ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ഭിന്നശേഷി സൗഹൃദ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടൺഹിൽ സ്കൂളിൽ ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സാധാരണ കുട്ടികളോടൊപ്പം ക്ലാസ് മുറിയിലുള്ള പഠനത്തിന് മുൻതൂക്കം നൽകി വരുന്നു. കൂടാതെ ഒരു ടോയ്‍ലറ്റ് സൗകര്യമുള്ള പ്രത്യേക മുറിയും അവർക്കായി നൽകിയിട്ടുണ്ട്. അവിടെ അധിക റിസോഴ്സുകളും പഠനോപകരണങ്ങളും വീൽ ചെയറുകളും സജ്ജമാക്കിയിട്ടുണ്ട്. ഭിന്നശേഷികുട്ടികൾക്ക് വേണ്ടി പ്രത്യേകം അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ട്. കാഴ്ച പരിമിതി നേരിടുന്ന കുട്ടികൾക്കായി ബ്രെയ്‍ലി ലിബി പരിശീലിപ്പിക്കുന്ന ഒരു അദ്ധ്യാപികയും നിലവിലുണ്ട്. അഗ്രികൾച്ചർ യൂണിവേഴ്സിറ്റി സജ്ജമാക്കി തന്ന ഒരു ഹോർട്ടി തറാപ്പി ഗാർഡൻ സ്കൂളിലുണ്ട്. ഇവിടെ ചെടികളെ പരിപാലിച്ച് നോക്കി വളർത്തുന്നത് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഈ കുട്ടികളാണ്. സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികളുടെ ഭവനത്തിൽ ചെന്ന് ക്ലാസുകൾ നൽകി വരുന്നു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഈ കുട്ടികൾക്ക് വേണ്ടിയുള്ള റിസോഴ്സുകൾ തയാറാക്കുകുയും കമ്പ്യൂട്ടർ പരിശീലനം നൽകി വരുകയും ചെയ്യുന്നു.

CWSN വിഭാഗത്തിലെ കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണയും എല്ലാ പ്രവർത്തനങ്ങളിലും പൂർണ പങ്കാളിത്തം

ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. URC സൗത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ, വിക്ടേഴ്സ് ചാനലിന് സമാന്തരമായ അനുരൂപണ പ്രവർത്തന ഗ്രൂപ്പായ വൈറ്റ് ബോർഡിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ നൽകി വരുന്നു. 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന CWSN കുട്ടികൾക്ക് ക്ലാസ്സ് ഗ്രൂപ്പിൽ റിസോഴ്സ് ടീച്ചറിനെ ഉൾപ്പെടുത്തി കുട്ടികൾക്ക് കൂടുതൽ സഹായം ഉറപ്പു വരുത്തിയിട്ടുണ്ട്. വിവിധദിനാചരണങ്ങളിൽ CWSN കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഡിസംബർ 3 ലോകഭിന്നശേഷിദിനത്തിൽ Disabled Day യെ കുറിച്ച് 5E യിലെ തങ്കലക്ഷ്മി പ്രസംഗം അവതരിപ്പിച്ചു.URC സംഘടിപ്പിച്ചു. പ്രോഗ്രാമിൽ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു. കോവിഡ് കാലത്ത് സുമനസ്സുകളായ അധ്യാപകരുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരിയായ മഞ്ചിമയ്ക്ക് ഒരു വീടൊരുക്കികൊടുക്കാൻ സാധിച്ചു. ഹിമാചൽ പ്രദേശിലെ കുട്ടികളും , കേരളത്തിലെ 14 ജില്ലകളിലെ കുട്ടികളും ഗൂഗിൾ മീറ്റ് വഴി നടത്തിയ ഇന്ററാക്ഷനിൽ നമ്മുടെ സ്കൂളിലെ പത്താം ക്ലാസ്സുകാരി ശ്രീലക്ഷ്മി .. എന്ന കുട്ടിക്ക് പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. ഇത് മാത്രമല്ല ശിശു ക്ഷേമ സമിതി നടത്തിയ സംസ്ഥാനതല ആഘോഷത്തിൽ കുട്ടികളുടെ സ്പീക്കറായി നമ്മുടെ സ്കൂളിലെ അഞ്ചാംക്ലാസ്സുകാരി ഉമ എസ്.തിരഞ്ഞെടുക്കപെട്ടു. ശിശുദിനാഘോഷത്തിൽ ഭിന്നശേഷിക്കാരിയായ കീർത്തന ഡി എസ് നാടൻപാട്ട് അവതരിപ്പിക്കുകയും മാളവിക ശിശുദിന സന്ദേശം നൽകുകയും ചെയ്തു.