എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക, ചരിത്രം, ഭൂമിശാസ്ത്രം, ധനതത്വശാസ്ത്രം, രാഷ്ട്രതന്ത്രം തുടങ്ങിയ വിഷയങ്ങളിൽ താൽപ്പര്യമുണ്ടാക്കുക, ദേശീയബോധം പൗരബോധം, നമ്മുടെ രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ കുറിച്ചുള്ള അഭിമാനം തുടങ്ങിയവ കുട്ടികളിൽ ഉളവാക്കുക പഠനയാത്രകൾ, ക്വിസ്സുകൾ ഇവ നടത്തുക ,പ്രദർശനവസ്തുക്കൾ നിർമ്മിക്കുക ഇവ സോഷ്യൽ സയൻസ് ക്ലബ്ബ് ലക്ഷ്യമാക്കുന്നു.

അമൃത മഹോത്സവം

ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തഞ്ചാം വാർഷികം " അമൃത മഹോത്സവം " എന്ന രീതിയിൽ ആചരിക്കുന്നു. ഇതിന്റെ ഭാഗമായി, " ഇന്ത്യൻ സ്വാതന്ത്ര്യ സമരം " എന്ന വിഷയത്തിൽ ഒരു ലേഖനവും, പ്രാദേശിക ചരിത്ര രചന മത്സരവും നടത്തി. മികച്ചവ തിരഞ്ഞെടുക്കുകയും ചെയ്തു. 9 ബി യിലെ അഞ്ജന വി എം ന്റെ രചന ബി ആർ സി യിലേക്ക് അയച്ചു.

ഗുരുദർശനം

ആസാദി കാ  അമൃത് മഹോത്സവം

ആസാദി കാ  അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ നവോത്ഥാന ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഗുരുദർശനം എന്ന പേരിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു . പ്രവർത്തനങ്ങളുടെ മുന്നോടിയായി വിവിധ മത്സരയിനങ്ങളും അവയുടെ വിഷയങ്ങളും അടങ്ങിയ നോട്ടീസ് തയ്യാറാക്കുകയും  ക്ലാസ് തല വാട്ട്സാപ്പ് കൂട്ടായ്മയിലൂടെ വിദ്യാർഥിനികളെ പരിചയപെടുത്തുകയും ചെയ്തു .15.01.22 ശനിയാഴ്ച വിദ്യാലയത്തിലെ ജി.കെ ഓഡിറ്റോറിയത്തിൽ വച്ച്  വിദ്യാർഥിനികൾ മുൻകൂട്ടി തയ്യാറാക്കി വന്ന ചിത്രങ്ങൾ പോസ്റ്ററുകൾ ഇവ ഉൾപ്പെടുത്തി മനോഹരമായ ഒരു മത്സരവേദി സജ്ജീകരിച്ച്  ഉപന്യാസ രചന, സൂക്തങ്ങളുടെ ആലാപനം ,പ്രസംഗം ,ചിത്രരചന തുടങ്ങിയ മത്സരങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നേരിട്ട് നടത്തുവാനും സമ്മാനാർഹരെ കണ്ടെത്തുവാനും സാധിച്ചു . പ്രസംഗം ,ഉപന്യാസം എന്നീ മത്സരങ്ങൾക്ക് വിഷയം നറുക്കിലൂടെയാണ് തീരുമാനിച്ചത് .. അരുവിപ്പുറം പ്രതിഷ്ഠയും ചരിത്രപ്രാധാന്യവും എന്ന പ്രസംഗവിഷയത്തിൽ  വേണ്ടത്ര മികവു പുലർത്താൻ ഇരു വിഭാഗത്തിലേയും വിദ്യാർഥിനികൾക്ക് കഴിഞ്ഞില്ല .പ്രോൽസാ ഹന സമ്മാനം നൽകുകയും  ന്യൂനതകൾ പറഞ്ഞ് മനസ്സിലാക്കിക്കുകയും ചെയ്തു .ഉപന്യാസ രചനയിൽ ഒട്ടേറെ വിദ്യാർഥിനികൾ പങ്കെടുത്തുവെങ്കിലും വിഷയത്തോട് നീതി പുലർത്തിയത് വളരെ കുറച്ച് രചനകൾ മാത്രമായിരുന്നു  . പോസ്റ്റർ രചന ചിത്രരചന എന്നീയിനങ്ങളിൽ വളരെ മികച്ച പ്രകടനം കാഴ്ചവച്ചു കൊണ്ട്  വരകളിലൂടേയും വാക്കുകളിലൂടേയും  അവർ ഗുരുദേവ ദർശനങ്ങൾക്ക് ചാരുത പകർന്നു നൽകി .സൂക്തങ്ങളുടെ ആലാപാനവും വിദ്യാർഥിനികൾക്ക് വേറിട്ടൊരനുഭവമായി മാറി .കഴിഞ്ഞ ഒന്നര വർഷക്കാലമായി ഓൺലൈൻ മത്സരങ്ങൾക്ക് മാത്രം അവസരം ലഭിച്ച വിദ്യാർഥിനികൾക്ക് നേരിട്ട് ഒരു മത്സരത്തിൽ പങ്കെടുക്കാൻ അവസരം കിട്ടിയതിൻ്റെ സന്തോഷം ഓരോ മുഖങ്ങളിലും പ്രകടമായിരുന്നു . ഗുരുദേവ ദർശനങ്ങളുടെ കാലിക പ്രസക്തി കുറെച്ചെങ്കിലും  ബോധ്യപെടാൻ  ഗുരുദേവ ദർശനം എന്ന  പേരിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് . വിവിധ മത്സരങ്ങളുടെ വീഡിയോയും ഇതിനോടൊപ്പം തയ്യാറാക്കിയിട്ടുണ്ട് .

ഗാന്ധി ജയന്തി

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് "സമകാലിക സമൂഹത്തിൽ ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തി " എന്ന വിഷയത്തിൽ ലേഖനം എഴുതാൻ ആവശ്യപ്പെടുകയും മികച്ചവ തെരഞ്ഞെടുക്കുകയും ചെയ്തു.

റിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഓൺ ലൈൻ അസംബ്ലി നടത്തി. വിദ്യാർത്ഥിനികൾ വളരെ താല്പര്യത്തോടെ വിവിധ പരിപാടികളിൽ പങ്കെടുത്തു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഉപന്യാസ രചന നടത്തി. വിഷയം : "ആധുനിക ഇന്ത്യയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ "