"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മാസ്റ്റർ പ്ലാൻ) |
|||
വരി 67: | വരി 67: | ||
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BC തിരുവിതാംകൂറിന്റെ] ചരിത്രമുറങ്ങുന്ന [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] ജില്ലയിൽ അന്താരാഷ്ട്രാ വിനോദസഞ്ചാരകേന്ദ്രമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%B3%E0%B4%82 കോവളത്തിനും] അതി പുരാതന [https://en.wikipedia.org/wiki/Vizhinjam_Cave_Temple ഗുഹാ ക്ഷേത്രം] നിലകൊള്ളുന്ന, അന്താരാഷ്ട്രാ തുറമുഖ നഗരമായി മാറിക്കൊണ്ടിരിക്കുന്ന [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%82 വിഴിഞ്ഞത്തിനും] അടുത്തായി സാമൂഹിക പരിഷ്കർത്താവായ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF മഹാത്‌മ അയ്യങ്കാളിയുടെ] ജന്മം കൊണ്ട് ധന്യമായ [https://en.wikipedia.org/wiki/Venganoor വെങ്ങാനൂരിൽ] എച്ച്. എസ്. എസ്. ഫോർ ഗേൾസ് വെങ്ങാനൂർ എന്ന പെൺകുട്ടികൾ മാത്രം പഠിക്കുന്ന [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 വിദ്യാലയം] നൂറ്റാണ്ടിന്റെ നിറവിൽ അഭിമാനപുരസരം നിലകൊള്ളുന്നു.</p> | [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BC തിരുവിതാംകൂറിന്റെ] ചരിത്രമുറങ്ങുന്ന [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] ജില്ലയിൽ അന്താരാഷ്ട്രാ വിനോദസഞ്ചാരകേന്ദ്രമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%B3%E0%B4%82 കോവളത്തിനും] അതി പുരാതന [https://en.wikipedia.org/wiki/Vizhinjam_Cave_Temple ഗുഹാ ക്ഷേത്രം] നിലകൊള്ളുന്ന, അന്താരാഷ്ട്രാ തുറമുഖ നഗരമായി മാറിക്കൊണ്ടിരിക്കുന്ന [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%82 വിഴിഞ്ഞത്തിനും] അടുത്തായി സാമൂഹിക പരിഷ്കർത്താവായ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF മഹാത്‌മ അയ്യങ്കാളിയുടെ] ജന്മം കൊണ്ട് ധന്യമായ [https://en.wikipedia.org/wiki/Venganoor വെങ്ങാനൂരിൽ] എച്ച്. എസ്. എസ്. ഫോർ ഗേൾസ് വെങ്ങാനൂർ എന്ന പെൺകുട്ടികൾ മാത്രം പഠിക്കുന്ന [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 വിദ്യാലയം] നൂറ്റാണ്ടിന്റെ നിറവിൽ അഭിമാനപുരസരം നിലകൊള്ളുന്നു.</p> | ||
<p align="justify"> | <p align="justify"> | ||
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82 കേരള പൊതു വിദ്യാഭ്യാസ] ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻകര] വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%95%E0%B5%8B%E0%B5%BC%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B5%87%E0%B4%B7%E0%B5%BB തിരുവനന്തപുരം കോർപറേഷനിൽ] തിരുവനന്തപുരം [https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E2%80%8C%E0%B4%B8%E0%B4%AD ലോക്‌സഭാ] മണ്ഡലത്തിലും കോവളം [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD നിയമസഭാ] നിയോജക മണ്ഡലത്തിലും എച്ച്. എസ്. എസ്. ഫോർ ഗേൾസ് വെങ്ങാനുർ സ്ഥിതി ചെയ്യുന്നു | [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82 കേരള പൊതു വിദ്യാഭ്യാസ] ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻകര] വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%95%E0%B5%8B%E0%B5%BC%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B5%87%E0%B4%B7%E0%B5%BB തിരുവനന്തപുരം കോർപറേഷനിൽ] തിരുവനന്തപുരം [https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E2%80%8C%E0%B4%B8%E0%B4%AD ലോക്‌സഭാ] മണ്ഡലത്തിലും കോവളം [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD നിയമസഭാ] നിയോജക മണ്ഡലത്തിലും എച്ച്. എസ്. എസ്. ഫോർ ഗേൾസ് വെങ്ങാനുർ സ്ഥിതി ചെയ്യുന്നു</p> | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
<p align="justify"> | <p align="justify"> |
02:29, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ | |
---|---|
വിലാസം | |
വെങ്ങാനൂർ എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ , വെങ്ങാനൂർ പി.ഒ. , 695523 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1920 |
വിവരങ്ങൾ | |
ഇമെയിൽ | girlsvenganoor44049@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44049 (സമേതം) |
എച്ച് എസ് എസ് കോഡ് | 01062 |
യുഡൈസ് കോഡ് | 32140200507 |
വിക്കിഡാറ്റ | Q64036090 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 59 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 1081 |
അദ്ധ്യാപകർ | 75 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 717 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രേമജ് കുമാർ ഡി ബി |
പ്രധാന അദ്ധ്യാപിക | ഉമ വി എസ് |
പി.ടി.എ. പ്രസിഡണ്ട് | ഹരീന്ദ്രൻ നായർ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജയശ്രീ |
അവസാനം തിരുത്തിയത് | |
13-03-2022 | 44049 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവിതാംകൂറിന്റെ ചരിത്രമുറങ്ങുന്ന തിരുവനന്തപുരം ജില്ലയിൽ അന്താരാഷ്ട്രാ വിനോദസഞ്ചാരകേന്ദ്രമായ കോവളത്തിനും അതി പുരാതന ഗുഹാ ക്ഷേത്രം നിലകൊള്ളുന്ന, അന്താരാഷ്ട്രാ തുറമുഖ നഗരമായി മാറിക്കൊണ്ടിരിക്കുന്ന വിഴിഞ്ഞത്തിനും അടുത്തായി സാമൂഹിക പരിഷ്കർത്താവായ മഹാത്‌മ അയ്യങ്കാളിയുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂരിൽ എച്ച്. എസ്. എസ്. ഫോർ ഗേൾസ് വെങ്ങാനൂർ എന്ന പെൺകുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയം നൂറ്റാണ്ടിന്റെ നിറവിൽ അഭിമാനപുരസരം നിലകൊള്ളുന്നു.
