എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ | |
|---|---|
![]() | |
മാനേജർ : ശ്രീമതി ദീപ്തി ഗിരീഷ് | |
| വിലാസം | |
വെങ്ങാനൂർ വെങ്ങാനൂർ പി.ഒ. , 695523 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1920 |
| വിവരങ്ങൾ | |
| ഇമെയിൽ | girlsvenganoor44049@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44049 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01062 |
| യുഡൈസ് കോഡ് | 32140200507 |
| വിക്കിഡാറ്റ | Q64036090 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കോവളം |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 59 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| പെൺകുട്ടികൾ | 932 |
| അദ്ധ്യാപകർ | 45 |
| ഹയർസെക്കന്ററി | |
| പെൺകുട്ടികൾ | 700 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രേമജ് കുമാർ ഡി ബി |
| പ്രധാന അദ്ധ്യാപകൻ | ശ്രീ ബീ വി രഞ്ജിത് കുമാർ |
| പി.ടി.എ. പ്രസിഡണ്ട് | അഡ്വക്കേറ്റ് വെങ്കിടേഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യാലക്ഷ്മി |
| അവസാനം തിരുത്തിയത് | |
| 03-10-2025 | 44049 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
തിരുവിതാംകൂറിന്റെ ചരിത്രമുറങ്ങുന്ന തിരുവനന്തപുരം ജില്ലയിൽ അന്താരാഷ്ട്രാ വിനോദസഞ്ചാരകേന്ദ്രമായ കോവളത്തിനും അതി പുരാതന ഗുഹാ ക്ഷേത്രം നിലകൊള്ളുന്ന, അന്താരാഷ്ട്രാ തുറമുഖ നഗരമായി മാറിക്കൊണ്ടിരിക്കുന്ന വിഴിഞ്ഞത്തിനും അടുത്തായി സാമൂഹിക പരിഷ്കർത്താവായ മഹാത്‌മ അയ്യങ്കാളിയുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂരിൽ എച്ച്. എസ്. എസ്. ഫോർ ഗേൾസ് വെങ്ങാനൂർ എന്ന പെൺകുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയം നൂറ്റാണ്ടിന്റെ നിറവിൽ അഭിമാനപുരസരം നിലകൊള്ളുന്നു.
കേരള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ തിരുവനന്തപുരം കോർപറേഷനിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലും കോവളം നിയമസഭാ നിയോജക മണ്ഡലത്തിലും എച്ച്. എസ്. എസ്. ഫോർ ഗേൾസ് വെങ്ങാനുർ സ്ഥിതി ചെയ്യുന്നു
ചരിത്രം
1920 ൽ ക്രാന്തദർശിയായ ശ്രീ. എൻ. വിക്രമൻ പിള്ള സ്ഥപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ പ്രാരംഭ കാലത്ത് പ്രിപ്പറേട്ടറി ക്ലാസ്സും ഒന്നു മുതൽ മൂന്ന് വരെ ക്ലാസ്സുകളുമാണ് ഉണ്ടായിരുന്നത്. വെങ്ങാനൂർ, കല്ലിയൂർ, വിഴിഞ്ഞം, കോട്ടുകാൽ എന്നീ പഞ്ചായത്തുകളിൽ അന്ന് മറ്റൊരു ഇംഗ്ലീഷ് മീഡിയം സ്കൂളും ഉണ്ടായിരുന്നില്ല. 1945- ൽ വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1960-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പട്ടംതാണുപിള്ള സ്കൂൾ സന്ദർശിക്കാനെത്തി. വിദ്യാഭ്യാസ വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം സ്കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തുകയും കുട്ടികളുടെ ബാഹുല്യം ശ്രദ്ധിക്കുകയും ചെയ്തു. തുടർന്ന് ആൺ, പെൺ പള്ളിക്കൂടങ്ങളായി രണ്ടായി വിഭജിക്കാനുള്ള തീരുമാനമായി. 1961 സെപ്തംബർ 4 ന് വിഭജന ഉത്തരവ് നടപ്പായപ്പോൾ ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ വെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് രണ്ട് വലിയ വിദ്യാലയങ്ങളായി മാറി.
വിദ്യാലയ ചരിത്രം കൂടുതൽ അറിയാൻ
വിദ്യാലയ ചരിത്രം വീഡിയോ കാണാൻ - "നൂറ്റാണ്ടിന്റെ നിറവിൽ"
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 4 കെട്ടിടങ്ങളിലായി 32 ക്ലാസ്സ് മുറികളും സയൻസ് ലാബും ഗ്രന്ഥശാലയും ഉണ്ട്. ഇവയിൽ 18 എണ്ണം സ്മാർട്ട് ക്ലാസ്സ് മുറികളാണ്. യു. പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകമായി ഓരോ കമ്പ്യൂട്ടർ ലാബ് ഉണ്ട്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- മാഗസിൻ
- ദിനാചരണങ്ങൾ
- ബാന്റ് ട്രൂപ്പ്
- സ്കൂൾ യൂട്യൂബ് ചാനൽ
- സ്കൂൾ ഫേസ് ബുക്ക് പേജ്
- സ്കൂൾ ബ്ലോഗ്
- ക്ലബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്
സ്കൂളിന്റെ മാനേജർ ശ്രീമതി ദീപ്തിഗിരീഷാണ്.
