ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ | |
---|---|
വിലാസം | |
വഴുതക്കാട് ജി ജി എച്ച് എസ് എസ് കോട്ടൺഹിൽ , വഴുതക്കാട് , ശാസ്‌തമംഗലം പി.ഒ. , 695010 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 0471 2729591 |
ഇമെയിൽ | gghsscottonhill@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43085 (സമേതം) |
എച്ച് എസ് എസ് കോഡ് | 01002 |
യുഡൈസ് കോഡ് | 32141100310 |
വിക്കിഡാറ്റ | Q5588863 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 29 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 2691 |
ആകെ വിദ്യാർത്ഥികൾ | 2691 |
അദ്ധ്യാപകർ | 150 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 1200 |
ആകെ വിദ്യാർത്ഥികൾ | 1200 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലീന എം |
പ്രധാന അദ്ധ്യാപകൻ | വി൯സ൯റ്റ് എ & രാജേഷ് ബാബു വി |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രമീള പി പി |
അവസാനം തിരുത്തിയത് | |
09-01-2022 | Aminaroshnie |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
നഗരത്തിന്റെ തിരക്കുകൾക്കിടയിലും ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയും അനുഭവപ്പെടുന്ന ഗവ. ജി. എച്ച്. എസ്. എസ്. കോട്ടൺഹിൽ
ചരിത്രം
വിദ്യാഭ്യാസ ഉന്നമനത്തിൽ ശ്രദ്ധചെലുത്തിയിരുന്ന മഹാരാജാക്കൻമാരിൽ ശ്രേഷ്ഠരായിരുന്ന തിരുവിതാംകൂർ മഹാരാജാവ് നാഗർകോവിലെ എൽ.എം.എസ് സെമിനാരിയിൽ നിന്നും മിഷണറി പ്രവർത്തകനായിരുന്ന ശ്രീ.റോബർട്ടിനെവിളിച്ചു വരുത്തി 1834-ൽ തിരുവനന്തപുരം ആയുർവേദകോളേജിനു സമീപം തുടങ്ങിയ വിദ്യാഭ്യാസ സംരംഭമാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. തുടർന്ന് മഹാരാജാവായിരുന്ന ശ്രീ ഉത്രം തിരുനാൾ സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ഒരു സൌജന്യ പെൺപള്ളിക്കൂടം 1835-ൽ സ്ഥാപിക്കുകയുണ്ടായി. അന്നത്തെ നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ഈ സ്ക്കൂൽ - 'The Maharaja Free school' എന്ന പേരിൽ അറിയപ്പെട്ടു. ഇത് അക്കാലത്ത് പ്രവർത്തിച്ചു വന്നത്. ഇന്ന് പാളയത്തുള്ള ഗവ. സംസ്കൃത കോളേജ് നിലനില്ക്കുന്ന കെട്ടിടത്തിലാണ് തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി.പി.രാമസ്വാമി അയ്യർ ഇതിനെ മൂന്നായി തിരിച്ച് പരുത്തിക്കുന്ന്, ബാർട്ടൺഹിൽ, മണക്കാട് എന്നീ പ്രദേശങ്ങളിൽ മാറ്റി സ്ഥാപിച്ചു. വളരെക്കാലം പരുത്തിക്കുന്ന് സ്ക്കൂൾ എന്നറിയപ്പെട്ടിരുന്നു. ഈ സ്ക്കൂൾ പിന്നീട് കോട്ടൺഹിൽ സ്ക്കൂൾ എന്നറിയപ്പെടുവാൻ തുടങ്ങി.ഈ സ്ക്കൂളിന്റെ തുടക്കത്തിൽ പ്രൈമറി, അപ്പർപ്രൈമറി ഹൈസ്ക്കൂൾ എന്നീ വിഭാഗങ്ങൾ പ്രവർത്തിച്ചിരുന്നു. 1935-ൽ ഈ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യുകയും പ്രൈമറി വിഭാഗം ഈ സ്ക്കൂളിൽ നിന്നും മാറ്റുകയും ചെയ്തു. അധിക വായനക്ക് ......