കേരള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ തിരുവനന്തപുരം കോർപറേഷനിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലും കോവളം നിയമസഭാ നിയോജക മണ്ഡലത്തിലും എച്ച്. എസ്. എസ്. ഫോർ ഗേൾസ് വെങ്ങാനുർ സ്ഥിതി ചെയ്യുന്നു
ചരിത്രം
1920 ൽ ക്രാന്തദർശിയായ ശ്രീ. എൻ. വിക്രമൻ പിള്ള സ്ഥപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ പ്രാരംഭ കാലത്ത് പ്രിപ്പറേട്ടറി ക്ലാസ്സും ഒന്നു മുതൽ മൂന്ന് വരെ ക്ലാസ്സുകളുമാണ് ഉണ്ടായിരുന്നത്. വെങ്ങാനൂർ, കല്ലിയൂർ, വിഴിഞ്ഞം, കോട്ടുകാൽ എന്നീ പഞ്ചായത്തുകളിൽ അന്ന് മറ്റൊരു ഇംഗ്ലീഷ് മീഡിയം സ്കൂളും ഉണ്ടായിരുന്നില്ല. 1945- ൽ വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1960-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പട്ടംതാണുപിള്ള സ്കൂൾ സന്ദർശിക്കാനെത്തി. വിദ്യാഭ്യാസ വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം സ്കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തുകയും കുട്ടികളുടെ ബാഹുല്യം ശ്രദ്ധിക്കുകയും ചെയ്തു. തുടർന്ന് ആൺ, പെൺ പള്ളിക്കൂടങ്ങളായി രണ്ടായി വിഭജിക്കാനുള്ള തീരുമാനമായി. 1961 സെപ്തംബർ 4 ന് വിഭജന ഉത്തരവ് നടപ്പായപ്പോൾ ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ വെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് രണ്ട് വലിയ വിദ്യാലയങ്ങളായി മാറി.
വിദ്യാലയ ചരിത്രം കൂടുതൽ അറിയാൻ
വിദ്യാലയ ചരിത്രം വീഡിയോ കാണാൻ - "നൂറ്റാണ്ടിന്റെ നിറവിൽ"
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 4 കെട്ടിടങ്ങളിലായി 32 ക്ലാസ്സ് മുറികളും സയൻസ് ലാബും ഗ്രന്ഥശാലയും ഉണ്ട്. ഇവയിൽ 18 എണ്ണം സ്മാർട്ട് ക്ലാസ്സ് മുറികളാണ്. യു. പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകമായി ഓരോ കമ്പ്യൂട്ടർ ലാബ് ഉണ്ട്. കൂടാതെ സ്പോർട്ട്സിനും എസ്. പി. സി ക്കും ഓരോ മുറികളും ഭക്ഷണം പാകം ചെയ്യുന്നതിന് പാചകപ്പുരയും ഉണ്ട്. ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളുണ്ട്. അവയിൽ 11 ഉം സ്മാർട്ട് ക്ലാസ്സ് മുറികളാണ്. ഫിസിക്സ് , കെമിസ്ട്രി, ബോട്ടണി, സുവോളജി, ജിയോഗ്രഫി വിഷയങ്ങൾക്ക് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ പ്രത്യേകം ലാബുകൾ ഉണ്ട്. മാത്തമാറ്റിക്സ് ലാബ് പണിപ്പുരയിലാണ്. ഹയർ സെക്കന്ററിക്ക് മാത്രമായി ഒരു കമ്പ്യൂട്ടർ ലാബും സജ്ജീകരിച്ചിട്ടുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിന് പ്രത്യേകം ടോയ്ലറ്റ് സൗകര്യം (17 ടോയ് ലറ്റുകൾ) ഉണ്ട്. . അതിവിശാലമായ ഒരു കളിസ്ഥലവും ആയിരം പേർക്ക് ഇരിക്കാവുന്ന വിശാലമായ ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. ബി. എസ്. എൻ. എൽ ന്റെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്. വിദ്യാർത്ഥിനികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി 3 ബസ്സുകൾ വിദ്യാലയത്തിനുണ്ട്.
