എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ -ഗ്രന്ഥശാല
ഗ്രന്ഥശാലയിൽ വിദ്യാർത്ഥിനികൾ പുസ്തക വായനയിൽ

ഗ്രന്ഥശാല കൺവീനർ - ശ്രീമതി ബിന്ദു എസ് വായനയുടെ വിശാലമായ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് നടത്താൻ ഉതകുന്ന തരത്തിലുള്ള ഒരു സ്കൂൾ ലൈബ്രറി നമ്മുടെ വിദ്യാലയത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്. ആറായിരത്തോളം പുസ്തകങ്ങളുടെ വിശാലമായ ഗ്രന്ഥശാല സ്കൂളിന് സ്വന്തമായി ഉള്ളതിനാൽ പുസ്തകങ്ങളുടെ ലോകത്തിലൂടെ സഞ്ചരിച്ച് അറിവിന്റെ വാതായനങ്ങളിൽ പ്രവേശിച്ച് വിജ്ഞാനത്തിന്റെ ശേഖരത്തിലെ അക്ഷരമുത്തുകൾ കോർത്തെടുക്കാൻ ഉതകുന്ന ഒരു പ്രസ്ഥാനമായാണ് നമ്മുടെ സ്കൂളിൽ ലൈബ്രറി പ്രവർത്തിക്കുന്നത്. വായിച്ചു വളരുന്ന ഒരു  തലമുറ നാളെയുടെ വാഗ്ദാനങ്ങൾ മാത്രമല്ല ഭരണ ചക്രത്തിന്റെ പ്രതീക്ഷകൾ കൂടെയാണെന്നും പുസ്തകങ്ങളെ കൂട്ടുകാരായി  കണ്ട്  വായനയുടെ മഹത്വം മനസ്സിലാക്കി വളരുന്ന നവ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മയായി നമ്മുടെ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു എന്നകാര്യം സന്തോഷപ്രദായകവും അഭിമാനപൂരിതവുമാണ്.