ഭൗതികസൗകര്യങ്ങൾ
5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 4500 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്, കോട്ടൺഹിൽ. 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 12 കെട്ടിടങ്ങളിലായി വിവിധ വിഭാഗങ്ങളിലായി 99 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 31 ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്. HSS വിഭാഗത്തിൽ 24 റൂമുകളും ഒരു മൾട്ടീമീഡിയ റൂം, ഒരു language lab, computer lab, മറ്റു വിഷയങ്ങളുടെ ലാബുകൾ എന്നീ സൗകര്യങ്ങൾ ഉണ്ട്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഹൈസ്കൂളിനു 4 കമ്പ്യൂട്ടർ ലാബുണ്ട്. 30 കമ്പ്യൂട്ടറുകളുമുണ്ട്. യു.പി. വിഭാഗത്തിനു താത്കാലിക കമ്പ്യൂട്ടർ ലാബ് ഉണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിനായി ബയോളജി, ഫിസിക്സ്, കെമിസ്‍ട്രി, മാത്‍സ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം, ഒരു അസംബ്ലി ഹാൾ എന്നിവ ഉണ്ട്. സ്കൂളിൽ ഡോക്ടറുടെ സേവനത്തോടെ ഒരു ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഒരു സ്റ്റോറും, ക്യാന്റീനും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. മ്യൂസിക് റൂം, മ്യൂസിക് പാർക്ക്, ജൈവവൈവിധ്യ തോട്ടം, നക്ഷത്രവനം എന്നിവ സ്കൂളിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. കുട്ടികൾക്കായി ഗേൾസ് ഫ്രണ്ടിലി ബാത്ത്റൂമുകൾ, CWSN കുട്ടികൾക്കായുള്ള പ്രത്യേകം ക്ലാസ് മുറികൾ എന്നിവയും സ്കൂളിലുണ്ട്. മാസ്റ്റർ പ്ലാൻ പ്രകാരം 17 കോടിയുടെ അതിവിശാലമായ പുതിയ കെട്ടിടം നിർമ്മിച്ചു .
അക്കാദമികേതര പ്രവർത്തനങ്ങൾ
സ്കൂൾ ബോഗ്
ബോഗ് https://cottonhillit.blogspot.com
നേട്ടങ്ങൾ /മികവുകൾ
2018-19 എസ്.എസ്.എൽ.സി. മികച്ച വിജയം
2019 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് മികച്ച വിജയം ലഭിച്ചു. പരീക്ഷ എഴുതിയ കുട്ടികളിൽ 99 ശതമാനം കുട്ടികൾ വിജയിക്കുകയും 62 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിക്കുകയും ചെയ്തു.
യു.എസ്.എസ്. സ്കോളർഷിപ്പ്
2018-19 അക്കാദമിക വർഷത്തിൽ ഏഴാം തരത്തിൽ പഠിച്ചിരുന്ന അഞ്ച് കുട്ടികൾക്ക് യു.എസ്.എസ്. ലഭിച്ചു.
എം.ടി.എസ്.ഇ. പരീക്ഷ
2018-19 അക്കാദമിക വർഷത്തിൽ നടത്തിയ എം.ടി.എസ്.ഇ. പരീക്ഷയിൽ 12-ാം തരത്തിൽ അദ്വൈത സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും 9-ാം തരത്തിൽ ഷിഫാന നാലാം സ്ഥാനവും 8-ാം തരത്തിൽ ഇന്ദ്രജ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
പഠനോത്സവം
സ്കൂളിന്റെ പഠനോത്സവം ഫെബ്രുവരി 8-ാം തീയതി സ്കൂളിന്റെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്നു. ഡെപ്യൂട്ടി മേയർ ശ്രീമതി രാഖി രവികുമാർ ഉദ്ഘാടനം നിർവഹിച്ചു. 9.30 മുതൽ 3.30 വരെ ആയിരുന്നു പരിപാടി. ഇതിൽ 5 മുതൽ 7 വരെ കുട്ടികളുടെ പഠനുവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ മാറ്റുരയ്ക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അവർക്കാവശ്യമായ ലാപ്‍ടോപ്, സ്ക്രീൻ തുടങ്ങിയവ സജ്ജീകരിച്ചു. കൂടാതെ കുട്ടികൾ ചെയ്ത ഡോക്കുമെന്റേഷൻ, കോട്ടൺ കൈറ്റ്സ് മാഗസിൻ എന്നിവ പഠനോത്സവത്തിൽ കുട്ടികളെയും രക്ഷാകർത്താക്കളെയും കാണിച്ചു.