ഹൈടെക്ക് സ്ക്കൂൾ പദ്ധതി
ഹൈടെക്ക് സ്ക്കൂൾ പദ്ധതി പ്രകാരം 5/4/2018 മുതൽ നമ്മുടെ സ്കൂളിൽ ഹൈസ്കൂളിൽ 18 ലാപ് ടോപ്പുകൾ, 16 പ്രൊജക്റ്ററുകൾ, 18 സ്പീക്കറുകൾ എന്നിവ ലഭിച്ചു. ഇതോടുകൂടി ക്ലാസ്സ് മുറിയിലെ പഠന പ്രവർത്തനങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ സുഗമവും ഉപകാരപ്രദവുമായി മാറി. കമ്പ്യൂട്ടർ ലാബിലെ പഠന സ്വകര്യത്തിനായി ഹൈസ്കൂളിൽ 8 ലാപ് ടോപ്പുകളും യു പി വിഭാഗത്തിൽ 10 lലാപ് ടോപ്പുകളും 10 സ്പീക്കറുകളും 4 പ്രൊജക്റ്ററുകളും ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 1 പ്രൊജക്ടർ ലഭിച്ചു. ഒരു ടി.വി, വെബ് ക്യാമറ, ക്യാമറ, പ്രിന്റർ എന്നിവയും ലഭിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ കൃത്യമായി നടന്നു വരുന്നു.
ഭിന്നശേഷി സൗഹൃദ വിദ്യാലയം
ഉൾചേർന്ന വിദ്യാഭ്യസത്തിന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെയും സ്കൂളിൽ ചേർത്ത് അവർക്കു ആവശ്യമായ പിന്തുണയും നൽകിവരുന്നു. പരീക്ഷകളിൽ സ്ക്രൈബ് ,ഇന്റെർപ്രെട്ടർ സഹായവും നൽകുന്നു. സ്കൂളുകളിൽ സ്‌പെഷ്യൽ എഡ്യൂക്കേറ്റർ സേവനവും ഉണ്ട് . ഇവിടെ ബി ആർ സി യിൽ നിന്നും നിയമിച്ച സ്പെഷ്യൽ എഡ്യൂക്കേറ്റർ ദിവ്യ ജി കെ യാണ് നിലവിൽ ഉള്ളത്. വർഷങ്ങളായി ഭിന്നശേഷി കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.
ഭൗതിക സാഹചര്യങ്ങൾ
- ക്ലാസ്സ് മുറികൾ ഭിന്ന ശേഷിക്കാർക്ക് കൂടി പ്രയോജനകരമായി ഒരിക്കിയിരിക്കുന്നു
- അഡാപ്റ്റീവ് ടോയ്‍ലറ്റ് സൗകര്യം
- റാമ്പ് റെയിൽ സൗകര്യം
പഠന പ്രവർത്തനങ്ങൾ
പാഠ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ നൽകുന്നു . വായനകാർഡുകൾ നല്കി വായനെ പ്രോത്സാഹിപ്പിക്കുന്നു. ഫ്ളാഷ് കാർഡുകൾ നൽകി എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നു. ചിത്ര വായനയ്ക്കു ചിത്രപുസ്തകങ്ങൾ നൽകുന്നു. നോട്ട് പകർത്തി എഴുതാൻ പരിശീലനം കൊടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഭിന്നശേഷി കുട്ടികൾക്ക് പ്രതേക പരിശീലനം നൽകി വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- പേപ്പർ ഉപയോഗിച്ച് വിവിധ ക്രാഫ്റ്റ് വർക്ക് പരിശീലനം.
- ഡാൻസ് ,മ്യൂസിക് എന്നിവയുടെ പരിശീലനം.
- സ്കൂൾ കലോത്സവങ്ങളിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം
- ചിത്ര രചന ,വാട്ടർ കളർ ,പാവ നിർമാണം ഫാബ്രിക് പെയ്ന്റിങ് എന്നിവയിൽ പരിശീലനം
- യോഗ ,എയ്റോ ബിക്‌സ് എന്നിവയിൽ പരിശീലനം
ഇതര പ്രവർത്തനങ്ങൾ
- മാസത്തിൽ ഒന്നോ രണ്ടോ തവണ ക്ലാസ്സ് ടീച്ചർ ,സ്പെഷ്യൽ എഡ്യൂക്കേറ്റർ ,കുട്ടികളുടെ വീട് സന്ദർശീ ക്കുന്നു
- വീട്ടിൽ കിടപ്പായ കുട്ടികളെ ,ആ കുട്ടിയുടെ ക്ലാസ്സിൽ പഠിക്കുന്ന മറ്റുകുട്ടികൾ സന്ദർശിക്കുന്ന പരിപാടിയായ ചങ്ങാതികൂട്ടം നടത്തിവരുന്നു
- ആഘോഷ ദിനങ്ങളിൽ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു.
