഴിഞ്ഞിട്ടുണ്ട്. 22 പെൺകുട്ടികളും 22 ആൺകുട്ടികളും ആകെ 44 കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്.

എസ് പി സി യൂണിറ്റിന് പ്രവർത്തനങ്ങൾ

ഗാന്ധിജയന്തി ദിനത്തോട് കൂടി ആരംഭിച്ചു കേഡറ്റുകൾ അവരുടെ വീടും പരിസരവും വൃത്തിയാക്കി തുടർന്ന് ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് പ്രസംഗം, ക്വിസ് മത്സരങ്ങളിൽ പങ്കെടുത്തു, കൂടാതെ സ്വാതന്ത്ര്യസമരസേനാനികളുടെ വേഷപക൪ച്ച മത്സരത്തിൽ 24 കേഡറ്റുകൾ പങ്കെടുത്തു.

നവംബർ മാസത്തിൽ എട്ടാംക്ലാസിൽ പഠിക്കുന്ന മാതാപിതാക്കൾ ഇല്ലാത്ത ഒരു കുട്ടിയുടെ കുടുംബത്തിന് ഒരു മാസത്തെ പലവ്യഞ്ജന സാധനങ്ങൾ വാങ്ങിച്ചു നൽകി

എസ് പി സി യൂണിറ്റ് ഈ വർഷത്തെ ശിശുദിനാഘോഷം പാലകോണം ശാന്തിതീരത്തെ അന്തേവാസികളോടൊപ്പമായിരുന്നു. അന്തേവാസികൾക്ക് ഒരു ജോഡി വസ്ത്രങ്ങളും മധുരപലഹാരങ്ങളും നൽകിയാണ് ശിശുദിനം ആഘോഷിച്ചത്. പുത്തനുടുപ്പും പുസ്തകത്തിന്റെ ഭാഗമായി രണ്ടു ജോഡി വസ്ത്രങ്ങൾ തിരുവനന്തപുരം റൂറൽ ജില്ലയിലേക്ക് വാങ്ങി നൽകി

തിരുവനന്തപുരം റൂറൽ ജില്ലയുടെ തദ്ദേശ തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ തദ്ദേശം 2020 ഭാഗമായി കേഡറ്റുകൾ അവരുടെ വീടിന്റെ പരിസരപ്രദേശങ്ങളിലെ വീടുകളിൽ   തെരഞ്ഞെടുപ്പ് ബോധവൽക്കരണവും,ബോധവൽക്കരണ നോട്ടീസ് വിതരണം നടത്തുകയും ചെയ്തു.