എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മികവുകൾ

  • 26-2-2022 നു നടന്ന 19 -മത് തിരുവനന്തപുരം ജില്ലാ ബേസ്‍ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നമ്മുടെ കുട്ടികൾ നേടി
  • ഇൻസ്പയർ അവാർഡ് 2022 ൽ- സംസ്ഥാന തല പങ്കാളിത്തം. ജില്ലാ തലത്തിൽ തെരെഞ്ഞെടുക്കപ്പെട്ട 9 ആശയങ്ങളിലൊന്ന് നമ്മുടെ സ്കൂളിലെ അഭിരാമിയുടേത്.
  • 2018-2019, 2019- 2020 അധ്യയന വർഷങ്ങളിൽ തുടർച്ചയായി എസ് എസ് എൽ സി ക്ക് ലഭിച്ച നൂറുമേനി വിജയം
  • 1200 ൽ 1200 മാർക്ക് നേടിയ വന്ദന ഏ. എൽ എന്ന വിദ്യാർഥിനിയുടെ തിളക്കമാർന്ന വിജയം സ്കൂളിനെ മികവിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചു.
  • 2019-21 അധ്യയന വർഷത്തിൽ പ്ലസ് ടു വിഭാഗത്തിൽ 68 ഫുൾ എ പ്ലസ് നേടാൻ സാധിച്ചു. ബാലരാമപുരം ഉപജില്ലയിൽ ഇത്രയും എ പ്ലസ്  നേടുന്ന ഏക വിദ്യാലയമാണ്  നമ്മുടേത്
  • കോഴിക്കോട് വച്ച് നടന്ന സംസ്ഥാന റഗ്ഗ്ബി മത്സരത്തിൽ ശാലു സന്തോഷ്, ഹെനിൻ ആഷ് സന്തോഷ് എന്നീ വിദ്യാർഥിനികൾ സ്വർണമെഡൽ കരസ്ഥമാക്കിയ
  • . 2021 ൽ വുഷു എന്ന മത്സരയിനത്തിൽ സംസ്ഥനതലത്തിലും ദേശീയ തലത്തിലും നന്ദന എന്ന വിദ്യാർഥിനി സ്വർണ്ണ മെഡൽ കരസ്ഥമാക്കി.
  • 2022  ൽ ദേശീയ ബോർഡ് സ് കേറ്റിങ്ങിൽ വിദ്യാ ദാസ് സ്വർണ്ണ മെഡൽ നേടി
  • ശാസ്ത്ര രംഗം മത്സരത്തിൽ നന്ദിനി വിജയ് ശാസ്ത്രലേഖനത്തിലും അഥീന അനീഷ് എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്രകുറിപ്പ് എന്ന മത്സരയിനത്തിലും സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി  ജില്ലാതലത്തിൽ പങ്കെടുത്തു
  • പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങൾ എന്ന ആശയം പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗ മാ യി തിരുവനന്തപുരം നഗരസഭ നടത്തിയ മത്സരത്തിൽ ഭവ്യ .ബി ചിത്രരചനാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി
എസ് എസ് എൽ സി 2021

അധ്യാപകർ

ശ്രീ ആർ .എസ് മധുസൂദനൻ നായർ,ദേശീയ അദ്ധ്യാപക അവാർഡ്
സംസ്ഥാന അവാർഡ്, ശ്രീ ആർ .എസ് മധുസൂദനൻ നായർ, മുൻ ഹെഡ് മാസ്റ്റർ

ശ്രീ ആർ .എസ് മധുസൂദനൻ നായർ, മുൻ ഹെഡ് മാസ്റ്റർ

ദേശീയ അദ്ധ്യാപക അവാർഡ്

  • ശ്രീ ആർ .എസ് മധുസൂദനൻ നായർ, മുൻ ഹെഡ് മാസ്റ്റർ

സംസ്ഥാന അവാർഡ്

  • ശ്രീ .രാമകൃഷ്ണൻ നായർ, മുൻ ഹെഡ് മാസ്റ്റർ
  • ശ്രീ .കെ .ആർ സുരേഷ് കുമാർ, സയൻസ് അദ്ധ്യാപകൻ
2020-21 യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ച ഗാഥ .എൽ, ആദിത്യ .എം, അഭിജ സന്തോഷ്, വൈഷ്ണവി .എ .എസ്, പഞ്ചമി .കെ .എസ്, ദീപിക .എസ് .ആർ, അതിഥി ഗോപൻ