- 2019-2020 അധ്യയന വർഷത്തിൽ ക്രിസ്തുമസിനോട് അനുബന്ധിച്ചു കുട്ടികൾ ഗ്രീറ്റിംഗ് കാർഡ് നിർമ്മിച്ച് ഡി പി ഒ, എ ഇ ഒ, ബി ആ ർ സി, എന്നിവിടങ്ങളിൽ കൊടുക്കുകയുണ്ടായി.
- കുട്ടികൾക്കായി വിനോദ യാത്രകളും സംഘടിപ്പിക്കാറുണ്ട് .സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികളെയും ഉൾപ്പെടുത്തിയാണ് വിനോദയാത്ര സംഘടിപ്പിക്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സാഹിത്യവേദി
- ഗാന്ധിദർശൻ
- പഠനവിനോദയാത്ര
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കിളിക്കൊഞ്ചൽ
- നേർക്കാഴ്ച
- അക്ഷരവൃക്ഷം
- ദിനാചരണങ്ങൾ
- ബാന്റ് ട്രൂപ്പ്
- സ്കൂൾ യൂട്യൂബ് ചാനൽ
- സ്കൂൾ ഫേസ് ബുക്ക് പേജ്
- സ്കൂൾ ബ്ലോഗ്
മികവുകൾ
- 26-2-2022 നു നടന്ന 19 -മത് തിരുവനന്തപുരം ജില്ലാ ബേസ്‍ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നമ്മുടെ കുട്ടികൾ നേടി
- ഇൻസ്പയർ അവാർഡ് 2022 ൽ- സംസ്ഥാന തല പങ്കാളിത്തം. ജില്ലാ തലത്തിൽ തെരെഞ്ഞെടുക്കപ്പെട്ട 9 ആശയങ്ങളിലൊന്ന് നമ്മുടെ സ്കൂളിലെ അഭിരാമിയുടേത്.
- 2018-2019, 2019- 2020 അധ്യയന വർഷങ്ങളിൽ തുടർച്ചയായി എസ് എസ് എൽ സി ക്ക് ലഭിച്ച നൂറുമേനി വിജയം
- 1200 ൽ 1200 മാർക്ക് നേടിയ വന്ദന ഏ. എൽ എന്ന വിദ്യാർഥിനിയുടെ തിളക്കമാർന്ന വിജയം സ്കൂളിനെ മികവിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചു.
- 2019-21 അധ്യയന വർഷത്തിൽ പ്ലസ് ടു വിഭാഗത്തിൽ 68 ഫുൾ എ പ്ലസ് നേടാൻ സാധിച്ചു. ബാലരാമപുരം ഉപജില്ലയിൽ ഇത്രയും എ പ്ലസ് നേടുന്ന ഏക വിദ്യാലയമാണ് നമ്മുടേത്
- കോഴിക്കോട് വച്ച് നടന്ന സംസ്ഥാന റഗ്ഗ്ബി മത്സരത്തിൽ ശാലു സന്തോഷ്, ഹെനിൻ ആഷ് സന്തോഷ് എന്നീ വിദ്യാർഥിനികൾ സ്വർണമെഡൽ കരസ്ഥമാക്കിയ
- . 2021 ൽ വുഷു എന്ന മത്സരയിനത്തിൽ സംസ്ഥനതലത്തിലും ദേശീയ തലത്തിലും നന്ദന എന്ന വിദ്യാർഥിനി സ്വർണ്ണ മെഡൽ കരസ്ഥമാക്കി.
- 2022 ൽ ദേശീയ ബോർഡ് സ് കേറ്റിങ്ങിൽ വിദ്യാ ദാസ് സ്വർണ്ണ മെഡൽ നേടി
- ശാസ്ത്ര രംഗം മത്സരത്തിൽ നന്ദിനി വിജയ് ശാസ്ത്രലേഖനത്തിലും അഥീന അനീഷ് എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്രകുറിപ്പ് എന്ന മത്സരയിനത്തിലും സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിൽ പങ്കെടുത്തു
- പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങൾ എന്ന ആശയം പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗ മാ യി തിരുവനന്തപുരം നഗരസഭ നടത്തിയ മത്സരത്തിൽ ഭവ്യ .ബി ചിത്രരചനാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി
പ്രവർത്തനങ്ങൾ, അംഗീകാരങ്ങൾ, മികവുകൾ - പത്ര വാർത്തയിലൂടെ
മാനേജ്മെന്റ്
സ്കൂളിന്റെ മാനേജർ ശ്രീമതി ദീപ്തിഗിരീഷാണ്.
