മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ, ചേർത്തല ഉപജില്ലയിൽ മുഹമ്മ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മദർ തെരേസ ഹൈസ്കൂൾ(Mother Teresa High School Muhamma).ആലപ്പുഴ ജില്ലയിൽ, വേമ്പനാട്ട് കായലിന്റെ തീരപ്രദേശത്തോടു ചേർന്നുകിടക്കുന്ന വശ്യമനോഹരമായ ഒരു ചെറിയ ഗ്രാമമാണ് മുഹമ്മ. കൃഷിയും മത്സ്യബന്ധനവും കൂടാതെ കയർ മേഖലയെയും ആശ്രയിച്ച് കഴിയുന്ന സാധാരണ ജനങ്ങളുടെ കുട്ടികൾക്ക് അച്ചടക്കവും, കാര്യക്ഷമതയും, മൂല്യബോധവുമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി മുഹമ്മ നസ്രത്ത് കാർമ്മൽ ആശ്രമത്തോട് ചേർന്ന് സി എം ഐ സഭയാൽ സ്ഥാപിതമായിട്ടുള്ള ഒരു വിദ്യാലയമാണ് മദർ തെരേസ ഹൈസ്കൂൾ. കൽക്കത്തയിലെ നിരാലംബർക്ക് ആശ്രയമായി മാറിയ അമ്മയെപ്പോലെ ( വി.മദർ തെരേസ ) ഈ നാട്ടിലെ പാവങ്ങളായ കുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിനുള്ള ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം.
മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ | |
---|---|
വിലാസം | |
മുഹമ്മ മുഹമ്മ , മുഹമ്മ പി.ഒ. , 688525 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 0478 2864038 |
ഇമെയിൽ | 34046alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34046 (സമേതം) |
യുഡൈസ് കോഡ് | 32110400601 |
വിക്കിഡാറ്റ | Q87477605 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല. |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 229 |
പെൺകുട്ടികൾ | 224 |
ആകെ വിദ്യാർത്ഥികൾ | 453 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജെയിംസ്‍കുട്ടി പി എ |
പി.ടി.എ. പ്രസിഡണ്ട് | ദിലീപ് സി പി |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത ഷാജി |
അവസാനം തിരുത്തിയത് | |
09-06-2024 | 34046SITC |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദർ തെരേസ ഹൈസ്കൂൾ 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാർമ്മൽ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാർത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂൾ ആരംഭിക്കാൻ സഹായകമായത്. തുടക്കത്തിൽ കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പഠനവിഭാഗങ്ങളിലായി ഹൈസ്ക്കൂൾ വിഭാഗം മാത്രമുള്ള ഈ സ്കൂളിന് ഇപ്പോൾ 15 ക്ലാസ് മുറികളും,അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. ഈ സ്കൂളിലെ 15 ക്ലാസ് മുറികളും ഹൈടെക് സംവിധാനത്തോടെ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബ് ,ഓഫീസ് മുറികൾ, സ്റ്റാഫ് റൂം, വിശാലമായ ആഡിറ്റോറിയം, സയൻസ് ലാബ് ഇവ നൂതന സംവിധാനത്തോടെ പ്രവർത്തിക്കുന്നു.കൂടാതെ ബാസ്ക്കറ്റ്ബോൾ കോർട്ട്, ക്രിക്കറ്റ് കോർട്ട്എന്നിവ കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കാൻ ഉതകുന്നതാണ്.
ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- എൻ സി സി
- സ്കൗട്ട് ആൻഡ് ഗൈഡ്
- ജൂനിയർ റെഡ്ക്രോസ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ് പ്രവർത്തനങ്ങൾ
2021- 22 അധ്യയനവർഷത്തിലെ ദിനാചരണങ്ങൾ
പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുകയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മദർതെരേസ ഹൈസ്കൂൾ മുഹമ്മയുടെ യൂട്യൂബ് ചാനലിൽ അവ അപ്‌ലോഡ് ചെയ്തു വരികയും ചെയ്യുന്നു.കൂടുതൽ അറിയാൻ
നേട്ടങ്ങൾ
റിസൾട്ട് 2020-21
2020 21 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും 51 കുട്ടികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു.
ബെസ്റ്റ് സ്കൂൾ അവാർഡ്
സി എം ഐ കോർപ്പറേറ്റ് തിരുവനന്തപുരം പ്രോവിൻസിന് കീഴിലുള്ള ഹൈസ്കൂളുകളിൽ നിന്നും ഏറ്റവും ഉയർന്ന വിജയശതമാനത്തിനും പ്രവർത്തന മികവുകൾക്കുമായി ഏർപ്പെടുത്തിയിരിക്കുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് കഴിഞ്ഞ വർഷം മുഹമ്മ മദർ തെരേസ ഹൈസ്കൂളിന് ലഭിക്കുകയുണ്ടായി. പ്രസ്തുത അവാർഡ് 2021ഫെബ്രുവരി ആറാം തീയതി നടത്തിയ ഏകദിന ശിൽപ്പശാലയിൽ വച്ച് ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ ഫാദർ സ്കറിയ എതിരേറ്റിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് ഏറ്റുവാങ്ങി.
