മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/മാനേജ്‍മെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാഭ്യാസത്തിലൂടെ മനുഷ്യമനസ്സുകളിൽ, പ്രകാശംനിറക്കുക, അതിലൂടെ സാമൂഹിക പുരോഗതി കൈവരിക്കുക എന്ന ചാവറയച്ചന്റെ ലക്ഷ്യബോധത്തോടെയാണ് സി എം ഐ സഭ ഇന്നും പ്രവർത്തിച്ചുവരുന്നത്.എല്ലാവർക്കും വിദ്യാഭ്യാസം സാധ്യമാക്കുന്നതിന് വേണ്ടി പള്ളിയോടൊപ്പം പള്ളിക്കൂടങ്ങൾ എന്ന മഹത്തായ ആശയം കാഴ്ചവച്ച വിശുദ്ധ ചാവറയച്ചനാൽ രൂപീകൃതമായ സി എം ഐ സഭയുടെ കീഴിൽ 1982 പ്രവർത്തനമാരംഭിച്ച മുഹമ്മ മദർ തെരേസ ഹൈസ്കൂൾ ,സി എം ഐ സഭയുടെ തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസിനു കീഴിലുള്ള ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ. ഫാദർ സ്കറിയ എതിരേറ്റ് സി എം ഐ ആണ്. സ്കൂൾ മാനേജർ റവ. ഫാദർ റോബിൻ അനന്തകാട് സി എം ഐ യും,സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ യുമാണ്.

വിവിധ കാലഘട്ടങ്ങളിലെ മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുള്ള റവ.ഫാദർ മാത്യു പോളച്ചിറ സി എം ഐ, റവ. ഫാദർ ബരാർദ് പാലാത്ര സി എം ഐ, റവ.ഫാദർ മാത്യു വിത്തുവട്ടിക്കൽ സി എം ഐ, ഫാദർ ജോസഫ് വട്ടപ്പറമ്പിൽ സി എം ഐ, റവ. ഫാദർ വർഗീസ് കോട്ടൂർ സി.എം.ഐ, റവ. ഫാദർ ഗ്രിഗറി പെരുമാലിൽ സി എം ഐ, എന്നിവർ സ്കൂളി.ന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വളരെയേറെ സഹായിച്ചിട്ടുണ്ട്.