നൂറിന്റെ നിറവിൽ നിറ ശോഭ പരത്തി പഴമയുടെയും പാരമ്പര്യത്തിന്റെയും നിറദീപവുമേന്തി നൂറുമേനി വിജയത്തിളക്കവുമായി ജ്വലിച്ചുനിൽക്കുന്ന സരസ്വതീക്ഷേത്രമാണ് വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. സ്ത്രീത്വത്തിന്റെ പ്രൗഢത, ആഢ്യത്വത്തിലൂന്നിയ ലാളിത്യം, ദീപ്തമായ വ്യക്തിത്വം എന്നിവ സമഞ്ജസമായി സമ്മേളി ക്കുന്ന മഹനീയ സാമീപ്യമാണ് ഈ സ്കൂളിന്റെ സ്വന്തം സാരഥി ശ്രീമതി ദീപ്തി ഗിരീഷ്. സഹവർത്തിത്വത്തിന്റേയും സഹാനുഭൂതിയുടെയും കർമ്മകുശലതയുടെയും മനോജ്ഞമായ ഒരു ഒത്തുചേരലാണ് നമ്മുടെ പ്രിയ മാനേജർ. ഈ പെൺ പള്ളിക്കൂടത്തിന്റെ സാരഥ്യം ഈ പൊൻ വളയിട്ട കൈകളിൽ ഒരമ്മയുടെ കരുതൽ പോലെ സുരക്ഷിതമാണ് എന്നു തന്നെ പറയാം. സ്കൂളിന്റെ ഓരോ പ്രവർത്തന മികവിലും മാർഗ്ഗദീപമായും അധ്യാപക- വിദ്യാർത്ഥി സമൂഹത്തിന് വിജയ പന്ഥാവിലേക്കുള്ള ഒരു കൈത്താങ്ങുമായി വർത്തിക്കുന്ന മാനേജ്മെന്റിന്റെ സാന്നിധ്യവും ഇടപെടലും തികച്ചും ശ്ലാഘനീയമാണ്.
മുൻ സാരഥികൾ
- ശ്രീ.എൻ.വിക്രമൻപിള്ള - സ്ഥാപക മാനേജർ
- ശ്രീ.എൻ.പത്നനാഭപിള്ള
- ശ്രീമതി.എ.സരസ്വതി അമ്മ
- ശ്രീ. പി ചന്ദ്രശേഖര പിള്ള
- ശ്രീമതി .ആനന്ദവല്ലി അമ്മ
- ശ്രീ.അഡ്വ. ഗിരീഷ് കുമാർ
മുൻ മാനേജർമാരുടെ ചിത്രങ്ങൾ
അദ്ധ്യാപക രക്ഷാകർത്തൃ സമിതി (പി റ്റി എ)
ഒരു വിദ്യാലയത്തിന്റെ സമഗ്രവും ഫലപ്രദവുമായ പ്രവർത്തനത്തിലെ പ്രധാന ഘടകങ്ങൾ അദ്ധ്യാപകരും വിദ്യാർഥികളും രക്ഷാകർത്താക്കളുമാകുന്നു. ഈ മൂന്ന് ഘടകങ്ങളും തമ്മിൽ നിരന്തരമായി ബന്ധപ്പെടുന്നതിനും വിദ്യാർഥികളുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു പി.ടി.എ നമ്മുടെ വിദ്യാലയത്തിനുണ്ട് . അദ്ധ്യാപക രക്ഷാകർത്തൃസമിതിയിൽ എല്ലാ അദ്ധ്യാപകരും രക്ഷിതാക്കളും അംഗങ്ങളാണ്. അധ്യയന വർഷാരംഭത്തിൽ ചേരുന്ന പൊതുയോഗത്തിൽ വച്ച് അതതു വർഷത്തെ പി.റ്റി .എ കമ്മിറ്റി അംഗങ്ങളേയും പ്രസ്തുത അംഗങ്ങളിൽ നിന്നും പ്രസിഡൻ്റ് ,വൈസ് പ്രസിഡൻറ് ,എന്നിവരേയും തെരഞ്ഞെടുക്കുന്നു .സ്ക്കൂളിലെ പ്രിൻസിപ്പൽ സമിതിയുടെ സെക്രട്ടറിയായും ഹെഡ്മിസ്ട്രസ് ട്രെഷററായും പ്രവർത്തിക്കുന്നു .വിദ്യാർഥിനികളുടെ പൊതു ക്ഷേമത്തെ അടിസ്ഥാനമാക്കിയുള്ള വിവിധ പ്രവർത്തനങ്ങളുടെ ചുമതല പി.ടി.എ യിൽ നിക്ഷിപ്തമാണ് . നിസ്വാർഥരായ രക്ഷകർത്താക്കളുടെ അർപ്പണബോധത്തോടെയുള്ള കൂട്ടായ പ്രവർത്തനം ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് വളരെയധികം സഹായിച്ചിട്ടുണ്ട്.