ദേശീയ അധ്യാപകഅവാർഡ്
2021 ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് മുൻ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയകിന് ലഭിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദി അവാർഡ്
വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനം ഒട്ടാകെയുള്ള അധ്യാപകർക്കായി 2021 ജൂലൈ മാസത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ ഈ സ്കൂളിലെ ഡ്രോയിങ് അധ്യാപകൻ ശ്രീ കുര്യൻ കെ ജെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.കൂടാതെ 2021 ആഗസ്റ്റ് മാസത്തിൽ നടന്ന ഉപജില്ലാതല വിദ്യാരംഗം കലാസാഹത്യമത്സരങ്ങളിൽ പുസ്തകാസ്വാദനത്തിൽ പത്താം ക്ലാസിലെ കുമാരി അനുശ്രീ ജയമോഹന് രണ്ടാം സ്ഥാനവും കവിതാലാപനത്തിൽ ഒൻപതാം ക്ലാസിലെ കുമാരി ഗൗരിപ്രിയയ്ക്ക് രണ്ടാം സ്ഥാനവും,അഭിനയത്തിൽ പത്താം ക്ലാസിലെ കുമാരി ലെനാ ടോമിക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കുവാൻ സാധിച്ചു.
ഇൻസ്പയർ അവാർഡ്
2021-22 അധ്യായന വർത്തിലെ ഇൻസ്പയർ അവാർഡ് 9ാം ക്ലാസ്സിൽ പഠിക്കുന്ന കുമാരി മീര രാജേന്ദ്രൻ കരസ്ഥമാക്കി.
ചതുരംഗക്കളിയിൽ വിജയത്തിളക്കം
കേരള ചെസ് അസോസിയേഷൻ നടത്തിയ 16 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ചതുരംഗ മത്സരത്തിൽ ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ഇരട്ട സഹോദരിമാർ ഉത്തര എസ്സും, വരദ എസ്സും ഒന്നും, നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. 2022 ജനുവരി 23 ന് വിശാഖപട്ടണത്ത് നടക്കുന്ന ദേശീയ സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഈ കുട്ടികൾ കേരളത്തെ പ്രതിനിധാനം ചെയ്യും
മാനേജ്മെന്റ്
'പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരു അചഞ്ചല സമൂഹമായ് നിലകൊണ്ടിരുന്ന കേരളസമൂഹത്തെ ചലനാത്മകമാക്കുവാൻ, വിദ്യാഭ്യാസത്തെ ഉപകരണമാക്കിയ വ്യക്തിയാണ് വി. ചാവറകുര്യാക്കോസ് ഏലിയാസച്ചൻ. ഭാരതത്തിലെ ഏറ്റവും വലിയ തദ്ദേശീയ സന്യാസ സമൂഹമായ സി എം ഐ സഭയുടെ സ്ഥാപകനും, കേരളത്തിന്റെ നവോത്ഥാന ശില്പ്പിയുമാണദ്ദേഹം. ലോകത്തിലാകമാനം വേരുകളുള്ള ഈ സന്യാസ സമൂഹത്തിന്റെ പ്രധാനപ്പെട്ട ശുശ്രൂഷാരംഗം വിദ്യാഭ്യാസമാണ്.കൂടുതൽ അറിയാൻ
സാരഥികൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പ്രധാനാദ്ധ്യാപകന്റെ പേര് | വർഷം | |
---|---|---|---|
1 | റവ . ഫാ. ജെ റ്റി മേടയിൽ സി എം ഐ | 1983-1995 | |
2 | ശ്രീ .റ്റി കെ തോമസ് | 1995-1997 | |
3 | ശ്രീമതി .ആനി കുഞ്ചെറിയ | 1997-2002 | |
4 | ശ്രീ . ജോർജുകുട്ടി സി വി | 2002-2003 | |
5 | ശ്രീ . സി പി ജയിംസ് | 2003-2014 | |
6 | ശ്രീമതി . ഗ്രേസമ്മ സിറിയക് | 2014-2015 | |
7 | റവ . ഫാ . തോമസ് അലക്സാണ്ടർ സി എം ഐ | 2015-2020 | |
8 | ശ്രീ.മൈക്കിൾ സിറിയക് | 2020-2021 | |
9 | ജെയിംസ്‍കുട്ടി പി എ | 2021- |
വഴികാട്ടി
- മദർതെരേസ ഹൈസ്കൂൾ മുഹമ്മ (M.T.H.S Muhamma), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ (NH-66) കഞ്ഞിക്കുഴി കവലയിൽ നിന്നും കിഴക്കോട്ട് 3 കിലോമീറ്റർ ഉള്ളിലായിസ്ഥിതി ചെയ്യുന്ന മുഹമ്മ പി എച്ച്സി യിൽ നിന്നും 100മീറ്റർ തെക്കുഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.
- ആലപ്പുഴയിൽ നിന്നും മണ്ണഞ്ചേരി വഴി SH40 റോഡിലൂടെ 16 കിലോമീറ്റർ യാത്ര ചെയ്യുമ്പോൾ മുഹമ്മ നസ്രത്ത് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 100 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
{{#multimaps:9.604588871603033, 76.35501634803617|zoom=20}}