കൺവീനർ: ശ്രീമതി ആർ ശ്രീലേഖ

ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനതത്വം മനസിലാക്കുകയും കണക്കുപഠനം ലളിതവും സുഗമവും ആക്കുകയും അഭിരുചിവളർത്തുകയും ചെയ്യുക

                                                  ഗണിത ക്ലബ്ബീന്റെ ഭാഗമായി എല്ലാ വെള്ളിയാഴ്ചയും ഗണിതപേടക പ്രശ്നോത്തരി നടത്തുന്നു. ഗണിത എക്സിബിഷൻ നടത്തി. ദിനാചരണത്തോടനുബന്ധിച്ച് ഗണിത ശാസ്ത്രജ്‍ഞൻമാരെ കുറിച്ചുള്ള വിവരണം അസംബ്ളിയിൽ അവതരിപ്പിച്ചുവരുന്നു. ക്ലാസ് തല ഗണിത ക്വിസ് നടത്തുന്നു. ഗണിത ലൈബ്രറിയിൽ നിന്നും ഗണിതപുസ്തകങ്ങൾ കുട്ടികൾക്കു് നൽകി കുറിപ്പ് തയ്യീറാക്കുന്നതിന് ആവശ്യപ്പെട്ടു. കോൺമാപിനി, മട്ടം, സെറ്റ്സ്ക്വയർ, ക്യൂബ്, ഫ്രാക്ഷൻ ഡിസ്ക്, സ്തൂപികകൾ ,ക്ലൈനോമീറ്റർ, ഇവയുടെ മാതൃകകൾ കുട്ടികളെക്കൊണ്ട് നിർമ്മിച്ചു.

ദേശീയ ഗണിതശാസ്ത്ര ദിനം

ഇന്ത്യൻ  ഗണിതശാസ്ത്രത്തിലെ  അത്ഭുതപ്രതിഭയായ  ശ്രീനിവാസ  രാമാനുജന്റെ  ബഹുമാനർത്ഥമാണ്  എല്ലാ  വർഷവും  ഡിസംബർ 22  ദേശീയ ഗണിത ദിനമായി ആചരിക്കുന്നത്. ശ്രീനിവാസ രാമാനുജന്റെ  ജന്മദിനമാണ് ഡിസംബർ 22.  2012 ൽ  മുൻ  പ്രധാനമന്ത്രി  മൻമോഹൻ സിംഗാണ് ഡിസംബർ 22  ദേശീയ ഗണിതദിനമായി  ആചരിക്കാൻ ആഹ്വനം  ചെയ്തത്.  മാനവികതയുടെ  വികസനത്തിനും പുരോഗതിക്കും  ഗണിതത്തിന്റെ   പ്രാധാന്യത്തെകുറിച്ച്   ജനങ്ങളിൽ  അവബോധം  വളർത്തുക  എന്നതാണ്  ദേശീയ  ഗണിത ദിനത്തിന്റെ ലക്ഷ്യം.

ഇന്ത്യൻ  പൗരാണിക   കാലം  തൊട്ടേ  ഗണിത ശാസ്ത്ര  മേഖലയിൽ വിലപ്പെട്ട  സംഭാവനകൾ  നൽകി  വന്ന രാജ്യമാണ്. വിശ്വാപ്രതിഭകളായ  അനേകം  ഗണിതശാസ്ത്രജ്ഞർ ഈ  മണ്ണിൽ  ജീവിച്ചു. ലോക പ്രശസ്ത ഇന്ത്യൻ  ഗണിതശാസ്ത്രഞ്ജനായ  ശ്രീനിവാസ  രാമാനുജന്റെ ജന്മദിനമായ  ഡിസംബർ 22  ആണ്  ഇന്ത്യയിൽ  ദേശീയ  ഗണിതശാസ്ത്ര  ദിനമായി  ആചരിക്കുന്നത്.

എല്ലാ  ശാസ്ത്രങ്ങളുടേയും  റാണിയാണ്   ഗണിതശാസ്ത്രം. ശാസ്ത്രത്തിലെ  ഭൂരിഭാഗം  പ്രശ്നങ്ങളും   ഗണിത  ശാസ്ത്രത്തിലധിഷ്ഠിതമായി   പരിഹരിക്കുവാൻ സാധിക്കുമെന്നാണ്  നിഗമനം. ദേശീയ  ഗണിത ശാസ്ത്ര  വർഷമായി  ആചരിച്ചത്  2012 ആണ്. ഗണിത  ശാസ്ത്രഞ്ജനായ   ശ്രീനിവാസ  രാമാനുജന്റെ  125  ആം  ജന്മ വാർഷികത്തിന്റെ  ഓർമ്മകയാണ്  ഗണിത വാർഷികം ആചരിച്ചത്.