പ്രസിഡൻറ് : ശ്രീ ഹരീന്ദ്രൻ നായർ എസ്
വൈസ് പ്രസിഡൻ്റ് :ശ്രീ സന്തോഷ് കുമാർ
സെക്രട്ടറി : ശ്രീ .പ്രേമജ് കുമാർ .ഡി.ബി
ട്രഷറർ : ശ്രീമതി .വി.എസ് .ഉമ
അക്കാദമിക് മാസ്റ്റർ പ്ലാൻ
മാസ്റ്റർ പ്ലാൻ സമർപ്പണം
പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തോടനുബന്ധിച്ച് നടന്ന മാസ്റ്റർ പ്ലാൻ സമർപ്പണം 15/2/2018 ൽ വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.ജി.എസ്.ശ്രീകല, മാനേജർ ശ്രീമതി .ദീപ്തി ഗിരീഷിന് നൽകി കൊണ്ട് നിർവ്വഹിച്ചു. പ്രസ്തുത യോഗത്തിൽ മുൻ ഹെഡ് മാസ്റ്ററും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ രാമകൃഷ്ണൻ നായർ , മുൻ ഹെഡ് മാസ്റ്ററും ദേശീയ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ. ആർ എസ് മധുസുദനൻ നായർ എന്നിവർ സംസാരിച്ചു. ബാലരാമപുരം ബി. ആർ. സി യിലെ ബി. പി. ഒ ആയ അനീഷ് സാർ ചടങ്ങിൽ സംബന്ധിക്കുകയും സംസ്ഥാന സർക്കാർ ഇത്തരം ഒരു മാസ്റ്റർ പ്ലാൻ രൂപീകരണം എന്തിന് വേണ്ടി ചെയ്തു?, ഇതിന്റെ പ്രധാന്യം എന്താണ് എന്ന് വിശദീകരിക്കുകയും ചെയ്തു. ശ്രീ ആർ എസ് മധുസുദനൻ നായർ അക്കാദമിക്ക് മാസ്റ്റർ പ്ലാനിനെ കുറിച്ച് അഭിപ്രായം പറയുകയും അതിൽ വരുത്തേണ്ട മാറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. താൻ പഠിപ്പിച്ച വിദ്യാർത്ഥികൾക്കെല്ലാം ഇംഗ്ലീഷിന് എ പ്ലസ് വാങ്ങാൻ കഴിഞ്ഞു എന്നതിനാൽ കേന്ദ്രമന്ത്രി ശ്രീമതി സ്‍മൃതി ഇറാനിയുടെ പ്രത്യേക അവാർഡിന് അർഹയായ 1978 എസ്. എസ്. എൽ. സി ബാച്ചിലെ ശ്രീമതി അനിതാ കൃഷ്ണൻ പൂർവ്വ വിദ്യാർത്ഥിനി സംഘടനയെ പ്രതിനിധീകരിച്ച് യോഗത്തിൽ സംസാരിച്ചു. പി റ്റി എ പ്രസിഡന്റ്, എം.പി.റ്റി.എ പ്രസിഡന്റ്, പി. റ്റി. എ വൈസ് പ്രസിഡന്റ്, അദ്ധ്യാപകനായ ശ്രീ. രഞ്ജിത് കുമാർ സാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഹയർ സെക്കന്ററി പ്രിൻസിപ്പലിന്റെ ചാർജ് വഹിച്ചിരുന്ന ശ്രീമതി. ജിൽ സ്വാഗതവും ഹെഡ് മിസ്ട്രസ് ശ്രീമതി. ബി. ശ്രീലത മാസ്റ്റർ പ്ലാനിന്റെ അവതരണവും നടത്തി.
മാസ്റ്റർ പ്ലാൻ
ആയിരക്കണക്കിന് പ്രദേശവാസികൾക്ക് മികവിന്റെ വെളിച്ചം പകർന്ന ഈ സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഇനിയും ഉയരേണ്ടതായിട്ടുണ്ട്. ചർച്ചകളിൽ ഉയർന്നു വന്ന അഭിപ്രായങ്ങളുടെയും സമഗ്രമായ പഠനത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിലാണ് മാസ്റ്റർ പ്ലാൻ രൂപപ്പെടുത്തിയിട്ടുള്ളത്. പ്രസ്തുത രേഖയുടെ രണ്ടാം അദ്ധ്യായത്തിൽ സ്കൂളിന്റെ നിലവിലുള്ള പരിമിതികളും കുറവുകളും വിശകലനം ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാവിയിലേയ്ക്കുള്ള വികസന പ്രവർത്തനങ്ങൾ രൂപം നൽകുമ്പോൾ ഉണ്ടായിരിക്കേണ്ട അടിസ്ഥാന ലക്ഷ്യങ്ങളാണ് നാലാം അദ്ധ്യായത്തിൽ വിവരിക്കുന്നത്. അതിന് വേണ്ടിയുള്ള പ്രവർത്തന പരിപാടികൾ പ്രോജൿടുകളുടെ രൂപത്തിൽ അഞ്ചാം അദ്ധ്യായത്തിൽ വിവരിക്കുന്നു. ആറാം അദ്ധ്യായത്തിൽ പദ്ധതികളുടെ നിർവ്വഹണ തന്ത്രങ്ങളും സംഘാടനവും സംബന്ധിച്ചു വിവരിക്കുന്നു.
