എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ശ്രീമതി സിന്ധു പി എൽ

ശ്രീമതി ആശാമോൾ കെ എസ്

സ്റ്റൂഡന്റ് പോലീസ് കാഡറ്റ് ഉദ്ഘാടനം

വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് , കേരള സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയോടനുബന്ധിച്ച് 07/09/2021 എസ്.പി സി അനുവദിച്ച് കിട്ടി. 17/09/21 ന് എസ്. പി സി സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി നിർവ്വഹിക്കുകയും അതെ സമയം നമ്മുടെ സ്കൂളിൽ ബഹു. കോവളം എം.എൽ.എ. വിൻസെന്റ് ഉദ്ഘാടനം ചെയ്യുകയും, എസ്.പി.സി സർട്ടിഫിക്കറ്റ് വിഴിഞ്ഞം സ്റ്റേഷനിലെ സുരേഷ് കുമാർ സാർ മാനേജർക്ക് നൽകി പ്രകാശനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ഉമ ടീച്ചർ, പോലീസ് വിഭാഗത്തിലെ യശോദരൻ സാർ , പൂർവ്വ വിദ്യാർത്ഥിനിയും പിങ്ക് പോലീസുമായ രജനി, പി.ടി.എ. പ്രസിഡന്റ്, സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു.

നമ്മുടെ സ്കൂളിലെ എസ്.പി.സി യ്ക്ക് നേതൃത്വം നൽകുന്നത് പോലീസ് ട്രെയിനിംഗ് കോളേജിൽ നിന്ന് പാസ്സിംഗ് ഔട്ട് പരേഡ് പൂർത്തിയാക്കിയ സി പി ഒ ശ്രീമതി സിന്ധു പി എൽ, എ.സി.പി.ഒ ആയ ശ്രീമതി ആശാമോൾ കെ എസ് എന്നിവർ ആണ്.

15/12/21 ന് എസ് പി സി സ്കൂൾ തല ഉദ്ഘാടനം  വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ.എസ് ശ്രീകുമാർ , ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ് . വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി (സി.ഐ) എസ്.ഐ ജോൺ ബ്രിട്ടോ, ഹെഡ്മിസ്ട്രസ്സ് ഉമ ടീച്ചർ പ്രേമജ്കുമാർ (എച്ച്.എസ് എസ് ) സാർ , പി.ടി.എ പ്രസിഡന്റ് ഹരിന്ദ്രൻ നായർ , അദാനി ഗ്രൂപ്പ് അംഗം ജോർജ് സെൻ , വിഴിഞ്ഞം ലയൺസ് ക്ലബ് അംഗം വിനോദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