വിദ്യാർത്ഥിനികൾ

  • 2020-21 യു എസ് എസ് സ്കോളർഷിപ്പ് നമ്മുടെ സ്കൂളിലെ ഗാഥ .എൽ, ആദിത്യ .എം, അഭിജ സന്തോഷ്, വൈഷ്ണവി .എ .എസ്, പഞ്ചമി .കെ .എസ്, ദീപിക .എസ് .ആർ, അതിഥി ഗോപൻ എന്നീ 7 വിദ്യാർത്ഥിനികൾക്ക് ലഭിച്ചു.
  • ജു-ജിറ്റ് സൂ മത്സരത്തിൽ രണ്ട് സ്വർണ്ണ മെഡലും ഒരു വെള്ളിമെഡലും നേടിയ6 സി യിലെ ശ്രേയ ജെ ലാൽ
    കോഴിക്കോട് നടന്ന കേരളാ സംസ്ഥാന ജു-ജിറ്റ് സൂ മത്സരത്തിൽ രണ്ട് സ്വർണ്ണ മെഡലും ഒരു വെള്ളിമെഡലും 6 സി യിലെ ശ്രേയ ജെ ലാൽ കരസ്ഥമാക്കി.
  • ഇൻസ്പെയർ അവാർഡ് .. 2018 .. 19 അഭിരാമി .എസ്.ആർ
  • ശാസ്ത്രമേളയിലെ സംസ്ഥാന പങ്കാളിത്തവും എ ഗ്രേഡും - അഭിരാമി .എസ് .ആർ ,അമൃതാ വിജയൻ.
  • റവന്യൂ ജില്ലാശാസ്ത്ര നാടക മത്സരത്തിൽ മൂന്നാം സ്ഥാനം
  • സർഗ വിദ്യാലയ പ്രവർത്തനം - ജില്ലാതല മികവ് 2018-19
  • അദാനി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ സ്വച്ഛാ ഗ്രഹ പ്രവർത്തനങ്ങളിൽ ജില്ലാതലത്തിലെ മൂന്നാം സ്ഥാനം
  • ബി.ആർ.സി ബാലരാമപുരം സംഘടിപ്പിച്ച റേഡിയോ മിഠായി എന്ന കുട്ടികളുടെ റേഡിയോവിലെ മികവാർന്ന അവതരണം