ഉച്ചഭക്ഷണ പരിപാടി 2021_2022
സർക്കാരിൻ്റെ സഹായത്തോടെ നടന്നു വരുന്ന ഉച്ചഭക്ഷണ പരിപാടിയിൽ 598 കുട്ടികളാണ് പങ്കെടുക്കുന്നത്. എല്ലാ വിദ്യാർത്ഥിനികൾക്കും പോഷകമൂല്യമുള്ള ആഹാരം ലഭ്യമാക്കാൻ ഹെഡ്മിസ്ട്രസ് ശ്രീമതി വി. എസ് ഉമ ടീച്ചറും, ഉച്ചഭക്ഷണ പരിപാടി ചാർജുള്ള അദ്ധ്യാപികയായ ശ്രീമതി സംഗീത എം. എസ് ഉം വളരെയധികം ശ്രദ്ധിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം മുട്ട, പാൽ എന്നിവ നൽകുന്നുണ്ട്. ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമാക്കുന്നതിന് ജീവനക്കാരുടെ സേവനം ലഭ്യമാകുന്നു. അധ്യാപക, അനധ്യാപക ജീവനക്കാരുടെ വകയായുള്ള സാമ്പത്തിക സഹായം ചിക്കൻ കറി ഉൾപ്പെടുത്താനും പ്രത്യേക ദിവസങ്ങളിൽ വിഭവസമൃദ്ധമാക്കാനും ഉപകരിക്കുന്നു. ഉച്ചഭക്ഷണ കമ്മിറ്റി പ്രവർത്തനങ്ങളും വിലയിരുത്തലും ഈ പരിപാടി കുറ്റമറ്റതാക്കുന്നതിന് ഏറെ സഹായിക്കുന്നു.
പരീക്ഷയും മൂല്യനിർണ്ണയവും
അധ്യയനം കാര്യക്ഷമമാക്കുവാൻ പരീക്ഷയും മൂല്യനിർണ്ണയവും കൃത്യവും കാര്യക്ഷമമായും നടക്കേണ്ടതുണ്ട്. അധ്യാപിക നൽകുന്ന പഠനപ്രവർത്തനങ്ങൾ കൊണ്ട് കുട്ടികൾക്ക് എന്ത് പഠനേട്ടങ്ങൾ കൈവരിക്കാനായി എന്നും അത് എത്രത്തോളം അനുയോജ്യമായിരുന്നു എന്ന് കണ്ടെത്തുന്നതിന് നിരന്തരവും സമഗ്രവുമായ മൂല്യനിർണയ വിലയിരുത്തൽ രീതിയാണ് നടപ്പിലാക്കുന്നത്. ഓരോ യൂണിറ്റ് കഴിയുമ്പോഴും ക്ലാസ് ടെസ്റ്റ് നടത്തുകയും മിടുക്കരായവർക്ക് പ്രോത്സാനങ്ങൾ നൽകുകയും പിന്നോക്കം പോയവർക്ക് പ്രത്യേക ക്ലാസ് നൽകി വരികയും ചെയ്യുന്നു. ഭിന്ന ശേഷി ക്കാർക്ക് അവർക്ക് അനുയോജ്യമായ പഠനരീതിയും വിലയിരുത്തൽ രീതിയും സി. ഡബ്ലിയു. എസ്. എൻ അദ്ധ്യാപികയുടെ മേൽനോട്ടത്തിൽ നൽകി വരുന്നു
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
മുൻ പ്രധാനാദ്ധ്യാപകർ | |
---|---|
കാലയളവ് | പേര് |
1961 - 1962 | ശ്രീ കെ ആർ രാമചന്ദ്രൻ പിള്ള |
1963 - 1964 | ശ്രീ കെ വേലുപ്പിള്ള |
1964 - 1968 | ശ്രീ ലോയിഡ് ജോർജ് |
1968 - 1974 | ശ്രീ കെ ആർ രാമചന്ദ്രൻ പിള്ള |
1974 - 1983 | ശ്രീ ലോയിഡ് ജോർജ് |
1983 - 1985 | ശ്രീമതി എം രാജമ്മ |
1985 - 1987 | ശ്രീമതി സി ജെ രാജലക്ഷ്മി ഭായ് |
1987- 1988 | ശ്രീ എൻ രാമകൃഷ്ണൻ നായർ |
1988 - 1988 | ശ്രീമതി പി സരോജിനി അമ്മ |
1988 - 1991 | ശ്രീമതി കെ എം പദ്മകുമാരി അമ്മ |
1991 - 1994 | ശ്രീ ആർ എസ് മധുസൂദനൻ നായർ |
1994 - 1997 | ശ്രീമതി ജി സരസ്വതി അമ്മ |
1997 - 1998 | ശ്രീമതി എ വസുമതി അമ്മ |
1998 - 1999 | ശ്രീകെ പി ഗോപാലകൃഷ്ണൻ ആചാരി |
1999 - 2000 | ശ്രീമതി എൽ സരോജിനി |
2000-2001 | ശ്രീമതി പി രാധ ദേവി |
2001 - 2001 | ശ്രീ കെ ശ്രീകുമാർ |
2001- 2004 | ശ്രീമതി കെ ചന്ദ്രിക ദേവി |
2004- 2005 | ശ്രീവി ശശിധരൻ നായർ |