നൂറിന്റെ നിറവിൽ നിറ ശോഭ പരത്തി പഴമയുടെയും പാരമ്പര്യത്തിന്റെയും നിറദീപവുമേന്തി നൂറുമേനി വിജയത്തിളക്കവുമായി ജ്വലിച്ചുനിൽക്കുന്ന സരസ്വതീക്ഷേത്രമാണ് വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. സ്ത്രീത്വത്തിന്റെ പ്രൗഢത, ആഢ്യത്വത്തിലൂന്നിയ ലാളിത്യം, ദീപ്തമായ വ്യക്തിത്വം എന്നിവ സമഞ്ജസമായി സമ്മേളി ക്കുന്ന മഹനീയ സാമീപ്യമാണ് ഈ സ്കൂളിന്റെ സ്വന്തം സാരഥി ശ്രീമതി ദീപ്തി ഗിരീഷ്. സഹവർത്തിത്വത്തിന്റേയും സഹാനുഭൂതിയുടെയും കർമ്മകുശലതയുടെയും മനോജ്ഞമായ ഒരു ഒത്തുചേരലാണ് നമ്മുടെ പ്രിയ മാനേജർ. ഈ പെൺ പള്ളിക്കൂടത്തിന്റെ സാരഥ്യം ഈ പൊൻ വളയിട്ട കൈകളിൽ ഒരമ്മയുടെ കരുതൽ പോലെ സുരക്ഷിതമാണ് എന്നു തന്നെ പറയാം. സ്കൂളിന്റെ ഓരോ പ്രവർത്തന മികവിലും മാർഗ്ഗദീപമായും അധ്യാപക- വിദ്യാർത്ഥി സമൂഹത്തിന് വിജയ പന്ഥാവിലേക്കുള്ള ഒരു കൈത്താങ്ങുമായി വർത്തിക്കുന്ന മാനേജ്മെന്റിന്റെ സാന്നിധ്യവും ഇടപെടലും തികച്ചും ശ്ലാഘനീയമാണ്.
സ്കൂൾ മാനേജർ ശ്രീമതി ദീപതി ഗിരീഷ്, പ്രധാന അദ്ധ്യാപിക ശ്രീമതി ഉമ വി എസ് , പ്രിൻസിപ്പാൾ ശ്രീ പ്രേമജ് കുമാർ ഡി ബി എന്നിവരുടെ നേതൃത്വം സ്കൂൾ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കുന്നു.
മുൻ സാരഥികൾ
| ക്രമ നമ്പർ | മുൻ സാരഥികൾ |
|---|---|
| 1 | ശ്രീ.എൻ.വിക്രമൻപിള്ള - സ്ഥാപക മാനേജർ |
| 2 | ശ്രീ.എൻ.പത്നനാഭപിള്ള |
| 3 | ശ്രീമതി.എ.സരസ്വതി അമ്മ |
| 4 | ശ്രീ. പി ചന്ദ്രശേഖര പിള്ള |
| 5 | ശ്രീമതി .ആനന്ദവല്ലി അമ്മ |
| 6 | ശ്രീ.അഡ്വ. ഗിരീഷ് കുമാർ |
മുൻ മാനേജർമാരുടെ ചിത്രങ്ങൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| മുൻ പ്രധാനാദ്ധ്യാപകർ | |
|---|---|
| കാലയളവ് | പേര് |
| 1961 - 1962 | ശ്രീ കെ ആർ രാമചന്ദ്രൻ പിള്ള |
| 1963 - 1964 | ശ്രീ കെ വേലുപ്പിള്ള |
| 1964 - 1968 | ശ്രീ ലോയിഡ് ജോർജ് |
| 1968 - 1974 | ശ്രീ കെ ആർ രാമചന്ദ്രൻ പിള്ള |
| 1974 - 1983 | ശ്രീ ലോയിഡ് ജോർജ് |
| 1983 - 1985 | ശ്രീമതി എം രാജമ്മ |
| 1985 - 1987 | ശ്രീമതി സി ജെ രാജലക്ഷ്മി ഭായ് |
| 1987- 1988 | ശ്രീ എൻ രാമകൃഷ്ണൻ നായർ |
| 1988 - 1988 | ശ്രീമതി പി സരോജിനി അമ്മ |
| 1988 - 1991 | ശ്രീമതി കെ എം പദ്മകുമാരി അമ്മ |
| 1991 - 1994 | ശ്രീ ആർ എസ് മധുസൂദനൻ നായർ |
| 1994 - 1997 | ശ്രീമതി ജി സരസ്വതി അമ്മ |
| 1997 - 1998 | ശ്രീമതി എ വസുമതി അമ്മ |
| 1998 - 1999 | ശ്രീകെ പി ഗോപാലകൃഷ്ണൻ ആചാരി |
| 1999 - 2000 | ശ്രീമതി എൽ സരോജിനി |
| 2000-2001 | ശ്രീമതി പി രാധ ദേവി |
| 2001 - 2001 | ശ്രീ കെ ശ്രീകുമാർ |
| 2001- 2004 | ശ്രീമതി കെ ചന്ദ്രിക ദേവി |