ചിത്രശാല

കലോത്സവം

  • 2018 - 19 ലെ ഉപ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിന് മൂന്നാം സ്ഥാനം ഓവറോൾ ലഭിച്ചു. നവംബറിൽ നടന്ന റവന്യൂ കലോത്സവത്തിൽ ഭരതനാട്യത്തിന് 8 എ യിലെ അഭിരാമിക്കും കവിതാ രചനയ്ക്ക് 10 എഫിലെ അക്ഷയയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു.
  • ഉപജില്ലാ അറബിക് സാഹിത്യോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിന് ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു. ജില്ലാ തല മത്സരത്തിൽ 4 ഇനങ്ങളിൽ മത്സരിക്കുകയും 2 എ ഗ്രേഡും 2 ബി ഗ്രേഡും കരസ്ഥമാക്കി.
  • 2017-18 ലെ സബ് ജില്ലാ തലത്തിൽ എച്ച് എസ് വിഭാഗത്തിൽ 108 പോയിന്റോടു കൂടി മൂന്നാം സ്ഥാനം ഓവറോൾ നേടാൻ കഴിഞ്ഞു. യു പി വിഭാഗത്തിലും 63 പോയിന്റോടു കൂടി ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഡിസംബറിൽ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ കവിതാ രചന,മോഹിനിയാട്ടം, കുച്ചുപുടി, സംഘഗാനം,ദേശഭക്തി ഗാനം, കേരള നടനം തുടങ്ങിയ മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. 10 ബിയിലെ അവന്തിക വിനോദ് മോഹിനിയാട്ടത്തിന് സംസ്ഥാന തലത്തിൽ ബി ഗ്രേഡ് കരസ്ഥമാക്കി.
  • ഉപജില്ലതലത്തിൽ നടന്ന അറബിക് സാഹിത്യോത്സവത്തിൽ യു പി വിഭാഗത്തിന് 65 പോയിന്റോടുകൂടി ഓവറോൾ രണ്ടാം സ്ഥാനവും എച്ച് എസ് വിഭാഗത്തിന് 72 പോയിന്റോടുകൂടി ഓവറോൾ രണ്ടാം സ്ഥാനവും ലഭിക്കുകയും ജില്ലാ തല മത്സരത്തിൽ അർഹത നേടുകയും ചെയ്തു.
  •  2016 - 17 ലെ സബ് ജില്ലാ കലോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ 23 ഇനങ്ങളിൽ മത്സരിക്കുകയും നാല് ഒന്നാം സ്ഥാനവും 9 എ ഗ്രേഡും നേടിക്കൊണ്ട് ഓവറോൾ നാലാം സ്ഥാനവും കൈവരിച്ചു. യു പി വിഭാഗത്തിൽ 15 ഇനങ്ങളിൽ മത്സരിക്കുകയും 3 ഒന്നാം സ്ഥാനവും 10 എ ഗ്രേഡും നേടി ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്കൃത കലോത്സവത്തിൽ 4 ഇനങ്ങളിൽ പങ്കെടുത്ത് 2 ഒന്നാം സ്ഥാനവും 2 രണ്ടാം സ്ഥാനവും നേടാൻ നമ്മുടെ വിദ്യാർത്ഥിനികൾക്ക് കഴിഞ്ഞു. ജനുവരിയിൽ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ 12 ഇനങ്ങളിൽ പങ്കെടുക്കുകയും 11 എ ഗ്രേഡും 3 ബി ഗ്രേഡും ലഭിച്ചു.
  • സബ് ജില്ലാ തലത്തിൽ നടന്ന അറബിക് സാഹിത്യോത്സവത്തിൽ യു പി വിഭാഗത്തിന് ഓവറോൾ ഒന്നാം സ്ഥാനവും എച്ച് എസ് വിഭാഗത്തിന് ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. റവന്യൂ ജില്ലാ കലോത്സവത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് 14 ഇനങ്ങളിൽ മത്സരിക്കുകയും അതിൽ 12 എ ഗ്രേഡും 2 ബി ഗ്രേഡും ലഭിച്ചു.
  • 2015-16 - ലെ സബ് ജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുത്തു. 12 കുട്ടികൾക്ക് എ ഗ്രേഡും 5 കുട്ടികൾക്ക് രണ്ടാം സ്ഥാനവും രണ്ട് കുട്ടികൾക്ക് ഒന്നാം സ്ഥാനവും ലഭിച്ചു. റവന്യൂ ജില്ലാ തലത്തിൽ 6 ഈ യിലെ നന്ദന. പി ഹിന്ദി പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടി.എച്ച് എസ് എസ് വിഭാഗത്തിലെ പ്ലസ് വൺ ബി 5 ലെ ഗോപിക. എസ്.എസ് ന് ഇംഗ്ലീഷ് ഉപന്യാസരചനയ്ക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. സംസ്ഥാന തലത്തിൽ ഹിന്ദി പദ്യം ചൊല്ലലിൽ പ്ലസ് ടുവിലെ അഞ്ചു. പി. നായർക്ക് എ ഗ്രേഡ് ലഭിച്ചു.
  • 2015-16 ൽ സബ് ജില്ലാ തലത്തിൽ നടന്ന അറബിക് സാഹിത്യോത്സവത്തിൽ എച്ച് എസ് വിഭാഗത്തിന് 72 പോയിന്റോടെ ഓവറോൾ രണ്ടാം സ്ഥാനവും യു പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും ലഭിച്ചു. റവന്യൂ ജില്ലാ തലത്തിൽ ഉപന്യാസരചനയ്ക്ക് 9 സിയിലെ നൗഫിയ. യു ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ അർഹയായി.

പ്രവർത്തനങ്ങൾ, അംഗീകാരങ്ങൾ, മികവുകൾ - പത്ര വാർത്തയിലൂടെ