ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യ വിഷൻ

ഞെക്കാട് ഗവൺമെന്റ് വൊക്കേഷ ഹയർസെക്കൻഡറി സ്കൂളിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ 30 കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് വിഷ്വൽ മീഡിയ  എന്ന ഒരു ക്ലബ്ബ് രൂപീകരിച്ചു. സ്ക്കൂളിലെ മികവുകൾ പൊതുസമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ ഒരു മീഡിയ രൂപീകരിച്ചത്. ന്യൂസ് റീഡിങ്, റൈറ്റിംഗ്,എഡിറ്റിങ്,  സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യൽ തുടങ്ങി ഈ ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും കുട്ടികൾ തന്നെയാണ് ചെയ്യുന്നത്. കുട്ടികൾക്ക് വേണ്ട പിന്തുണ നൽകി അധ്യാപകരും അവരോടൊപ്പമുണ്ട്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ

ദേവദത്തയാണ് ഈ വിഷ്വൽ മീഡിയയുടെ ചീഫ് എഡിറ്റർ. 'വിദ്യാ വിഷൻ 'എന്നാണ് സ്കൂളിന്റെ ന്യൂസ് ചാനലിന് പേര് നൽകിയിരിക്കുന്നത് സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് അനുസരിച്ച് എല്ലാ മാസത്തിലും ഒന്നോരണ്ടോ എപ്പിസോഡ് തയ്യാറാക്കി വിദ്യാ വിഷൻ എന്ന ന്യൂസ് ചാനലിൽ അപ്‌ലോഡ് ചെയ്തു വരുന്നു. ഈ ന്യൂസ് ചാനലിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചത് ആറ്റിങ്ങൽ എം.എൽ.എ ഒ.എസ് അംബിക യാണ്. സ്കൂളിൽ നടക്കുന്ന വാർത്തകൾക്കു പുറമേ  നാട്ടിലെ പ്രമുഖരായ  വ്യക്തികളുമായിട്ടുള്ള അഭിമുഖം, നാടിന്റെ വിശേഷങ്ങൾ തുടങ്ങിയ വാർത്തകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.