കോട്ടൺഹില്ലിൽ നിന്ന് നാസയിലേക്ക്
ആദിശങ്കര ഏഷ്യാനെറ്റ് യംങ് സയന്റിസ്റ്റ് അവാർഡിന് ഇഷാനി ആർ കമ്മത്തിന് 3-ാം സമ്മാനം നേടി, ഒക്ടോബർ, നവംബർ മാസങ്ങളിലായി പത്ത് ദിവസം അമേരിക്കയിൽ നാസ, ഗൂഗിൾ, ടെക്സാസ് തുടങ്ങിയ ചരിത്ര പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചു. തുടർന്ന് വൈ. ഐ.പി. യംങ് ഇനവേറ്റിവ് പ്രോഗ്രാമിൽ ഇഷാനി തിരഞ്ഞെടുക്കപ്പെടുകയും ഗോൾഡൻ ഗ്രൂപ്പിൽ ഉൾപ്പെടുകയും ചെയ്തു. ക്ലേ ഉപയോഗിച്ച് ജൈവവൈവിധ്യ സാനിറ്ററി നാപ്കിൻ നിർമ്മിച്ചാണ് ഇഷാനിക്ക് ഈ നേട്ടങ്ങൾ കരസ്ഥമായത്. താൻ നിർമ്മിച്ച സാനിറ്ററി നാപ്കിൻ പേറ്റന്റിനായി നൽകി കാത്തിരിക്കുകയാണ് ഇഷാനി.
ഹരിതവിദ്യാലയം മികച്ച 12കളിൽ ഒന്ന്
ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച 12 സ്‍കൂളുകളിൽ ഒന്നായി. ഒന്നര ലക്ഷം രൂപ സമ്മാനമായി ലഭിച്ചു.
മഴുക്കീർ സ്കൂളിന് ഒരു കൈതാങ്ങ്
വെള്ളപ്പൊക്കത്താൽ ദുരിതമനുഭവിക്കുന്ന ചെങ്ങന്നൂരിലെ മഴുക്കീർ യു.പി സ്കൂളിലെ 200 ഓളം വരുന്ന എല്ലാ കുട്ടികൾക്കും ബാഗ് ,കുട ,സ്റ്റീൽ ബോട്ടിൽ , പാത്രം ,ഗ്ലാസ്, പ0ന ഉപകരണങ്ങൾ എന്നിവ നൽകി .കൂടാതെ അധ്യാപകർക്കായി പഠനോപകരണങ്ങൾ തുടങ്ങിയവയും നൽകി .( മാതൃഭൂമി പത്രം സെപ്തoബർ 1). അതോടൊപ്പം ചെങ്ങന്നൂരിലെ കല്ലിശ്ശേരി ,മുളക്കുഴ എന്നീ സ്കൂളുകൾക്ക് കുട്ടികൾക്ക് നോട്ട് ബുക്കുകൾ , പേന പെൻസിൽ തുടങ്ങിയ പഠന ഉപകരണങ്ങളും നൽകി .ഈ പ്രവർത്തനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ഒരേ മനസ്സോടെ പ്രവർത്തിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി.
- എസ്.പി.സി.
- ജൂനിയർ റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഹെൽത്ത് ക്ലിനിക്ക്
- റേഡിയോ - പിങ്ക് എഫ്.എം
- നേർക്കാഴ്ച
സാമൂഹ്യ മേഖല
- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ.
- ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖന സംഘടിപ്പിക്കൽ .
- വിവിധ ബോധവൽക്കരണ ക്ലാസുകൾ
- സ്കൂൾ പരിസര ശൂചീകരണം .
- സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം .
- പ്രധാന്യമുള്ള ദിനാചരണങ്ങൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .
- ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവനം സന്ദർശിച്ച് ക്ലാസ് കൊടുക്കുന്ന പ്രവർത്തനം
- രോഗികൾക്ക് ചികിത്സാ സഹായം
- രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ
- രക്ഷകർത്താക്കൾക്കായി കമ്പ്യൂട്ടർ സാക്ഷരത പരിപാടി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1940-48 | ശ്രീമതി. മോറസ് |
1948-1952 | ശ്രീമതി. പാറുക്കുട്ടിയമ്മ . പി.ആർ |
1952-56 | ശ്രീമതി. ഭാരതിയമ്മ .എൽ |
1956-58 | ശ്രീമതി. ഗൌരിക്കുട്ടിയമ്മ .കെ |
1958-64 | ശ്രീമതി. ഭാനുമതിയമ്മ. കെ |
1964-71 | ശ്രീമതി. ദാക്ഷായണിയമ്മ |
1971-75 | ശ്രീമതി. പത്മാവതിയമ്മ .കെ |
1975-76 | ശ്രീമതി. ലക്ഷ്മിക്കുട്ടിയമ്മ .ജെ |
1976-76 | ശ്രീമതി. കാർത്ത്യായിനി അമ്മ. സി.പി |
1976-79 | ശ്രീമതി. സുകുമാരിയമ്മ |
1979-83 | ശ്രീമതി. ഇന്ദിര ദേവി .കെ |
1983-84 | ശ്രീമതി. വസന്താദേവി |
1984-84 | ശ്രീമതി. സരളകുമാരി ദേവി .പി |
1984-86 | ശ്രീമതി. അന്നമ്മ ജോർജ് |
1984-88 | ശ്രീമതി. കമലമ്മ .ബി |
1986-90 | ശ്രീമതി. ബേബി .സി.പി |
1988-93 | ശ്രീമതി. ജയകുമാരി .ജി |
1993-95 | ശ്രീമതി. കൃഷ്ണമ്മാൾ .വി |
1993-98 (അഡീ.) | ശ്രീമതി. മേരി ആൻ ആന്റണി .എ |
1995-99 | ശ്രീമതി. അംബികാ കുമാരി .കെ.സി ് |
1998-01 | ശ്രീമതി. ആരിഫ ബീവി . എ.എഫ് |
1999-02 | ശ്രീമതി. അമൃതകുമാരി പിള്ള .എസ്. |
2002-05 | ശ്രീമതി. നദീറ ബീവി .എം. |
2002-03 (അഡീ) | ശ്രീമതി. വിജയലക്ഷ്മി അമ്മ |
2003-04 (അഡീ) | ശ്രീമതി. വസന്തകുമാരി അമ്മ. എൽ |
2004-07 | ശ്രീമതി. അഞ്ജലി ദേവി .ആർ |
2006- 07 | ശ്രീമതി. വസന്തകുമാരി . ടി |
2007- | ശ്രീമതി.പ്രസന്നകുമാരി. ആർ |
2007- (അഡീ) | ശ്രീമതി.കൃഷ്ണകുമാരി. കെ |
2016-17 | ശ്രീമതി സുജന (പ്രിൻസിപ്പൽ എച്ച്.എം )
ശ്രീമതി ഉഷാദേവി.എൽ (അഡിഷണൽ എച്ച്.എം) |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ശ്രീമതി. പ്രൊഫ. ഹൃദയകുമാരി, ശ്രീമതി. സുഗതകുമാരി, ശ്രീമതി. നളിനി നെറ്റോ I.A.S, ശ്രീമതി. ശ്രീലേഖ.I.PS, ശ്രീമതി. കെ.എസ്.ചിത്ര, ശ്രീമതി. ഡോ.രാജമ്മ രാജേന്ദ്രൻ, ശ്രീമതി. മല്ലികാ സുകുമാരൻ, ശ്രീമതി. രാഖി രവികുമാർ, ശ്രീമതി. ബിന്ദു പ്രദീപ്, ശ്രീമതി ലക്ഷ്മി ഗോപാലകൃഷ്ണൻ, ശ്രീമതി. കെ.എ.ബീന, ശ്രീമതി. ഡോ. കോമളവല്ലി അമ്മ, ശ്രീമതി. പത്മജാ രാധാകൃഷ്ണൻ, ശ്രീമതി. അഞ്ജിത എസ്.ശങ്കർ
ഉപതാളുകൾ
ഭിന്നശേഷി സൗഹൃദ വിദ്യാലയം| ചിത്രശാല| കുട്ടികളുടെ രചനകൾ| ആർട്ട് ഗാലറി|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.50236,76.96263 | zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43085
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