| 2004- 2005 | ശ്രീവി ശശിധരൻ നായർ |
| 2005 - 2008 | ശ്രീമതി ഐ ശൈലജ ദേവി |
| 2008 -2010 | ശ്രീമതി വി ഗിരിജ കുമാരി |
| 2010 - 2019 | ശ്രീമതി ബി ശ്രീലത |
| 2019 - 2020 | ശ്രീമതി പി എൽ ശ്രീലതാദേവി |
| 2020-2024 | ശ്രീമതി ഉമാ വി എസ് |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
| ക്രമ നമ്പർ | പേര് |
|---|---|
| 1 | ഡോ. ശാന്ത |
| 2 | ഡോ. സുമ |
| 3 | ഡോ. മഞ്ജു .ആർ. വി |
| 4 | ഡോ. മിനി |
| 5 | ഡോ. ആനന്ദറാണി |
| 6 | ഡോ. സജനി |
| 7 | ഡോ. ശാലിനി.ആർ |
| 8 | ഡോ. ലിയോറാണി |
| 9 | ഡോ. ആശ |
| 10 | ഡോ. ലിസി എബ്രഹാം |
| 11 | കവിത എം എ
(എൻവയോൺമെന്റൽ എൻജിനിയർ, ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ ക്വാളിറ്റി, യു എസ് എ) |
| 12 | ശ്രീമതി. ബിന്ദു - സീരിയൽ ആർട്ടിസ്റ്റ് |
| 13 | ശ്രീമതി. അമൃത - സീരിയൽ ആർട്ടിസ്റ്റ് |
| 14 | ശ്രീമതി. അശ്വതി ചന്ദ് - സീരിയൽ ആർട്ടിസ്റ്റ് |
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്നും പളളിച്ചൽ വിഴിഞ്ഞം ബസിൽ വെങ്ങാനൂർ ജംഗ്ഷനിൽ ( 1.8 കി.മീ ) ഇറങ്ങുക. അവിടെ നിന്നും നീലകേശി റോഡിലൂടെ നടന്ന് ചാനൽ റോഡിലൂടെ വലത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താവുന്നതാണ്.
- തിരുവനന്തപുരത്തു ( തമ്പാനൂർ ബസ് സ്റ്റേഷൻ) നിന്നും പള്ളിച്ചൽ വിഴിഞ്ഞം ബസിൽ (തിരുവനന്തപുരം കളിയിക്കാവിള ദേശീയ പാതയിലൂടെ പള്ളിച്ചൽ ജംഗ്‌ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ്) വെങ്ങാനൂർ ജംഗ്ഷനിൽ (15.6 കി.മീ ) ഇറങ്ങുക. അവിടെ നിന്നും നീലകേശി റോഡിലൂടെ നടന്ന് ചാനൽ റോഡിലൂടെ വലത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താം.
- കിഴക്കേക്കോട്ട (തിരുവനന്തപുരം) നിന്നും വെങ്ങാനൂർ കിഴക്കേക്കോട്ട ബസിൽ (തിരുവല്ലം വഴി പാച്ചല്ലൂർ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് പൂങ്കുളം വഴി ) വെങ്ങാനൂർ ജംഗ്ഷനിൽ ( 16 കി.മീ )ഇറങ്ങുക. അവിടെ നിന്നും നീലകേശി റോഡിലൂടെ നടന്ന് ചാനൽ റോഡിലൂടെ വലത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താം.
- വിഴിഞ്ഞം - പൂവ്വാർ റോഡിൽ മുക്കോല ജംഗ്ഷനിൽ നിന്നും(3.3 കി.മീ) ആട്ടോ മാർഗ്ഗം വിഴിഞ്ഞം - ബാലരാമപുരം റോഡിലൂടെ മുള്ളു മുക്ക് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വെങ്ങാനൂർ നീലകേശി റോഡിലൂടെ സ്കൂളിലെത്താം.
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44049
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ബാലരാമപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