2005 - 2008 | ശ്രീമതി ഐ ശൈലജ ദേവി |
2008 -2010 | ശ്രീമതി വി ഗിരിജ കുമാരി |
2010 - 2019 | ശ്രീമതി ബി ശ്രീലത |
2019 - 2020 | ശ്രീമതി പി എൽ ശ്രീലതാദേവി |
പൂർവ്വ വിദ്യാർത്ഥി സംഘടന- സതീർത്ഥ്യം
പൂർവ്വ വിദ്യാർത്ഥിനികൾക്ക് വിദ്യാലയവുമായുള്ള ആത്മബന്ധം നിലനിർത്തുവാനും വിദ്യാലയത്തിൻ്റെ യശസ്സിനു വേണ്ടി എല്ലാ മേഖലകളിലും പ്രവർത്തിക്കുവാനുo ഈ സംഘടന ശ്രമിക്കുന്നു. ഓരോ വർഷവും പൊതുയോഗം ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | ഡോ. ശാന്ത |
2 | ഡോ. സുമ |
3 | ഡോ. മഞ്ജു .ആർ. വി |
4 | ഡോ. മിനി |
5 | ഡോ. ആനന്ദറാണി |
6 | ഡോ. സജനി |
7 | ഡോ. ശാലിനി.ആർ |
8 | ഡോ. ലിയോറാണി |
9 | ഡോ. ആശ |
10 | ഡോ. ലിസി എബ്രഹാം |
11 | കവിത എം എ
(എൻവയോൺമെന്റൽ എൻജിനിയർ, ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ ക്വാളിറ്റി, യു എസ് എ) |
12 | ശ്രീമതി. ബിന്ദു - സീരിയൽ ആർട്ടിസ്റ്റ് |
13 | ശ്രീമതി. അമൃത - സീരിയൽ ആർട്ടിസ്റ്റ് |
14 | ശ്രീമതി. അശ്വതി ചന്ദ് - സീരിയൽ ആർട്ടിസ്റ്റ് |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്നും പളളിച്ചൽ വിഴിഞ്ഞം ബസിൽ വെങ്ങാനൂർ ജംഗ്ഷനിൽ ( 1.8 കി.മീ ) ഇറങ്ങുക. അവിടെ നിന്നും നീലകേശി റോഡിലൂടെ നടന്ന് ചാനൽ റോഡിലൂടെ വലത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താവുന്നതാണ്.
- തിരുവനന്തപുരത്തു ( തമ്പാനൂർ ബസ് സ്റ്റേഷൻ) നിന്നും പള്ളിച്ചൽ വിഴിഞ്ഞം ബസിൽ (തിരുവനന്തപുരം കളിയിക്കാവിള ദേശീയ പാതയിലൂടെ പള്ളിച്ചൽ ജംഗ്‌ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ്) വെങ്ങാനൂർ ജംഗ്ഷനിൽ (15.6 കി.മീ ) ഇറങ്ങുക. അവിടെ നിന്നും നീലകേശി റോഡിലൂടെ നടന്ന് ചാനൽ റോഡിലൂടെ വലത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താം.
- കിഴക്കേക്കോട്ട (തിരുവനന്തപുരം) നിന്നും വെങ്ങാനൂർ കിഴക്കേക്കോട്ട ബസിൽ (തിരുവല്ലം വഴി പാച്ചല്ലൂർ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് പൂങ്കുളം വഴി ) വെങ്ങാനൂർ ജംഗ്ഷനിൽ ( 16 കി.മീ )ഇറങ്ങുക. അവിടെ നിന്നും നീലകേശി റോഡിലൂടെ നടന്ന് ചാനൽ റോഡിലൂടെ വലത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താം.
- വിഴിഞ്ഞം - പൂവ്വാർ റോഡിൽ മുക്കോല ജംഗ്ഷനിൽ നിന്നും(3.3 കി.മീ) ആട്ടോ മാർഗ്ഗം വിഴിഞ്ഞം - ബാലരാമപുരം റോഡിലൂടെ മുള്ളു മുക്ക് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വെങ്ങാനൂർ നീലകേശി റോഡിലൂടെ സ്കൂളിലെത്താം.
- എല്ലാ റൂട്ടിലും ആട്ടോ , ടാക്സി സൗകര്യം ലഭ്യമാണ്
{{#multimaps: 8.39500,77.00315 | zoom=18 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44049
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