ക്രിസ്തുമസ് ദ്വിദിന ക്യാമ്പ് 2021-2022

എസ് പി സി ടെ ആദ്യ ക്യാമ്പ് ക്രിസ്തുമസ് ദ്വിദിന ക്യാമ്പ് " സമ്പൂർണ്ണ ആരോഗ്യം " 2021 ഡിസംബർ 31 നും - 2022 ജനുവരി 01 നും ആയി വളരെ ഭംഗിയായി നടത്തി. 2021 ഡിസംബർ 31 ന് ബഹു. കോവളം എം.എൽ എ വിൻസെന്റ് എസ്.പി.സി പതാക ഉയർത്തുകയും വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിഴിഞ്ഞം എസ് എച്ച് ഒ   പ്രജീഷ് ശശി, എസ്.ഐ ജോൺ ബ്രിട്ടോ, ഹെഡ്മിസ്ട്രസ്റ്റ് ഉമ ടീച്ചർ എന്നിവർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. തുടർന്ന് ജെറി പ്രേംരാജ് സ്മൃതി മണ്ഡപത്തിൽ എസ്.പി.സി കേഡറ്റുകൾ പുഷ്പാർച്ചന നടത്തി. ക്യാമ്പിന്റെ ആദ്യ ദിനം തിരു.എ.ഡി. എൻ. ഒ ഗോപകുമാർ സാർ ക്ലാസ്സ് എടുത്തു. എസ്.പി.സി കേഡറ്റ്കൾക്ക് "കൗമാര പ്രശ്നങ്ങളും / പരിഹാരത്തെ കുറിച്ച് നമ്മുടെ ബയോളജി ടീച്ചറായ ശ്രീകല ടീച്ചർ ക്ലാസ്സ് എടുത്തു. കായിക പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് തിരുമല ബധിര വിദ്യാലയത്തിലെ കായികാധ്യാപകൻ സനു സാർ ക്ലാസ്സ് എടുത്തു. എസ്.പി.സി യൂണിഫോമിന്റെ പ്രാധാന്യത്തെ കുറിച്ച് വിഴിഞ്ഞം കോസ്റ്റ് ഗാർഡ് എസ്.എച്ച്. ഒ അനിൽ കുമാർ സാർ ക്ലാസ്സ് എടുത്തു. ആരോഗ്യവും - ശുചിത്വത്തെ കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ് സാർ ക്ലാസ്സ് എടുത്തു. എസ് പി.സി കേഡറ്റിന്റെ പുതുവർഷ ആഘോഷം വൃദ്ധ സദനമായ കൃപാ തീരത്ത്.

മെഡിക്കൽ ക്യാമ്പ്

തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനും ഗവ. ആയുർവേദ ഡിസ്പെൻസറി കോവളവുമായി അനുബന്ധിച്ച് നടത്തുന്ന സാർക് മൊബൈൽ പ്രോജക്ടിന്റെ ഭാഗമായുള്ള മെഡിക്കൽ ക്യാമ്പ് 19/02/22 ശനിയാഴ്ച വെങ്ങാനൂർ ഗേൾസിൽ ബഹുമാനപ്പെട്ട വിഴിഞ്ഞം എസ് ഐ ജോൺ ബ്രിട്ടോ സാർ ഉദ്ഘാടനം ചെയ്ത‍ു.

ലോക "വനിത ദിനം

ലോക "വനിത ദിന "ത്തോടനുബന്ധിച്ച്  എസ് പി സി  കുട്ടികളുടെ സൈക്കിൾ റാലി വിഴിഞ്ഞം എസ്.ഐ  ജോൺ ബ്രിട്ടോ  സാർ, മാനേജർ ശ്രീമതി ദീപ്തി ഗിരീഷ്, ഹെഡ്മിസ്ട്രസ്സ് വി.എസ്  ഉമ ടീച്ചർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മാറിയ ജീവിത സാഹചര്യത്തിൽ  പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട അതിജീവന തന്ത്രങ്ങളെ കുറിച്ച് സംസാരിക്കുവാൻ പൂർവ്വ വിദ്യാത്ഥിനി കൂടിയായി അനിത എ ക്ലാസ്സ് എടുത്തു.വൃദ്ധസദനമായ പുനർജ്ജനിയിലേയ്ക്ക് വനിതാ ദിനത്തിൽ എസ്.പി. സി കുട്ടികൾ മധുരം നൽകി കൊണ്ട് അമ്മമാരുമായി ഒരു സ്നേഹ സംഭാഷണം.

സൈബർ സുരക്ഷയും സൈബർ ചതിക്കുഴികളും

9/3/22  ന് 2 മണിക്ക് എസ് പി സി കുട്ടികൾക്കും ഹൈസ്കൂൾ കുട്ടികൾക്കും സൈബർ സുരക്ഷയും സൈബർ ചതിക്കുഴികളെയും കുറിച്ചും " ഹൈ ടെക് എൻക്വയറി സെല്ലിലെ റിട്ടയേർഡ് അസിസ്റ്റന്റ് കമാന്ററായ "ശ്രീ എൻ വിനയകുമാരൻ സാർ " ക്ലാസ്സ് എടുത്തു

ചിത്രശാല