ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡിന് മുൻപുള്ള അധ്യയന വർഷം അത്‌ലറ്റിക് മത്സരത്തിൽ നമ്മുടെ സ്കൂൾ സബ്ജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു . അത്‌ലറ്റിക്സിലും ഗെയിംസിലുമായി നമ്മുടെ സ്കൂളിലെ നൂറിലധികം കുട്ടികൾ പല വിഭാഗങ്ങളിലായി  ജില്ലാതലം വരെ പങ്കെടുക്കുകയുണ്ടായി . അതിൽനിന്ന് യോഗ, കരാട്ടെ ,ടെന്നി കോയിറ്റ്, ചെസ്സ് ത്രോബോൾ എന്നീ മത്സരയിനങ്ങളിൽ സംസ്ഥാനതലത്തിൽ മത്സരിക്കുകയും പൊസിഷനുകൾ കരസ്ഥമാക്കുകയും ഉണ്ടായി.

ഈ കോവിഡ് കാലഘട്ടത്തിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും ഉന്മേഷത്തിനും വേണ്ടി

സിലബസ് അനുസരിച്ചുള്ള തിയറി ക്ലാസ്സിനൊടൊപ്പം സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള ചെറിയ ചെറിയ കളികളും കുട്ടികൾക്ക് കൊടുക്കുന്നുണ്ട്.